Search
  • Follow NativePlanet
Share
» »ഊട്ടിയും മൂന്നാറും പോരാ, മലയാളികൾക്ക് പ്രിയം വിദേശയാത്ര, ഒപ്പം നൈറ്റ് ലൈഫും

ഊട്ടിയും മൂന്നാറും പോരാ, മലയാളികൾക്ക് പ്രിയം വിദേശയാത്ര, ഒപ്പം നൈറ്റ് ലൈഫും

നാട്ടിൽ ചൂട് കൂടിയപ്പോൾ പിന്നെയുള്ള ആശ്രയം യാത്രകളാണ്. തണുപ്പും കുളിരും ഉള്ള ഇടങ്ങൾ തേടിയാണ് പിന്നെയുള്ള ട്രിപ്പുകൾ. അത് പൊതുവേ ഊട്ടി, കൊടൈക്കനാൽ, കൂർഗ് തുടങ്ങിയ ഏതെങ്കിലും ഇടങ്ങളിലേക്കുമാകാനാണ് സാധ്യത. എന്നാൽ ഇത്തവണ മലയാളികൾ വേനൽക്കാലത്ത് കൂടുതലും തിരഞ്ഞെടുത്തത് വിദേശ യാത്രകളാണെന്നാണ് കണക്കുകൾ പറയുന്നത്.

വിദേശ വിനോദ യാത്രകൾ എന്നത് ഒരു സ്വപ്നമായി മാത്രം കണ്ടിരുന്ന ഒരു കാലത്തു നിന്നും വെക്കേഷന് ഏത് രാജ്യത്ത് പോകണം എന്നു കൺഫ്യൂഷനടിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ് മലയാളികളുടെ യാത്രകൾ. ഇത്തവണത്തെ വേനൽക്കാലത്ത് വിദേശ യാത്ര നടത്തിയ മലയാളികളുടെ എണ്ണത്തിലും വലിയ വർധവന് ആണത്രെ ഉണ്ടായിരിക്കുന്നത്.

Keralities Travelling To Abroad For Vacation

കേരളത്തില്‍ സഞ്ചാരികൾ കുറഞ്ഞു

മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് ആണുണ്ടായത്. മധ്യവേനലവധിക്ക് വടക്കേ ഇന്ത്യയിൽ നിന്നടക്കം സ‍ഞ്ചാരികൾ സ്ഥിരം കേരളത്തിൽ വരുമായിരുന്നുവെങ്കിലും ഇത്തവണ കേരളത്തിലെ കടുത്ത ചൂടും തെരഞ്ഞെടുപ്പുമെല്ലാം സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി.

തണുപ്പുള്ള ഇടങ്ങൾ

വേനലിന്‍റെ തുടക്കത്തിൽ നാട്ടിലെ ചൂട് കാരണം ഊട്ടി, കൊടൈക്കനാല്‍, കുടക് തുടങ്ങിയ തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ് മലയാളികൾ കൂടുതലും യാത്രകൾ പ്ലാൻ ചെയ്തിരുന്നത്. പിന്നീട് സന്ദർശക ബാഹുല്യം കാരണം ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇ-പാസ് ഏർപ്പെടുത്തിയതോടെ അവിടേക്കുപോകുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവ് വന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം, മേയ് ഏഴ് മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് നിയന്ത്രണം.

മലയാളികളുടെ വിദേശ യാത്രകൾ

മലയാളികളുടെ യാത്രാ ശീലങ്ങളിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്നത്. അതിലൊന്ന് വിദേശ യാത്രകൾ തന്നെയാണ്. ഇ- വിസയും വിസാ രഹിത യാത്രകളും വന്നതോടെ വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുമാത്രമല്ല,സുഗമമായ യാത്രയും കൂടുതൽ എയർലൈൻ സർവീസുകളും ഡയറക്ട് ഫ്ലൈറ്റും എല്ലാം ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു.

Travel

കേരളത്തിൽ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, ബാലി, അസര്‍ബൈജാന്‍, ശ്രീലങ്ക, തായ്ലാന്‍ഡ്, വിയറ്റ്‌നാം, ബാക്കോക്ക്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളാണെന്നത് മാത്രമല്ല, നീണ്ട യാത്രകളോ വലിയ പണച്ചെലവോ ഇല്ലാതോ പോയി വരാം എന്നതും ഈ ഇടങ്ങളുടെ പ്രത്യേകതയാണ്.

മലയാളികളുടെ പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനമാണ് അസർബൈജാൻ. കിടിലൻ പാക്കേജുകളും കുറഞ്ഞ ചെലവിലുള്ള യാത്രയും മൂന്നു ദിവസത്തിൽ കിട്ടുന്ന വിസയും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ഇവിടേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല, അസർബൈജാൻറെ ഭൂപ്രകൃതിയും ഇവിടുത്തെ കാഴ്ചകളും കണ്ടിരിക്കേണ്ടത് തന്നെയാണ് . യൂറോപ്പിന്‍റെയും ഏഷ്യയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന അസർബെയ്ജാൻ ട്രാൻസ്കോണ്ടിനെന്‍റൽ രാജ്യമാണ്. അപേക്ഷിച്ചാൽ വെറും മൂന്ന് ദിവസത്തിൽ ഇന്ത്യക്കാർക്ക് അസെർബെയ്ജാൻ ഇ-വിസ അനുവദിക്കും.

ശ്രീലങ്ക

വിദേശ യാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പരിഗണിക്കാവുന്ന രാജ്യമാണ് ശ്രീലങ്ക. കുറ‍് ചെലവും കേരളത്തിനോട് സാമ്യമുള്ള ഭൂപ്രകൃതിയും ഇഷ്ടംപോലെ കാഴ്ചകളും ഇവിടെയുണ്ട്. സഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനമാണ് ശ്രീലങ്ക നല്കുന്നത്. ഈ മേയ് 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്ക വിസയില്ലാതെ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+