Search
  • Follow NativePlanet
Share
» » ചായ കുടിച്ച് കയറിയാൽ ഉച്ചഭക്ഷണം ശ്രീലങ്കയിൽ; ചെന്നൈ - ശ്രീലങ്ക കപ്പൽ യാത്ര വീണ്ടും, ബുക്കിങ് ആരംഭിച്ചു..

ചായ കുടിച്ച് കയറിയാൽ ഉച്ചഭക്ഷണം ശ്രീലങ്കയിൽ; ചെന്നൈ - ശ്രീലങ്ക കപ്പൽ യാത്ര വീണ്ടും, ബുക്കിങ് ആരംഭിച്ചു..

യാത്രകളിൽ വ്യത്യസ്തത തേടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ സഞ്ചാരികൾ. ചെലവ് കുറഞ്ഞ വ്യത്യസ്ത യാത്രകൾ തേടുന്നവർക്കിതാ ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിലേക്ക് ഇനി കപ്പലിൽ പോകാം. രാവിലെ കാപ്പിയും കുടിച്ച് യാത്ര തുടങ്ങിയാൽ ഉച്ചയ്ക്ക് ഊണു കഴിക്കാൻ നേരമാകുമ്പോഴേക്കും എത്തുന്ന വിധത്തിൽ സിംപിളാണ് യാത്ര.

നേരത്തെ നീണ്ട നാല്പത് വർഷത്തെ കാത്തിരിപ്പിനു ശേഷം 2023 ഒക്ടോബറിൽ തമിഴ്നാട് നാഗപട്ടിണം തുറമുഖത്തു നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്ക് സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീടത് മഴയെത്തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് വീണ്ടും ആറുമാസത്തെ ഇടവേളയ്ക്കു ശേഷം വരുന്ന തിങ്കളാഴ്ച മുതൽ യാത്രാ കപ്പൽ സർവീസ് തുടങ്ങും.

India- Sri Lanka Ferry Service Between Nagapattinam And Kangesanthurai

മേയ് 13 മുതൽ ചെന്നൈ - ശ്രീലങ്ക യാത്രാ കപ്പൽ സർവീസ് ആരംഭിക്കും. ഓൺലൈൻ കപ്പൽ യാത്രയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 2024 മേയ് 13 മുതൽ നവംബർ 15 വരെയുള്ള കപ്പൽ യാത്രാ ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കും. എല്ലാ ദിവസവും നാഗപട്ടണം- കങ്കേസന്തുറൈയിലേക്ക് സർവീസ് ഉണ്ടായിരിക്കും. നാഗപട്ടണം തുറമുഖത്തെ യാത്രാ ടെർമിനലിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

നാഗപട്ടണം- കങ്കേസന്തുറൈ കപ്പൽ സമയം

എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് നാഗപട്ടണത്ത് നിന്ന് യാത്ര ആരംഭിക്കും. വെറും നാല് മണിക്കൂർ സമയമേ ജാഫ്നയ ജില്ലയിലെ കങ്കേസന്തുറൈയിയിൽ എത്താൻ വേണ്ടൂ. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെയെ എത്തും. എക്കോണമി ക്ലാസിൽ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഈ നിരക്കിൽ യാത്രക്കാർക്ക് 60 കിലോഗ്രാം ബാഗ് വരെ കയ്യിൽ കരുതാം. കുട്ടികൾക്ക് ഇത് 30 കിലോഗ്രാം ആണ്. 20 കിലോ.ിൽ അധികമില്ലാതെ മൂന്ന് ബാഗുകൾ വരെയാണ് കൊണ്ടുപോകാൻ സാധിക്കു, ഇത് കൂടാതെ എക്സ്ട്രാ ലഗേജ് ആയി 15 കിലോയും എടുക്കാം. അതേസമയം സ്ഥിരീകരിച്ച ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഷെഡ്യൂൾ ചെയ്ത പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും.

കങ്കേസന്തുറൈ- നാഗപട്ടണം- കപ്പൽ സമയം

കങ്കേസന്തുറൈയിൽ നിന്ന് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നാഗപട്ടിണത്തേയ്ക്ക കപ്പൽ പുറപ്പെടും. നാല് മണിക്കൂർ യാത്രയ്ക്കൊടുവിൽ വൈകിട്ട് 6.0 ണമിക്ക് നാഗപട്ടിണത്ത് എത്തും. എക്കോണമി ക്ലാസിൽ 4613 രൂപയാണ് ടിക്കറ്റ് നിരക്ക്. https://sailindsri.com/home എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് നടത്താം.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്ശ്രി ഫെറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 'ശിവഗംഗൈ' എന്ന കപ്പലിൽ ആണ് രാജ്യാന്തര യാത്രകൾ നടത്താൻ സാധിക്കുക. ലോവർ ഡെക്കിൽ 133 സീറ്റുകളും അപ്പർ ഡെക്കിൽ 25 സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. കപ്പൽ വഴി ശ്രീലങ്കയിലേക്ക് പോകുന്നവർക്ക് പാസ്പോർട്ട് മാത്രമാണ് രേഖയായി കൈവശം വേണ്ടത്.

ശ്രീലങ്കയിലേക്ക് ചെലവ് കുറഞ്ഞ യാത്ര

ശ്രീലങ്കയിലേക്ക് ചെലവ് കുറഞ്ഞ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു യാത്രയാണ് നാഗപട്ടിണം- കങ്കേസന്തുറൈ കപ്പൽ യാത്ര. ഇരുരാജ്യങ്ങൾക്കുമിടയില് ചെലവ് കുറഞ്ഞ യാത്രകൾ ലക്ഷ്യം വെച്ചാണ ്കപ്പൽ സർവീസ് നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+