സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ യാത്ര പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടോ? സമയം പോയല്ലോ, കൊള്ളനിരക്കിൽ അവസാന നിമിഷത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമല്ലോ എന്നോർത്ത് വിഷമിക്കുകയാണോ? വേണ്ടേവേണ്ട.. പോക്കറ്റ് കാലിയാക്കാതെ ഇഷ്ട ഇടങ്ങളിലേക്ക് ധൈര്യമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമുക്ക് ഒഴിവാക്കാനാവാത്ത തരത്തിലുള്ള ഓഫറുകളാണ് ഫ്ലൈറ്റ് ബുക്കിങ്ങിനായി എയർലൈനുകളും പ്രഖ്യപിച്ചിരിക്കുന്നത്. ചെറിയ നിരക്കിലുള്ള വിമാന ടിക്കറ്റ് മുതൽ സ്പെഷ്യൽ പാക്കേജുകളും ഡീലുകളും വരെ ഇതിൽ ഉൾപ്പെടുന്നു.
ഇതു മാത്രമല്ല കേട്ടോ, അതായത് സ്വാതന്ത്ര്യ ദിന ഓഫറുകളിൽ തന്നെ വരും മാസങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരങ്ങളും കമ്പനി നല്കുന്നു. അതായത്, മുൻകൂട്ടി ബുക്കിങ് നടത്തിയാൽ കുറഞ്ഞ ചെലവിൽ രണ്ടു മൂന്നു മാസത്തേയ്ക്കുള്ള യാത്രകൾ ഉറപ്പാക്കാം. ഇതാ മുൻനിര എയർലൈനുകളും ബുക്കിങ് സൈറ്റുകളും ലഭ്യമാക്കിയിട്ടുള്ള ചെലവ് കുറഞ്ഞ ഓഫറുകൾ എന്തൊക്കെയെന്ന് വിശദമായി നോക്കാം.
1. എയർ ഇന്ത്യ ഫ്രീഡം സെയിൽ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലെ നാല്പതിലധികം റൂട്ടുകളിലേക്ക് എയർ ഇന്ത്യ ഫ്രീഡം സെയിൽ പ്രഖ്യാപിച്ചിരുന്നു. 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 1947 രൂപാ മുതൽ ആരംഭിക്കുന്ന വിമാനടിക്കറ്റുകളാണ് ഇതിന്‍റെ പ്രത്യേകത. ഓഗസ്റ്റ് 20 മുതൽ സെപ്‌റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- രാജ്യാന്തര യാത്രകള്‍ക്കായി മുൻകൂട്ടി ഈ ഓഫറിൽ ബുക്ക് ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ ക്യാബിൻ ബാഗേ് മാത്രമായി കൊണ്ടുപോകാൻ സാധിക്കുന്ന എക്സ്പ്രസ് ലൈറ്റ് വിഭാഗത്തിലാണ് ബുക്കിങ് നടത്താനാവുക. കൂടാതെ അതേസമയം ക്യാബിൻ ബാഗേജിൽ നിങ്ങൾക്ക് മൂന്ന്കിലോ അധികമായും കിട്ടും.
2. ഹാപ്പി ഇൻഡിഗോ ഡേ സെയിൽ
സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ 18 ശതമാനം കിഴിവ് ആണ് ഇന്‍ഡിഗോ എയർലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5 മുതൽ 8 വരെയുള്ള എൻഡിഗോ ടിക്കറ്റുകൾക്ക് HAPPY18 എന്ന കൂപ്പൺ ഉപയോഗിച്ച് പതിനെട്ട് ശതമാനം നിരക്കിളവ് നേടാം . ഇത് കൂടാതെ, സീറ്റ്, ഭക്ഷണം, അധിക ബാഗേജ് നിരക്ക് തുടങ്ങിയവയ്ക്കും 18 ശതമാനം നിരക്കിളവ് ഇന്‍ഡിഗോ നല്കുന്നു. ഇൻഡിഗോ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം,
3. ആകാശ എയർ
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ആകാശ എയറും മികച്ച ഓഫറുകൾ നല്കുന്നു. ടിക്കറ്റ് ബുക്കിങ്ങിൽ 20 ശതമാനം വരെ നിരക്കിളവാണ് നല്കുന്നത്. ആകാശ എയർ
വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ FLYMORE എന്ന കൂപ്പൺ കോഡ് നല്കിയാൽ മതി. ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 19 രാത്രി 11.59 വരെ ഈ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്കിങ് സാധ്യമാകും.
ഇത് കൂടാതെ സെപ്തംബർ 5, 2024- സെപ്തംബർ 6-ന് 23:59 മണിക്കൂർ വരെ,
2024 സെപ്തംബർ 17- 2024 സെപ്തംബർ 18-ന് 23:59 വരെ,
ഒക്‌ടോബർ 29, 2024- ഒക്‌ടോബർ 31-ന് 23:59 വരെ, നവംബർ 3, 2024-നവംബർ 5-ന് 23:59 മണിക്കൂർ വരെ,
2024 ഡിസംബർ 20- ഡിസംബർ 21-ന് 23:59 വരെ,
ഡിസംബർ 25, 2024- ഡിസംബർ25, 23:59 വരെ
ഡിസംബർ 28, 2024-ഡിസംബർ 30-ന് 23:59 വരെ
ജനുവരി 1, 2025 - ജനുവരി 2 ന് 23:59 വരെ
വരെയുള്ള സമയങ്ങളിലും ഇതേ കൂപ്പൺ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
മേക്ക് മൈ ട്രിപ്പ് ഓഫർ
വിമാന ടിക്കറ്റുകള്‍ക്ക് മാത്രമല്ല, ഹോട്ടൽ, ഹോം സ്റ്റേ ഉൾപ്പെടെയുള്ളവയ്ക്കും വമ്പൻ ഓഫറുകളാണ് മേക്ക് മൈ ട്രിപ്പ് നല്കുന്നത്. ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഹോട്ടലുകളിൽ 40% വരെയും ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളുള്ള ഹോംസ്റ്റേകളിലും വില്ലകളിലും ഇതേ 40% വരെയും കിഴിവും ലഭിക്കും.
ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ആഭ്യന്തര വിമാനങ്ങൾക്ക് കുറഞ്ഞത് 12% കിഴിവ് ലഭിക്കും. കാനറ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബസ് ടിക്കറ്റുകൾ 20% വരെ കിഴിവിൽ ലഭ്യമാണ്. SBI കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അവധിക്കാല പാക്കേജുകൾക്ക് 20% വരെ കിഴിവും കൂടാതെ 5% അധിക കിഴിവും ലഭിക്കും.
ക്ലിയർ ട്രിപ്പ് ഓഫർ
ക്ലിയർ ട്രിപ്പ് അവരുടെ കൂപ്പൺ കോഡ് ആയ CTFLY ഉപയോഗിച്ച് വിമാനം ബുക്ക് ചെയ്യുന്നവർക്ക് ഓഗസ്റ്റ് അവസാനം വരെ ആഭ്യന്തര വിമാനങ്ങളിൽ 5,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ ക്രെഡിറ്റ് കാർഡ് ഓഫറുകളും നല്കുന്നു. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾ 5,000 രൂപ വരെ കിഴിവ് നൽകുന്നു; കാനറ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ 15% കിഴിവ് നൽകുന്നു; ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ 12% കിഴിവ് നൽകുന്നു.
ഈസ് മൈ ട്രിപ്പ്
EaseMyTrip-ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 6 വരെ ആസാദി മെഗാ സെയിൽ ഉണ്ട്. രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് EMTFIRST എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അവരുടെ ആദ്യ ബുക്കിംഗിൽ കിഴിവുകൾ ലഭിക്കും HSBC, HDFC, ഫെഡറൽ ബാങ്ക് കാർഡുകൾക്കും ഐസിഐസിഐ നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്കുമുള്ള ഓഫറുകളും ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













