Search
  • Follow NativePlanet
Share
» » ബെംഗളൂരു ജലക്ഷാമത്തിലേക്ക്, ഭൂഗർഭ ജലനിരപ്പ് കുറയുന്നു, വേനലിൽ കഷ്ടപ്പെടും.. പ്രശ്നം ഈ സ്ഥലങ്ങളിലുള്ളവർക്ക്

ബെംഗളൂരു ജലക്ഷാമത്തിലേക്ക്, ഭൂഗർഭ ജലനിരപ്പ് കുറയുന്നു, വേനലിൽ കഷ്ടപ്പെടും.. പ്രശ്നം ഈ സ്ഥലങ്ങളിലുള്ളവർക്ക്

ബെംഗളൂരു ഈ അടുത്ത കാലത്ത് കടന്നുപോയ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് കഴിഞ്ഞ വേനൽക്കാലത്തെ ജലക്ഷാമം ആയിരുന്നു. നഗരത്തിന്‍റെ പലഭാഗങ്ങളിലും അത്യാവശ്യത്തിനു പോലും വെള്ളം കിട്ടാത്ത അവസ്ഥ. ജലഉപയോഗത്തിന് നിയന്ത്രണങ്ങൾ വരെ ഏർപ്പെടുത്തേണ്ടി വന്ന ദിവസങ്ങൾ. പൊന്നുംവിലകൊടുത്ത് ടാങ്കറിലെ വെള്ളം മേടിച്ച് ജീവിച്ച ദിവസങ്ങൾ.. ഇപ്പോഴിതാ, ഈ വരുന്ന വേനലിലും ഇതേ അവസ്ഥ വീണ്ടും എത്താൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടിലാണ് ബെംഗളൂരുവിലെ ജലക്ഷാമം ഏപ്രിൽ മാസത്തിൽ വീണ്ടും എത്താനുള്ള സാധ്യത സൂചിപ്പിക്കുന്നത്. വൈറ്റ്ഫീൽഡ് ഉൾപ്പടെയുള്ള ബെംഗളൂരുവിലെ ചില ഭാഗങ്ങൾ കടുത്ത ജലപ്രതിസന്ധി നേരിടും. ഭൂഗർഭജലത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തെക്കുകിഴക്കൻ ബംഗളൂരു, വൈറ്റ്ഫീൽഡ്, പെരിഫറൽ സോണുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കനത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കുവാൻ പോകുന്ന സ്ഥലങ്ങൾ.

Bengaluru Water Crisis Areas In Bangalore Face Water Shortage This Summer

110 ഗ്രാമങ്ങൾ ഉൾപ്പെടെ ബെംഗളൂരുവിലെ 80 വാർഡുകൾ ഭൂഗർഭജലത്തെ വളരെയധികം ആശ്രയിക്കുന്നുവെന്നും അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് വേനലിൽ മറ്റിടങ്ങളേക്കാൾ കൂടുതൽ ജലക്ഷാമത്തിന് സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഔട്ടർ റിംഗ് റോഡിന് (ORR) അപ്പുറത്തുള്ള ഗ്രാമങ്ങളാണിത്. 110 ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് 20-25 മീറ്റർ കുറയുമെന്ന് കരുതുന്നതായും പഠനം സൂചിപ്പിക്കുന്നു. എന്നാൽ റിംഗ് റോഡിനുള്ളിലെ പ്രദേശങ്ങളും ഭൂഗർഭ ജലശേഖരത്തിൽ ഇടിവ് കാണുമെങ്കിലും, പൈപ്പ് വെള്ളത്തിന്‍റെ സ്ഥിരമായ വിതരണം കാരണം ഭൂഗർഭജലത്തെ ആശ്രയിക്കേണ്ടതില്ല എന്നതിനാൽ സ്ഥിതി വ്യത്യസ്തമാക്കുന്നു.

സെൻട്രൽ ബെംഗളൂരുവിൽ ഭൂഗർഭജലനിരപ്പ് ഏകദേശം 5 മീറ്ററിലേക്കും സിഎംസി- സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 10-15 മീറ്ററിലേക്കും 110 ഗ്രാമങ്ങളിൽ 20-25 മീറ്ററിലേക്കും താഴ്ന്നേക്കാമെന്നും . നിലവിൽ 800 MLD (പ്രതിദിനം ദശലക്ഷം ലിറ്റർ) വെള്ളമാണ് ബംഗളൂരുവിലുടനീളം കുഴൽക്കിണറുകളിൽ നിന്ന് എടുക്കുന്നതെന്നും റിപ്പോർട്ട് വിശദമാക്കുന്നു

അതേസയം, ബെംഗളൂരുവിലെ കെആർ പുരം, മഹാദേവപുര തുടങ്ങിയ പെരിഫറൽ ഏരിയകളിൽ ഫെബ്രുവരിയിൽ തന്നെ ഭൂഗർഭജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവിടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും.
ഈ വേനൽക്കാലത്ത് ബെംഗളൂരു മറ്റൊരു ജലപ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്. ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ബദൽ ജലസ്രോതസ്സുകൾ പരിഗണിക്കാനും ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

കൂടാതെ, ജലക്ഷാമത്തിന് ഉയർന്ന സാധ്യതയുശ്ശ വാർഡുകളിൽ താമസിക്കുന്നവരോട് ഭൂഗർഭജലത്തിൽ നിന്ന് കാവേരി ജല കണക്ഷനുകളിലേക്ക് മാറാൻ അഭ്യർത്ഥിക്കുന്നതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു. കാവേരി ഘട്ടം 5 പദ്ധതി ജലവിതരണം വർദ്ധിപ്പിച്ചു, ഇത് ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ജല ഉപയോഗത്തിന് കൂടുതൽ സുസ്ഥിരമായ ഓപ്ഷൻ നൽകുന്നു

കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം മേയിൽ ബിബിഎംപി (ഗ്രേറ്റർ ബെംഗളൂരു), ബെംഗളൂരു അർബൻ ജില്ല എന്നിവയുടെ അധികാരപരിധിയിലുള്ള 125 തടാകങ്ങളെങ്കിലും വറ്റിവരണ്ടിരുന്നു. ഇതുകൂടാതെ 25 തടാകങ്ങൾ കൂടി വറ്റിവരളുന്നതിനുള്ള ഒരുക്കത്തിലായിരുന്നു, നഗരത്തിലെ 50 ശതമാനം കുഴൽക്കിണറുകളും വറ്റിയ അവസ്ഥയായിരുന്നു കഴിഞ്ഞ വേനലിൽ ബെംഗളൂരു കടന്നു പോയത്. 3-4 പതിറ്റാണ്ടിനിടെ രൂക്ഷമായ ജലപ്രതിസന്ധിയെന്നാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇിനെ പരാമർശിച്ചത്.

ബെംഗളൂരുവിൽ ജലക്ഷാമം നേരിടാൻ പോകുന്ന പ്രധാന വാർഡുകൾ
കോണൻകുണ്ടെ, ടി ദാസറഹള്ളി ,. വി നാഗനഹള്ളി , ഹൊറമാവ് ,രാമമൂർത്തി നഗർ,കമ്മനഹള്ളി,കടുഗൊണ്ടനഹള്ളി, ജക്കൂർ തുടങ്ങിയവയാണ്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+