ഇന്ത്യ ലോകത്തിനു മുന്നിൽ കെട്ടിയുയർത്തിയ അത്ഭുതങ്ങളിലൊന്നാണ് ചെനാബ് റെയിൽ പാലം. ഐഫല് ടവറിനേക്കാൾ ഉയരത്തിൽ ആകാശത്തെ മുട്ടി നിൽക്കുന്ന ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം കൂടിയാണ്. ഇപ്പോഴിതാ നിര്‍മ്മാണമെല്ലാം പൂർത്തിയാക്കിയ പാലത്തിലൂടെ ട്രെയിൻ ഓടാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍ത്തേൺ റെയിൽവേയുടെ നേതൃത്വത്തിൽ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
1.3 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ റെയിൽപാലം ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും പാലം ബന്ധിപ്പിക്കും. കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കുത്തബ് മിനാറിനേക്കാൾ അഞ്ച് മടങ്ങ് ഉയരമുള്ള ചെനാബ് പാലത്തിന്‍റെ ഉയരം 321 മീറ്റർ ആണ്, കുത്തബ് മിനാറിനാവട്ടെ 72.5 മീറ്ററാണ് ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ചെനാബ് റെയിൽ പാലത്തിന്‍ഫെ ആകെ ഉയരം 1,178 അടിയാണ് (359 മീറ്റർ).

എൻജിനീയറിങ് മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമ്മാണങ്ങളിലൊന്ന് എന്നാണ് വിദഗ്ദർ ചെനാബ് റെയിൽപാല നിർമ്മാണത്തിനെ വിശേഷിപ്പിച്ചത്. എട്ടാം ലോകമഹാത്ഭുതം എന്നും ചെനാബ് പാലത്തെ വിളിക്കുന്നു. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക. ജമ്മു കശ്മീരിലെ റീസി ജില്ലയിലാണ് ചെനാബ് റെയിൽപ്പാലം സ്ഥിതി ചെയ്യുന്നത്.
ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. റെയില് ലിങ്ക് പദ്ധതിയുടെ ചെലവ് 28,000 കോടി രൂപയും ചെനാബ് പാലത്തിന് പാലത്തിന് 1250 കോടി രൂപയുമാണ് നിര്‍മാണ ചെലവ്. നദിയുടെ അടിത്തട്ടിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം വരുന്നത്.
ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് ചെനാബ് പാലത്തിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 30,350 മെട്രിക് ടൺ ഉരുക്ക് ആണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഒപ്പം ആര്‍ച്ച് നിര്‍മ്മാണത്തിനു മാത്രമായി 10,620 മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചിട്ടുണ്ട്.
266 കിലോമീറ്റർ വേഗതയിൽ വരെയുള്ള കാറ്റിനെ ചെറുക്കാൻ കഴിയുന്ന വിധത്തിലാണ് ഇത്. 120 വർഷം ആയുസാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനിന് പാലത്തിലൂടെ മണിക്കൂറില്‍ പരമാവധി1 00 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. മാത്രമല്ല, റിക്ടര്‍ സ്കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












