ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ പാസ്പോർട്ട് ഏത് രാജ്യത്തിന്‍റേതാണ്? അങ്ങനെയൊരു കണക്ക് ആലോചിക്കാനുള്ള സാധ്യത നമുക്ക് കുറവാണല്ലേ.. എന്തായാലും ഈ അടുത്ത കാലത്ത് പുറത്തു വന്നിരിക്കുന്ന ഒരു പഠനം അനുസരിച്ച് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ പാസ്പോർട്ട് ഇന്ത്യയുടോണ്. അപ്പോൾ ഒന്നാം സ്ഥാനം ഏത് രാജ്യം കൊണ്ടുപോയി എന്നല്ലേ ആലോചിക്കുന്നത്. യുഎഇയുടെ പാസ്പോർട്ട് ആണ് ലോകത്തിലെ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ പാസ്പോർട്ട്.
ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന പാസ്‌പോർട്ട് എന്ന നിലയിൽ ആണ് യുഎഇ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്.
ഏറ്റെടുക്കൽ ചെലവും വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ മറ്റെല്ലാ രാജ്യങ്ങളയും പിന്നിലാക്കുവാന്‍ യുഎഇ പാസ്പോർട്ടിന് സാധിച്ചു.

ഓസ്‌ട്രേലിയൻ സ്ഥാപനമായ കംപെയർ ദ മാർക്ക്റ്റ് എയു ആണ് വിവിധ രാജ്യങ്ങളിടെ പാസ്പോർട്ടുകൾ ലഭിക്കാനാവശ്യമായ തുക താരതമ്യം ചെയ്ത് ഈ പഠനം നടത്തിയത്. ചെലവ് മാത്രമല്ല, വിസ രഹിത പ്രവേശന വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി, സാധുതയുള്ള ഒരു വർഷത്തെ അവരുടെ ചെലവ്, അതിന്‍റെ ഫലപ്രാപ്തി, അവയുടെ മൂല്യം തുടങ്ങിയ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്.
അതേസമയം, ഒരു വർഷത്തെ ചെലവിന്‍റെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ തുക വേണ്ടിവരുന്നത് ഇന്ത്യൻ പാസ്‌പോർട്ടുകൾക്കാണ്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 62 രാജ്യങ്ങളാണ് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത്.
ഏറ്റവും ചെലവ് കുറഞ്ഞ പാസ്പോർട്ടിന്‍റെ ചെലവ്
ഏറ്റവും ചെലവ് കുറഞ്ഞ യുഎഇയുടെ അഞ്ച് വർഷത്തെ സാധുതയുള്ള പാസ്പോർട്ടിന് USD 17.70 ഡോളറാണ് ചിലവ്. ഏപ്രിൽ 25-ം തിയതിയിലെ നിരക്കനുസരിച്ച് ഇത് 1,474.95 രൂപാ വരും.
അതേസമയം, പത്ത് വർഷം സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടിന് 1,505.82 രൂപയാണ് ചെലവ് . അതേസമയം, സാധുതയുള്ള ഒരു വർഷത്തെ ചെലവിന്‍റെ കാര്യത്തിൽ, ഇന്ത്യയാണ് മുന്നിൽ. ഒരു വർഷം ഇത് വെറും 1.81 ഡോൾ ആണ് വരുന്നത്. അതുപോലെ തൊട്ടുപിന്നിലായി ദക്ഷിണാഫ്രിക്കയും കെനിയയും യഥാക്രമം യഥാക്രമം 3.05, USD 3.09 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഏറ്റവും ചെലവ് കൂടിയ പാസ്പോർട്ട്
ലോകത്തിലെ ഏറ്റവും ചെലവ് കൂടിയ പാസ്പോർട്ട് ഏതു രാജ്യത്തിന്‍റേതാവും? അമേരിക്കയുടേതാണ് എന്നാണ് പലരും കരുതുന്നതെങ്കിലും ഉത്തരം തെറ്റാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് മെക്‌സിക്കോയുടേതാണ്. തൊട്ടു പിന്നിൽ ഓസ്‌ട്രേലിയയാണ്. മെക്സിക്കൻ പാസ്‌പോർട്ടിന് 10 വർഷത്തേക്ക് $231.05 (19,256.13 രൂപ )ചിലവാകും. അതേസമയം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിന് $225.78 (18,816.92) ആണ്.
ചെലവ് കൂടിയാലും അത് നല്കുന്ന സേവനങ്ങളിൽ വ്യത്യാസമുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ പാസ്പോര്‍ട്ട് ഉപയോഗിച്ച് 62 രാജ്യങ്ങളിലേക്കാണ് വിസാ രഹിത പ്രവേശനമുള്ളത്. എന്നാൽ ഓസ്‌ട്രേലിയ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പാസ്‌പോർട്ടുകൾക്ക് ഉയർന്ന ചെലവുണ്ടെങ്കിലും വിസ-ഫ്രീ ആക്‌സസ് കൂടുതൽ രാജ്യങ്ങളിലേക്കുണ്ട് എന്നതാണ് മെച്ചം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












