ചൂട് മാറി മഴയാണ് ഇപ്പോൾ ബെംഗളുരുവിൽ. കാത്തുകാത്തിരുന്ന് ഒടുവിൽ മഴയെത്തിയപ്പോൾ വൻ മഴ. കഴിഞ്ഞ രണ്ടു ദിവസമായി ബെംഗളുരുവിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബെംഗളൂരുവിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ട്. ആറുമാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം വരുന്ന മഴ ബെംഗളുരു നിവാസികൾക്ക് ആശ്വാസം തന്നെയാണ്. ഇനിയും പത്ത് ദിവസത്തോളം നഗരത്തിൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം പറയുന്നത്.
അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലും മിന്നലും ശക്തമായ കാറ്റും കാണുമെന്ന് ഐഎംഡി പ്രവചനം.
മഴ പെയ്ത് ചൂട് കുറയുന്നത് ആശ്വാസം തന്നെയാണ്. എന്നാൽ ചൊവ്വാഴ്ച ബെംഗളൂരുവിൽ പെയ്ത മഴയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണതും വെള്ളക്കെട്ടും ഉണ്ടായിരുന്നു, ഇത് വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് കോറമംഗല, എംജി റോഡ്, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെയാണ്.

PC:PTI Photo/Shailendra Bhojak
ബെംഗളുരു താപനില കുറയുന്നു
തുടർച്ചയായി മൂന്നു ദിവസം മഴ പെയ്തതോടെ താപനില താഴ്ന്നു. ഇന്ന് രാവിലെ 32 ഡിഗ്രി സെൽഷ്യസുള്ള താരതമ്യേന തണുപ്പുള്ള ദിവസമാണ് ബെംഗളുരുവിൽ അനുഭവപ്പടുക. ബെംഗളൂരു നഗരത്തിൽ പരമാവധി താപനില 33.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു നഗരത്തിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും ഈ ആഴ്‌ചയിലുടനീളം നിലനിൽക്കുന്ന ഉഷ്ണതരംഗത്തിന്‍റെ ആഘാതം കുറയ്‌ക്കാൻ ഈ മഴയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
കർണ്ണാടക കാലാവസ്ഥാ പ്രവചനം
കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തന്നെ കർണ്ണാടകയിലെ കൂടിയ താപനില 43.1 ഡിഗ്രി സെൽഷ്യസ് കലബുർഗിയിൽ തുടരുമെന്നാണ് റിപ്പോർട്ട്.
മെയ് 7 മുതൽ 17 വരെഎല്ലാ ദിവസങ്ങളിലും ബെംഗളുരു നഗരത്തിൽ മഴ തുടരും. കുടക്, മൈസൂരു, മാണ്ഡ്യ, ഹാസൻ, കോലാർ, ബംഗളൂരു അർബൻ, രാമനഗര, ചാമരാജനഗർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും (40-50 കി.മീ.) ശക്തമായ കാറ്റിനും (മണിക്കൂറിൽ 40-50 കി.മീ) ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾ, ബല്ലാരി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ശിവമൊഗ്ഗ, തുംകൂർ, വിജയനഗര ജില്ലകളിൽ ചിലയിടങ്ങളിൽ (മണിക്കൂറിൽ 40-50 കിലോമീറ്റർ) നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകും.
ബീദാർ, കലബുർഗി, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര, കൊപ്പൽ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം (മണിക്കൂറിൽ 30-40 കി.മീ) നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ബാക്കി ജില്ലകളിലും വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ബെംഗളുരു കാലാവസ്ഥ
മെയ് 8, ബുധനാഴ്‌ച, ബംഗളുരുവിലെ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനൊപ്പം (40-50 കി.മീ) ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മിതമായ മഴയ്‌ക്കും സാധ്യതയുണ്ട്. മേയ് മാസത്തിൻ്റെ തുടക്കത്തിൽ 38 ഡിഗ്രി സെൽഷ്യസിൽ ഉണ്ടായിരുന്ന താപനില ചൊവ്വാഴ്ച താരതമ്യേന തണുപ്പുള്ള 33.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കുറഞ്ഞത് ഒരു മാസത്തിനിടെ ബെംഗളൂരുവിലെ ഏറ്റവും തണുപ്പുള്ള ദിവസമായി ചൊവ്വാഴ്ച മാറി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












