ഇന്ന് കർക്കടകം ഒന്ന്. രാമായണ ശീലുകളുമായി ആരംഭിക്കുന്ന പുലരികളും സന്ധ്യകളും നിറഞ്ഞ ഒരു മാസം ഇതാ എത്തിക്കഴിഞ്ഞു. പുണ്യം നിറഞ്ഞ ക്ഷേത്ര ദർശനങ്ങളും രാമാണ പാരായണവും ഒക്കെയായി ഭക്തി നിർഭരമായ 30 ദിവസങ്ങൾ. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രാർഥനകളുടെയും സമർപ്പണത്തിന്‍റെയും സമയമാണിത്. കള്ളക്കർക്കടകമെന്നും പഞ്ഞമാസം എന്നുമൊക്കെ വിളിക്കപ്പെടുമെങ്കിലും ആത്മീയ മാസം കൂടിയാണിത്. രാമായണ ശീലുകൾ കേട്ട് ചിങ്ങത്തിന്‍റെ സമൃദ്ധിയെ സ്വീകരിക്കാനെണെന്നും വിശ്വാസമുണ്ട്.
ജൂലൈ 16 ചൊവ്വാഴ്ച ആരംഭിക്കുന്ന ഇത്തവണത്തെ കര്‍ക്കടകം ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കും. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായി വിശ്വാസികൾ ഈ മാസത്തെ മാറ്റിവെച്ചിരിക്കുകയാണ്. ക്ഷേത്ര ചടങ്ങുകളെക്കൂടാതെ, വീടുകളിലും രാമായണ പാരായണം നടത്തുന്നു.

രാമായണ പാരായണം
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം കർക്കടക മാസത്തിന്‍റെ മുഴുവൻ പുണ്യവും രാമായണ പാരായണത്തിലാണ്. കുളിച്ച് ശുദ്ധമായി ശ്രീരാമ പട്ടാഭിഷേകത്തിന്റെ 11 പേരുള്ള ചിത്രത്തിന് മുൻപിലിരുന്ന്, നിലവിളക്ക് തെളിയിച്ച് രാമായണ ഗ്രന്ഥത്തെ വന്ദിച്ചാണ് രാമായണ പാരായണം ആരംഭിക്കുന്നത്. കർക്കടക മാസത്തിൽ രാമായണം മുഴുവനും വായിച്ചു തീർക്കണമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും രാമായണ പാരായണം നടത്തും കൂടാത, ക്ഷേത്രങ്ങളിൽ രാമായണ പ്രഭാഷണവും സംഘടിപ്പിക്കാറുണ്ട്.
രാമന്‍റെ അയനം
രാമായണം എന്നാൽ രാമന്റെ അയനം അഥവാ രാമന്‍റെ യാത്രയാണ്. ഇതിന് ഇരുട്ട് മായിക്കുക എന്നൊരർത്ഥം കൂടിയുണ്ട്. മനസ്സിലെ അജ്ഞതയെ മായിച്ച് നന്മയിലും ധർമ്മത്തിലും ജീവിക്കണമെന്നുമാണ് ഓരോ രാമായണ മാസവും നമ്മളോട് ആവശ്യപ്പെടുന്നത്.
കര്‍ക്കടകത്തിലെ കറുത്ത വാവ്
കർക്കടക മാസത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് കർക്കടക വാവ്. ഈ വർഷം ഓഗസ്റ്റ് 3-ാം തീയതിയാണ് കർക്കിടക ബലിതർപ്പണം. പിതൃക്കളെ സ്മരിക്കുന്നദിവസമാണ് കര്‍ക്കടകത്തിലെ കറുത്ത വാവ്. പിതൃക്കള്‍ അവരുടെ ലോകത്തിരുന്ന് നമ്മളെ അനുഗ്രഹിക്കുന്നു എന്നാണ് ബലി തര്‍പ്പണത്തിലെ വിശ്വാസം. മരിച്ചുപോയവരുടെ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനും ആത്മശാന്തിക്കും വേണ്ടിയാണ് ബലി തര്‍പ്പണം നടത്തുന്നത്.
ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം തുടങ്ങിയ ക്ഷേത്രങ്ങൾ ബലിതര്‍പ്പണത്തിന് പ്രസിദ്ധമാണ്.
നാലമ്പല ക്ഷേത്ര ദർശനം
കർക്കടക മാസത്തിലെ ഏറ്റവും പ്രാധാന്യമുള്ള അനുഷ്ഠാനങ്ങളിലൊന്നാണ് നാലമ്പല ക്ഷേത്ര ദർശനം. മരാമായണം ഒരു തവണ പാരായണം ചെയ്യുന്നതിനു തുല്യമാണ് നാലമ്പല ദർശനം എന്നാണ് വിശ്വാസം. കർക്കിടകത്തിൽ ക്ഷേത്രദർശനങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനേക്കാൾ മഹത്തവും ഫലദായകവുമാണ് നാലമ്പല ദർശനമത്രെ. ശ്രീരാമനും സഹോദരങ്ങളായ ലക്ഷ്മണ, ഭരത,ശത്രുഘ്നന്‍മാർക്കുായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ ഉച്ചയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്നതാണ് നാലമ്പല ക്ഷേത്ര ദർശനം
രാമക്ഷേത്രത്തിൽ ആരംഭിച്ച് ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ തൊഴുത് തിരികെ രാമക്ഷേത്രത്തിൽ തന്നെ വന്ന് ദർശനം നടത്തിയാലാണ് നാലമ്പല യാത്ര പൂർത്തിയാവുക.
കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം,കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം,അമനകര ഭരതസ്വാമി ക്ഷേത്രം,മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ്
കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ
തൃശൂരിലെ നാലമ്പലങ്ങൾ
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ
എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ
മാമ്മലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം,മേമ്മുറി ഭരത സ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷണസ്വാമി ക്ഷേത്രം ,മാമ്മലശ്ശേരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളം ജില്ലയിലെ നാലമ്പലങ്ങള്‍.
കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങൾ
നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂർ ഭരത ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങൾ.
മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം,കരിഞ്ചാപ്പാടി ഭരത ക്ഷേത്രം, അയോദ്ധ്യാനഗർ ലക്ഷ്മണസ്വാമിക്ഷേത്രം, നാറാണത്ത് ശത്രുഘ്നക്ഷേത്രം എന്നിവയാണ്
മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













