ഏകദേശം ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം ബെംഗളുരുവിലേക്ക് മഴ എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് ബെംഗളുരുവിന്‍റെ ചില ഭാഗങ്ങളിൽ പെയ്ത ചെറിയ മഴയ്ക്കു ശേഷം വെള്ളിയാഴ്ച ഇടിയോടു കൂടിയ അത്യാവശ്യം നല്ല മഴയ്ക്കാണെ ബാഗ്ലൂർ സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാർമേഘം വന്നു പൊതിഞ്ഞ ശേഷം നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്.
കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്‍ററിന്‍റെ (കെഎസ്എൻഡിഎംസി) വരുണ മിത്രയിൽ നിന്നുള്ള കണക്കുകൾ പ്രകാരം നായണ്ടഹള്ളിയിൽ 29.5 മില്ലീമീറ്ററും രാജരാജേശ്വരി നഗറിൽ 29 മില്ലീമീറ്ററുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. നഗരത്തിലെ മറ്റ് 25 വാർഡുകളിലെങ്കിലും കുറഞ്ഞത് 10 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.

PC: (PTI Photo/Shailendra Bhojak)
ഇതോടെ ബാംഗ്ലൂർ അനുഭവിച്ചുകൊണ്ടിരുന്ന കനത്ത ചൂടിനും ഒരു വിരാമം വന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും മഴ പെയ്യമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഏപ്രില്‍ മാസത്തെയപേക്ഷിച്ച് മേയ് മാസം ആശ്വാസം തരുന്ന മാസമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് നഗരത്തിലെ ശരാശരി മെയ് താപനിലയേക്കാൾ നാല് ഡിഗ്രി കൂടുതലാണ്.
മഴ സാധാരണയായി ഉച്ചയ്‌ക്കോ വൈകുന്നേരമോ ആരംഭിക്കുന്നതിനാൽ, നഗരത്തിൽ ഇപ്പോഴും ഉയർന്ന താപനില നലനിൽക്കുന്നു. എന്നിരുന്നാലും, ഈ മഴ കാരണം രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില അൽപ്പം കുറയാനിടയുണ്ട്. ബാംഗ്ലൂരുകാർക്ക് വരുദിവസങ്ങളിൽ ആശ്വാസത്തോടെ കിടന്നുറങ്ങാമെന്ന് ചുരുക്കും.
ബെംഗളുരുവിൽ മഴ തുടരും
അതേ സമയം വരുന്ന രണ്ട് ദിവസത്തേയ്ക്ക് ബെംഗളുരുവിൽ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും തുടരുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ നഗരത്തിലെ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ
മേയ് ആറ് തിങ്കളാഴ്ചയ്ക്ക് ശേഷം നഗരത്തിൽ നല്ല മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു, ഇത് നഗരത്തിലെ താപനില ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേയ് 4 ശനിയാഴ്ച
കുടക്, മൈസൂരു, മാണ്ഡ്യ, രാമനഗര, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര ജില്ലകളിലെ ചില ഭാഗങ്ങളില് നേരിയതോ മിതമായതോ ആയ മഴ/ഇടിമഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്.
മറ്റു ജില്ലകളിൽ ശക്തമായ ചൂട് തുടരുവാൻ സാധ്യതയുണ്ട്.
മേയ് 5 ഞായറാഴ്ച
കർണ്ണാടക സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും.
മേയ് 6 തിങ്കളാഴ്ച
കർണ്ണാടക സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും.
മേയ് 7 ചൊവ്വാഴ്ച
തെക്ക് , ഇന്‍റീരിയർ കർണാടകയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്
സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
മേയ് 8, ബുധനാഴ്ച
സൗത്ത് ഇന്‍റീരിയർ കർണ്ണാടകയിൽ ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ തീരദേശ കർണാടകയിലെയും വടക്കൻ കർണാടകയിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മേയ് 9 വ്യാഴാഴ്ച
തെക്ക് ഉൾപ്രദേശ കർണ്ണാടകയില്‍ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ഇടിമഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്.
തീരദേശ കർണാടകയിലെയും വടക്കൻ ഉൾപ്രദേശങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മേയ് 10 വെള്ളിയാഴ്ച
സൗത്ത് ഇന്‍റീരിയർ കർണ്ണാടകയിൽ ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ തീരദേശ കർണാടകയിലെയും വടക്കൻ കർണാടകയിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












