വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആദ്യം വരുന്ന രണ്ട് വാക്കുകളാണ് നോൺ സ്റ്റോപ്പ് ഫ്ലൈറ്റും ഡയറക്ട് ഫ്ലൈറ്റും. എന്താണ് വ്യത്യാസമെന്ന് മനസ്സിലായില്ലെങ്കിൽക്കൂടിയും സൗകര്യം പോലെ ഏതെങ്കിലും മൊന്ന് ബുക്ക് ചെയ്യുന്നവരാണ് പലരും. ഇവ രണ്ടും ഒന്നാണോ എന്നു സംശയിച്ചാൽ പോലും തെറ്റുപറയാൻ സാധിക്കില്ല. ഇത് കൂടാതെ കണക്ടിങ് ഫ്ലൈറ്റ് കൂടി വരുമ്പോൾ ആകെ കൺഫ്യൂഷനാകും.
ടിക്കറ്റ് ബുക്ക് ചെയ്തു കഴിയുമെങ്കിലം ചിലപ്പോൾ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചിന്തിക്കാൻ നമ്മൾ മെനക്കെടാറില്ല. കാരണം കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഫ്ലൈറ്റ് കിട്ടുകയാണെങ്കിൽ സമയം നമുക്ക് ഒരു പ്രശ്നമേ ആകില്ല! ഇതാ ഡയറക്ട് ഫ്ലൈറ്റ്, നോൺ-സ്റ്റോപ് ഫ്ലൈറ്റ്, കണക്ടിങ് ഫ്ലൈറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസവും മറ്റു പ്രത്യേകതകളും നോക്കാം.

നോൺ സ്റ്റോപ്പ് ഫ്ലൈറ്റ്
പേരുപോലെ തന്നെ ഒരു വിമാനത്താവളത്തിൽ (ഡിപ്പാർച്ചർ എയർപോർട്ടിൽ) നിന്നും ലക്ഷ്യസ്ഥാനത്തെ എയർപോർട്ടിലേക്ക് (ഡെസ്റ്റിനേഷൻ എയർപോർട്ട്) മറ്റൊരിടത്തും നിർത്താതെ സഞ്ചരിക്കുന്ന വിമാനങ്ങളാണ് നോൺ സ്റ്റോപ്പ് ഫ്ലൈറ്റ്. പ്രധാനപ്പെട്ടതും തിരക്കേറിയതുമായ എയർ റൂട്ടുകളിൽ പൊുവേ നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് നടത്താറുണ്ട്. തിരക്കു കുറഞ്ഞ ഇടങ്ങളിലേക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളും കുറവാണ്.
ഇടയിൽ മറ്റു സ്റ്റോപ്പുകൾ ഇല്ലാത്തതിനാൽ കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് നോൺ സ്റ്റോപ്പ് ഫ്ലൈറ്റിന്‍റെ പ്രത്യേകത. മറ്റുവിമാനത്താവളങ്ങളിലേക്ക് പോകനോ യാത്രക്കാരെ കാത്തുനിൽക്കാനൊ ആവശ്യമില്ലാത്തതിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം. യാത്ര കൂടുതൽ എളുപ്പമായിരിക്കുകും ചെയ്യും.
അതേസമയം തിരക്കേറിയ റൂട്ടുകളിൽ ആണ് നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾ കൂടുതലും സർവീസ് നടത്തുന്നത് എന്നതിനാൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ യാത്രക്കാർക്ക് കുറവായിരിക്കും. വേഗത്തിൽ ചെറിയ യാത്രയിൽ ബുദ്ധിമുട്ടുകളില്ലാതെ എത്താം എന്നതിനാൽ ചിലവ് കൂടുതലും ആയിരിക്കും.
ഡയറക്ട് ഫ്ലൈറ്റ്
ഒരു വിമാനത്താവളത്തിൽ നിന്നും മറ്റൊരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഒന്നോ അതിലധികമോ വിമാനത്താവളത്തിൽ നിർത്തുമെങ്കിലും വിമാനത്തിന്‍റെ നമ്പർ മാറുന്നില്ല എന്നതാണ് ഡയറക്ട് ഫ്ലൈറ്റുകളുടെ പ്രത്യേകത. ഉദാഹരണത്തിന് ഡൽഹിയിൽ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള വിമാനം ദുബായ്, സിംഗപ്പൂര‍് എന്നിവിടങ്ങളിൽ നിർത്തുന്നുണ്ടെന്ന് കരുതുക. ഇവിടെ നിര്‍ത്തുമ്പോൾ ഡയറക്ട് ഫ്ലൈറ്റ് ആണെങ്കിൽ യാത്രക്കാർക്ക് വിമാനം മാറിക്കയറേണ്ട. ലക്ഷ്യസ്ഥാനം വരെ ഒരേ വിമാനത്തിൽ യാത്ര ചെയ്യാം.
ഒരുപാട് ലഗേജുമായി പോകുന്നവർക്ക് മാറിക്കയറാതെ പോകാൻ ഡയറക് ഫ്ലൈറ്റ് ആണ് നല്ലത്. ഒരുപാട് നേരം വിമാനത്തിൽ ഇരിക്കാൻ സാധിക്കാത്തവർക്കും നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളുടെ നിരക്ക് താങ്ങാൻ കഴിയാത്തവർക്കും ഡയറക്ട് ഫ്ലൈറ്റ് തിരഞ്ഞെടുക്കാം.
കണക്ടിങ് ഫ്ലൈറ്റ്
ഡിപ്പാർച്ചർ വിമാനത്താവളത്തിൽ നിന്നും ഡെസ്റ്റിനേഷൻ വിമാനത്താവളത്തിലേക്ക് വിമാനം മാറി, രണ്ടോ അതിലധികമോ വിമാനങ്ങൾ മാറിക്കയറി എത്തുന്നതാണ് കണക്ടിങ് ഫ്ലൈറ്റ്. കണക്ടിങ് ഫ്ലൈറ്റുകൾ രണ്ട് വ്യത്യസ്ത ഫ്ലൈറ്റ് നമ്പറുകളുള്ള രണ്ട് വ്യത്യസ്ത വിമാനങ്ങളിലെങ്കിലും കയറണം. യാത്രാ പദ്ധതി ഒന്നാണെങ്കിലും, ഓരോ ഫ്ലൈറ്റിനും വ്യത്യസ്ത ബോർഡിംഗ് പാസ് ആവശ്യമാണ്.
വിമാനങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗമാണ് കണക്ടിങ് ഫ്ലൈറ്റുകൾ. അതേസമയം യാത്രക്കാർ ഹാൻഡ് ബാഗേജുകൾ, ചിലപ്പോൾ ചെക്ക് ഇൻ ബാഗേജുകളും ഒരു ടെർമിനലിൽ നിന്നും മറ്റൊന്നിലേക്ക് കൊണ്ടുപോകേണ്ടി വന്നേക്കാം. മറ്റു ഫ്ലൈറ്റുകളെ അപേക്ഷിച്ച് ണക്റ്റിംഗ് ഫ്ലൈറ്റുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വളരെയധികം സമയമെടുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












