സ്വാതന്ത്ര്യ ദിന അവധി തുടങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾ തുടങ്ങാൻ അധികസമയമില്ല. ബെംഗളുരു മലയാളികൾ മിക്കവരും നീണ്ട വാരാന്ത്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് വണ്ടികയറി. നാട്ടില് പോകൻ പറ്റാത്തവരാകട്ടെ, ഓഗസ്റ്റ് 15 ന് ബാംഗ്ലൂരിൽ എങ്ങനെ സമയം ചെലവഴിക്കണം എന്ന ആലോചനയിലാണ്. ചെറു യാത്രകളും ഭക്ഷണം എക്സ്പ്ലോര്‍ ചെയ്യലും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കലും ഒക്കെ പലരുടെയും പട്ടികയിലുണ്ട്. എന്നാൽ ഇത്തവണ നമുക്ക് കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാക്കിയാലോ..
ബെംഗളുരു നഗരത്തിൽ ഇഷ്ടംപോലെ പരിപാടികളാണ് ഓഗസ്റ്റ് 15 വ്യാഴാഴ്ചയുള്ളത്. പതാകയുയർത്തലും പരേഡ് കാണലും ഒക്കെ കഴിഞ്ഞ് മെല്ലെയിറങ്ങിയാലും കാണാനും പോകാനും കുറേ പരിപാടികളുണ്ട്. മാരത്തോൺ ഡാൻസ് മുതൽ ബാൻഡുകളുടെ പെർഫോമൻസും ഉൾപ്പെടെ ആസ്വദിക്കാൻ പറ്റിയ കാര്യങ്ങള്‍. ഇതാ സ്വാതന്ത്ര്യ ദിനത്തിൽ വ്യത്യസ്തമായി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കാം.
സ്വാതന്ത്ര്യ ദിന കൺസേർട്ട്
സ്വാതന്ത്ര്യ ദിനത്തിൽ തീർത്തും വ്യത്യസ്തമായ ഒരു കാര്യം ചെയ്യുവനാണ് ആഗ്രഹിക്കുന്നതെങ്കിൽ അല്പം സംഗീതം ആയാലോ? മുൻവർഷങ്ങളിലേതു പോലെ വീണ്ടും സ്വാതന്ത്ര്യ ദിനത്തിൽ നിരവധി കഫേകളാണ് വ്യത്യസ്ത സംഗീത പരിപാടികളുമായി വന്നിരിക്കുന്നത്. വിവിധ ബാന്ഡുകൾ ചേർന്നുള്ള സംഗീത പ്രകടനങ്ങളിൽ നേരത്തെ ബുക്കിങ് വേണ്ടവയും ഇല്ലാത്തവയും ഉണ്ട്.
സ്വാതന്ത്ര്യ ദിന സ്കെച്ച് വാക്ക്
ഈ സ്വാതന്ത്ര്യ ദിനത്തിൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ പുറത്തെത്തിച്ചാലോ. അങ്ങനെയെങ്കില് പടം വരച്ച് ആഘോഷിക്കാം. പഴയ ബെംഗളുരുവിന്‍റെ ഭംഗി പകർത്തി നാടിനെ നടന്ന് കണ്ട് ആസ്വദിക്കാം. മുന്നിലെത്തുന്ന മനോഹര ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്തുന്നതിനൊപ്പം വഴിയിൽ നിന്ന് രുചികൾ പരീക്ഷിക്കാനും മറക്കരുത്. സമയമുണ്ടെങ്കിൽ ലാല് ബാഗിൽ നടക്കുന്ന പുഷ്പമേള കൂടി യാത്രയുടെ ഭാഗമാക്കാം.
പുസ്തകങ്ങള്‍ മേടിക്കാം
പുസ്തകങ്ങൾ വായിച്ച് പുതിയൊരു ശീലം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബ്രിഗേഡ് റോഡിലോ മറ്റു സ്ഥലങ്ങളിലോ പോകാം. പലയിടങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി 50 ശതമാനം വരെ കിഴിവോടെയാണ് പുസ്തകങ്ങൾ വിൽക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













