Search
  • Follow NativePlanet
Share
» »വിമാനയാത്രയിൽ ചെക്ക് ഇൻ ബാഗിൽ കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും

വിമാനയാത്രയിൽ ചെക്ക് ഇൻ ബാഗിൽ കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും

യാത്രകൾക്ക് ബാഗ് പാക്ക് ചെയ്യുന്നത് ഒരു കുഴപ്പം പിടിച്ച പണിയാണ്. എന്തൊക്കെ വേണം, ഏതൊക്കെ സാധനങ്ങൾ എടുക്കരുത് എന്നിവ തീരുമാനിച്ച് കൃത്യമായി പാക്ക് ചെയ്യുക എളുപ്പമല്ല. ഇനി വിമാന യാത്രയാണെങ്കിലോ ചെക്ക് ഇന്‍ ബാഗിലും ക്യാബിൻ ബാഗിലും കൊണ്ടുപോകാവുന്ന സാധനങ്ങൾ കൃത്യമായി നോക്കി എടുത്തുവെച്ചില്ലെങ്കിൽ യാത്ര മുഴുവനും കുഴപ്പത്തിലാകും.

പലപ്പോഴും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ കാരി-ഓൺ ബാഗിൽ വെച്ച് ബാക്കിയെല്ലാം ചെക്ക് ഇൻ ബാഗിലേക്ക് തട്ടുന്നതാണ് പലരും ചെയ്യുന്നത്. ഒന്നും നോക്കാതെ കാരി ഓൺ ബാഗിൽ വെക്കാൻ പറ്റാത്തതും കൊള്ളാത്തതും ചേർത്ത് ഇതിലേക്ക് ഇടുന്നവരും ഉണ്ട്. എന്നാൽ വിമാന യാത്രയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ബാക് ബാക്കിങ്ങാണ്. ഇതാ അന്താരാഷ്ട്ര വിമാന യാത്രകളിൽ ചെക്ക്-ഇൻ ലഗേജിൽ ഒരിക്കലും പാക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.

Things You Should Never Pack In Your Check-In Luggage

അത്യാവശ്യ രേഖകൾ

നിങ്ങളുടെ യാത്രയിൽ ആവശ്യമുള്ള രേഖകളായ പാസ്പോർട്ട്, ബോർഡിങ് പാസ്, മറ്റു ട്രാവൽ ഡോക്യുമെന്‍റുകൾ എന്നിവ നിങ്ങളുടെ അടുത്തുതന്നെ സൂക്ഷിക്കുക. അതൊരിക്കലും ചെക്ക്-ഇൻ ലഗേജിൽ വയ്ക്കരുത്. സെക്യൂരിറ്റി ചെക്കിന്‍റെ സമയത്തും ചെക്ക്-ഇൻ സമയത്തും ഇത് നിങ്ങൾക്ക് ആവശ്യമായി വരും. അവശ്യസമയത്ത് ഇതി കയ്യിലില്ലാതെ വന്നാൽ അത് നിങ്ങളുടെ യാത്രയെ തന്നെ ബാധിക്കും അതിനാൽ ഇത്തരം രേഖകൾ ലഗേജ് ബാഗില‍് സൂക്ഷിക്കുന്നത് ഒഴിവാക്കുക.

മരുന്നുകൾ

നിങ്ങളുടെ അത്യാവശ്യ മരുന്നുകളും പ്രിസ്കൃപ്ഷനുകളും കാരി ഓൺ ബാഗിൽ വേണം സൂക്ഷിക്കാൻ. യാത്രയ്ക്കിടയിൽ ആവശ്യം വന്നാൽ ലഗേജ് ബാഗിൽ നിന്നും അതെടുക്കുക സാധ്യമല്ല. ഏതെങ്കിലും സാഹചര്യത്തിൽ ചെക്ക് ഇൻ ചെയ്ത ശേഷം വിമാനം വൈകുകയോ വിമാനത്താവളത്തിൽ കൂടുതല് നേരം നിൽക്കേണ്ടിയൊക്കെ വന്നാൽ മരുന്ന് കഴിക്കേണ്ടവരാണെങ്കിൽ അവ ചെക്ക്-ഇന‍ ബാഗിൽ ആയാൽ ഒന്നും ചെയ്യാൻ പറ്റില്ല. വിമാനയാത്രകളിൽ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം നിങ്ങളുടെ കാരി-ഓണിൽ സൂക്ഷിക്കുക.

ഇലക്ട്രോണിക് സാധനങ്ങൾ

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ, മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങള് നിങ്ങളുടെ കാരി ഓൺ ബാഗിലോ ലാപ് ടോപ് ബാഗിലോ ആണ് സൂക്ഷിക്കേണ്ടത്. ഒരുകാരണവശാലും ഇവ ചെക്ക്-ഇൻ ബാഗേജിൽ വയ്ക്കരുത്. ഇത് കൂടാതെ ലിഥിയം ബാറ്ററികളുള്ള ചാർജറുകളും പവർ ബാങ്കുകളും നിങ്ങൾ കാരി ഓൺ ബാഗിൽ തന്നെ സൂക്ഷിക്കണം.

മിക്ക വിമാനത്താവളങ്ങളിലെയും ചെക്ക്-ഇൻ കൗണ്ടറുകളിൽ, നിങ്ങളുടെ ചെക്ക്-ഇൻ ലഗേജുകളിൽ ചാർജറുകളും പവർ ബാങ്കുകളും ഉണ്ടോയെന്ന് എയർലൈൻ ജീവനക്കാർ നിങ്ങളോട് ചോദിക്കുകയും ഉണ്ടെങ്കിൽ അതെടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യും. ലിഥിയം-അയൺ ബാറ്ററിയുള്ള ഒരു സാധനവും ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന കാര്യം ഓർമ്മിക്കുക.

വിലപിടിപ്പുള്ള സാധനങ്ങൾ

വിലപിടിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ മുതലായ കാര്യങ്ങൾ ചെക്ക് ഇൻ ബാഗിൽ സൂക്ഷിക്കാത്തതാവും നല്ലത്. വിലപിടിപ്പുള്ള സാധനങ്ങൾ ചെക്ക്-ഇൻ ലഗേജുകളിൽ നിന്ന് മോഷണം പോയതായി ചിലയിടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

100 എംഎല്ലിൽ കൂടുതലുള്ള എല്ലാ ദ്രാവകങ്ങളും ജെല്ലുകളും കൃത്യമായി പാക്ക് ചെയ്ത ചെക്ക് ഇൻ ബാഗേജിൽ മത്രമേ കൊണ്ടുപോകാൻ സാധിക്കൂ

രണ്ടു ബാഗിലും കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങൾ

തീപിടിക്കുന്ന സാധനങ്ങൾ, ലൈറ്ററുകൾ, ഭാരം കുറഞ്ഞ ദ്രാവകം, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ ചെക്ക് ഇൻ ബാഗുകളിലും കാരി ഇൻ ബാഗുകളിലും കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+