Search
  • Follow NativePlanet
Share
» »ചെന്നൈ- ബെംഗളുരു യാത്രയ്ക്ക് വെറും രണ്ട് മണിക്കൂർ, എക്സ്പ്രസ് വേ ഡിസംബറിൽ, ഗതാഗതക്കുരുക്ക് ഇനി പഴങ്കഥ

ചെന്നൈ- ബെംഗളുരു യാത്രയ്ക്ക് വെറും രണ്ട് മണിക്കൂർ, എക്സ്പ്രസ് വേ ഡിസംബറിൽ, ഗതാഗതക്കുരുക്ക് ഇനി പഴങ്കഥ

ബെംഗളുരുവിലെ ഏറ്റവും വലിയ ദുസ്വപ്നമായ ട്രാഫിക് ബ്ലോക്കുകളോട് ഇനി ഗുഡ്ബൈ പറയാം. നീണ്ട കാത്തിരിപ്പിനൊടുവിൽ ബെംഗളുരു- ചെന്നൈ എക്സ്പ്രസ് വേ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. ചെന്നൈ- ബെംഗളുരു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫീൽഡ് കോറിഡോർ ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. ഇതോടെ ചെന്നൈ- ബെംഗളരുു യാത്രയ്ക്ക് രണ്ടു മണിക്കൂർ അഥവാ 120 മിനിറ്റ് സമയം മാത്രം മതിയാകും.

ട്രാഫിക് ബ്ലോക്കിന് കുപ്രസിദ്ധമായ ബെംഗളുരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആണ് മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ഗ്രീൻഫീൽഡ് കോറിഡോർ, ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്ടിആർആർ) പദ്ധതി എന്നിവയും 2024 ഡിസംബറിൽ ഉദ്ഘാടനം ചെയ്യും.

Bengaluru To Chennai In 2 Hours

2018ൽ പ്രഖ്യാപിച്ച 17,930 കോടി രൂപയുടെ ബംഗളൂരു-ചെന്നൈ ഗ്രീൻഫീൽഡ് കോറിഡോർ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഈ വർഷം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്യും. ചെന്നൈയ്ക്കും ഇടയിലും ബെംഗളൂരുവിനുള്ളിലും സുഗമമായ യാത്രാസൗകര്യം ആണ് ഇതോടെ ജനങ്ങൾക്ക് ലഭിക്കുന്നത്.

കൂടാതെ, 17,000 കോടി രൂപ മൂല്യമുള്ളബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്ടിആർആർ) പദ്ധതി പ്രതീക്ഷിച്ചതിലും ഒരു വർഷത്തിനു മുന്നേ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോബ്‌സ്‌പേട്ട്, രാമനഗര, മഗഡി റോഡ്, ദൊഡ്ഡബല്ലാപൂർ, ദേവനഹള്ളി, ഹോസ്‌കോട്ട്, സർജാപൂർ, ഹൊസൂർ തുടങ്ങിയ ബെംഗളുരുവിന്‍റെ പ്രാന്തപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദ്ധതി ബെംഗളുരു നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നഗരത്തിൻ്റെ കേന്ദ്രത്തിൽ നിന്ന് ഗതാഗതം തിരിച്ചുവിടുന്നതിലൂടെ, ഏകദേശം 30 ശതമാനത്തോളം ഗതാഗതക്കുരുക്ക് കുറയ്ക്കുവാൻ ഈ പദ്ധതിന്ന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടക ബിജെപി പ്രത്യേക സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്‍റെ സമാപന ചടങ്ങിൽ ആണ് നിതിന്ഡ ഗഡ്കരി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. കർണ്ണാടകയുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ ദശകത്തിൽ റോഡ് ഗതാഗത പദ്ധതികൾക്കായി കർണാടകയ്ക്ക് 3.5 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ- ബെംഗളുരു എക്സ്പ്രസ് വേ

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന ആദ്യ അതിവേഗ പാതയാണ് ചെന്നൈ ബാംഗ്ലൂർ എക്സ്പ്രസ് വേ.
നിലവിലെ സാഹചര്യത്തിൽ ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 5-6 മണിക്കൂർ എടുക്കും. എക്സ്പ്രസ് വേ വരുന്നതോടെ ഇത് 2 മണിക്കൂറായി ചുരുങ്ങും. 258 കിലോമീറ്ററാണ് ഇതിന്‍റെ ദൂരം. എക്സ്പ്രസ് വേയിൽ അനുവദനീയമായ വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്.

ചെന്നൈ- ബെംഗളുരു എക്സ്പ്രസ് വേ ആരംഭിക്കുന്നത് കർണ്ണാടകയിലെ ഹോസ്കോട്ടിൽ നിന്നും അവസാനിക്കുന്നത് തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിലും ആണ്. ഈ ദൂരത്തിൽ 41 അടിപ്പാതകളും 17 ഫ്ലൈ ഓവറുകളും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai bangalore expressway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+