ദീർഘദൂര യാത്രകൾക്ക് സാധാരണക്കാർ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അധിക സമയം യാത്ര ചെയ്യേണ്ടി വന്നാലും ചെലവ് കുറവ് എന്നത് ആളുകളെ ട്രെയിനിലേക്ക് ആകർഷിക്കുന്നു. ട്രെയിൻ യാത്രകളിൽ നമ്മൾ പ്രാധാന്യം കൊടുക്കുന്നത് സൗകര്യങ്ങൾക്കും വൃത്തി, സമയം എന്നിവയ്ക്കാണ്. ദീർഘദൂര യാത്രയാണെങ്കിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഈ കാര്യങ്ങൾ തന്നെയാണ്. അല്ലാത്ത പക്ഷം, യാത്ര മൊത്തത്തിൽ നിരാശപ്പെടുത്തിയേക്കാം. എന്നാൽ കേരളത്തിൽ നിന്നും ദീർഘദൂര യാത്രകൾക്ക് പറ്റിയ സർവീസാണ് ഗുജറാത്തിലേക്കുള്ള ഹംസഫർ എക്സ്പ്രസ്.
എസി ട്രെയിനിൽ പ്രീമിയം യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്ന ട്രെയിനാണ് 20923/20924 ഹംസഫർ എക്സ്പ്രസ് . തിരുനെൽവേലിയിൽ നിന്നാരംഭിച്ച് തിരുവനന്തപുരം- ആലപ്പുഴ- എറണാകുള- ഷൊർണൂർ- കോഴിക്കോട്- കാസർകോഡ് വഴി കടന്നു പോകുന്ന ഹംസഫർ എക്സ്പ്രസ് ദീർഘദൂര യാത്രകൾക്ക് ധൈര്യമായി ആശ്രയിക്കാൻ സാധിക്കുന്ന ട്രെയിൻ കൂടിയാണ്. ഈ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിമി ആണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ വേഗതയെടുക്കാറില്ല.
20923 തിരുനെൽവേലി- ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്
എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 05:15 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 45 മണിക്കൂർ 10 മിനിറ്റ് യാത്ര ചെയ്ത് ശനിയാഴ്ച പുലർച്ചെ 02:25 ന് ഗാന്ധിധാമിൽ എത്തുന്നു. സ്ലീപ്പർ ടിക്കറ്റിന് 1050 രൂപയും എസി ത്രീ ടയറിന് 2720 രൂപയുമാണ് നിരക്ക്. 2707 കിലോമീറ്റർ ദൂരമാണ് ആകെ സഞ്ചരിക്കുന്നത്. ഇതേ ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്ന് ഗാന്ധിധാമിലേക്ക് 41 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയവും കോഴിക്കോട് നിന്ന് 33 മണിക്കൂർ 55 മിനിറ്റ് യാത്രാ സമയവും ആണുള്ളത്.
തിരുനെൽവേലി - 05:15
നാഗർകോവിൽ ടൗൺ - 06:51
തിരുവനന്തപുരം സെൻട്രൽ - 08:50
കൊല്ലം ജംഗ്ഷൻ - 10:05
കായംകുളം ജംഗ്ഷൻ - 10:42
ആലപ്പുഴ - 11:20
എറണാകുളം ജംഗ്ഷൻ - 12:50
തൃശൂർ - 14:09
ഷൊര്ണൂർ ജംഗ്ഷൻ - 15:05
കോഴിക്കോട് - 16:27
കണ്ണൂർ - 17:52
കാസർകോട് - 19:04
മംഗളൂരു ജംഗ്ഷൻ - 19:55
കാർവാർ - 01:00
മഡ്ഗാവ് - 02:30
രത്നഗിരി - 07:55
പൻവേൽ - 13:20
വസായി റോഡ് - 15:10
സൂറത്ത് - 18:04
വഡോദര ജംഗ്ഷൻ - 19:42
അഹമ്മദാബാദ് ജംഗ്ഷൻ - 21:35
ഗാന്ധിധാം ബി.ജി - 02:25 എന്നിങ്ങനെയാണ് സമയക്രമം.
20924 ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്
ഗാന്ധിധാമിൽ നിന്ന് എല്ലാ തിങ്കളാഴ്ചയും ആണ് 20924 ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 4.40ന് ആരംഭിക്കുന്ന ട്രെയിൻ 45 മണിക്കൂർ 25 മിനിറ്റ് യാത്ര ചെയ്ത് ബുധനാഴ്ച പുലർച്ചെ 2.05 ന് തിരുനെൽവേലി റെയില്‍വേ സ്റ്റേഷനിൽ എത്തും. ഗാന്ധി ധാം- കാസർകോഡ് യാത്രയ്ക്ക് 29 മണിക്കൂർ 49 മിനിറ്റാണ് വേണ്ടത്. 32 മണിക്കൂർ 32 മിനിറ്റ് വേണം കോഴിക്കോട് എത്തുവാൻ. 42 മണിക്കൂർ 25 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തും.
ഗന്ധിദം ബി.ജി - 04:40
അഹമ്മദാബാദ് ജംഗ്ഷൻ - 09:10
വഡോദര ജംഗ്ഷൻ - 10:40
സൂറത്ത് - 12:37
വസായി റോഡ് - 15:30
പൻവേൽ - 16:55
രത്നഗിരി - 22:10
മഡ്ഗാവ് - 03:10
കാർവാർ - 04:18
മംഗളൂരു ജംഗ്ഷൻ - 09:45
കാസർകോട് - 10:29
കണ്ണൂർ - 11:47
കോഴിക്കോട് - 13:12
ഷൊര്ണൂർ ജംഗ്ഷൻ - 15:00
തൃശൂർ - 15:57
എറണാകുളം ജംഗ്ഷൻ - 18:10
ആലപ്പുഴ - 19:32
കായംകുളം ജംഗ്ഷൻ - 20:52
കൊല്ലം ജംഗ്ഷൻ - 21:32
തിരുവനന്തപുരം സെൻട്രൽ - 23:05
നാഗർകോവിൽ ടൗൺ - 00:03
തിരുനെൽവേലി - 02:05 എന്നിങ്ങനെയാണ് സമയക്രമം.
എന്തുകൊണ്ട് ഹംസഫർ
കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് പല ട്രെയിനുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും 20923/20924 ഹംസഫർ എക്സ്പ്രസിന്‍റെ പ്രത്യേക അതിന്‍റെ കുറഞ്ഞ യാത്രാ സമയമാണ്. ഈ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് ഗാന്ധിധാമിലേക്ക് 41 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. അതേ സമയം ഇതേ റൂട്ടില്‍ ഗാന്ധിധാം എക്സ്പ്രസിനു (16336) വേണ്ടി വരുന്നത് 43 മണിക്കൂർ 48 മിനിറ്റ് സമയമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















