Search
  • Follow NativePlanet
Share
» »കൊച്ചി- ദുബായ്- അബുദാബി പാക്കേജ്.. എയർ അറേബ്യയിൽ യാത്ര, സ്റ്റാർ ഹോട്ടലിൽ താമസം.. ചെലവ് ഒരു ലക്ഷത്തിന് താഴെ

കൊച്ചി- ദുബായ്- അബുദാബി പാക്കേജ്.. എയർ അറേബ്യയിൽ യാത്ര, സ്റ്റാർ ഹോട്ടലിൽ താമസം.. ചെലവ് ഒരു ലക്ഷത്തിന് താഴെ

ദുബായ്.. മലയാളികളുടെ സ്വന്തം നാട്. മറ്റൊരു രാജ്യം എന്ന തോന്നലില്ലാതെ മലയാളികൾ ജീവിക്കുന്ന ഇടം. ഈ ലോകത്തിന്‍റെ മുഴുവൻ ഒരു മിനി വേര്‍ഷൻ
കാണണമെങ്കിൽ ദുബായിലോ അല്ലെങ്കിൽ യുഎഇയുടെ ഏതെങ്കിലും ഭാഗത്തോ പോയാൽ മതി. എന്തായാലും ദുബായും അബുദാബിയും കാണാൻ പറ്റിയ സമയമാണ് ഈ നവംബർ ഡിസംബർ മാസങ്ങൾ. അതിശയിപ്പിക്കുന്നതും കൗതുകകകരുമായ കാഴ്ചകൾ കാണാനും ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനുമെല്ലാം പറ്റിയ സമയം.

ഉടനെ തന്നെ ദുബായ് നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നു തോന്നിയാല്‍ എങ്ങനെ പോകും എന്നല്ലേ... പ്ലാനിങ്ങും ടിക്കറ്റ് ബുക്കിങ്ങും ഒന്നുമില്ലാതെ വേഗത്തിൽ പോയി വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ പോയി വരാൻ സാധിക്കുന്ന യാത്രയാണ് ഐആർസിടിസിയുടെ കൊച്ചിയിൽ നിന്നുള്ള ദുബാദ്, അബുദാബി പാക്കേജ്.

നവംബർ 11 ന് പോയി 15ന് മടങ്ങിയെത്തുന്ന കൊച്ചി-ദുബായ്- അബുദാബി പാക്കേജിൽ നാല് രാത്രിയും അഞ്ച് പകലും ആണ് ഉൾപ്പെട്ടിരിക്കുന്നത്. ജുബായ് സഫാരിയും കടലിൽ കപ്പലിൽ ക്രൂസും ഡിന്നറും ബുർദ് ഖലീഫയും അബുദാബിയും പിന്നെ ഗ്ലോബൽ വില്ലേജ് സന്ദർശനവും എല്ലാം ഉൾപ്പെട്ടിട്ടുള്ള യാത്രയാണ് ഇത്. പ്ലാനിങ്ങിന്‍റെ ആശങ്കകളില്ലാതെ പോയി വരാവുന്ന പാക്കേജിന്‍റെ മറ്റു വിവരങ്ങൾ.

നവംബർ 11 ന് പുലർച്ചെ 3.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 06. 20ന് ഷാർജയിൽ എത്തും. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് വൈകിട്ടോടെ ഡെസേർട്ട് സഫാരിക്കായി പോകും. മണലാരാണ്യവും മരുഭൂമിയും ഒക്കെ കണ്ടുവരുന്ന യാത്രയാണിത്. മരുഭൂമിയിലെ സൂര്യോദയം കാണാനും രുചികരമായ ബാർബിക്യൂ ഡിന്നർ ആസ്വദിക്കാനും ഇതിൽ സാധിക്കും. തുടർന്ന് രാത്രി താമസം ഹോട്ടലിൽ. രണ്ടാം ദിവസം രാവിലെ ഷോപ്പിങ്ങിനുള്ളതാണ്. തുടർന്ന് ഉച്ചയോടെ ദുബായ് ടൂറിന് പോകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കണ്ട ശേഷം മറീന ക്രൂസ് കൂടി ആസ്വദിക്കാം.

ബുർജ് ഖലീഫ മാത്രമല്ല, ഗോൾഡ് സൂക്ക്, ജുമൈറ ബീച്ച്, (15 മിനിറ്റ് സ്റ്റോപ്പ്) എമിറേറ്റ്സ് മാൾ, ദുബായ് മാൾ, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ഫ്യൂച്ചർ, ജബീൽ കൊട്ടാരം എന്നിവ ഉൾക്കൊള്ളുന്നതാണ് ദുബായ് സിറ്റി ടൂർ.

മൂന്നാം ദിവസം മുഴുവനും അബുദാബിയാണ്. രാവിലെ ഭക്ഷണശേഷം അബുദാബി ടൂർ ആരംഭിക്കും. ഷേയ്ക്ക് സയ്യിദ് ഗ്രാൻഡ് മോസ്ക്, ബാപ്സ് ഹിന്ദു മന്ദിർ എന്നിവ കണ്ട് വൈകിട്ടോടെ ദുബായിക്ക് മടങ്ങും. രാത്രി ഡിന്നറും താമസവും ദുബായിൽ. നാലാം ദിവസം ഭക്ഷണത്തിന് ശേഷം ദുബായ് അക്വേറിയം, അണ്ടർവാട്ടർ സൂ എന്നിവയും ഗ്ലോബൽ വില്ലേജും സന്ദർശിക്കും. യാത്രയുടെ അഞ്ചാം ദിവസം ഉച്ചയ്ക്ക് 12.00 മണിയോടെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യും. തുടർന്ന് മിറാക്കിൾ ഗാർഡൻ കണ്ട് ഷാര്‍ജാ വിമാനത്താവളത്തിലേക്ക് പോകും. രാത്രി 21.00നാണ് മടക്ക വിമാനം. 15-ാം തിയതി പുലർച്ചെ 03.10 ന് നിങ്ങൾ കൊച്ചിയില്‍ എത്തും.

എയർ അറേബ്യയിൽ 30+10 കിലോഗ്രാം ബാഗേജ് അലവൻസിൽ വിമാന യാത്ര, ത്രീ സ്റ്റാർ ഹോട്ടലിൽ താമസം, യാത്രയിലെ എല്ലാ ദിവസും ഭക്ഷണം, വിശാലമായ ദുബായ് സിറ്റി ടൂര്‍, ഡിന്നർ ഉൾപ്പെടെയുള്ള മറിനാ ക്രൂസ്, മിറാക്കിൾ ഗാർഡൻ സന്ദർശനം, ബുർജ് ഖലീഫയിലെ 124-ാം നിലയിലേക്കുള്ള യാത്ര, ദുബായ് ടൂറിസ്റ്റ് വിസ തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്.

95,650 രൂപയ്ക്ക് ഒരാൾക്ക് ട്രിപ്പിൾ ഷെയറിങ്ങ്, ഡബിള്‍ ഷെയറിങ്ങിന് ഒരാൾക്ക് 97,970, സിംഗിൾ ഒക്യുപൻസിക്ക് 1,16,950 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 2-11 പ്രായത്തിൽ ബെഡ് വേണ്ടവർക്ക് 95,650/ രൂപ, ബെഡ് വേണ്ടെങ്കിൽ 84,300 രൂപ, 2-4 പ്രായത്തിൽ ബെഡ് വേണ്ടെങ്കിൽ 42,050/- രൂപാ എന്നിങ്ങനെയാണ് നിരക്ക്.

ഫോൺ- 0484-2382991, 8287931934
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: 08287932095
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ: 08287932082
കാലിക്കറ്റ് റെയിൽവേ സ്റ്റേഷൻ: 08287932098
കോയമ്പത്തൂർ: 9003140655
കൂടുതൽ വിവരങ്ങൾക്ക്- Dazzling Dubai With Abu Dhabi Package

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+