ബെംഗളൂരു ജീവിതം: ഐടി നഗരമായ ബാംഗ്ലൂരിൽ ജീവിക്കുക അത്ര എളുപ്പമല്ല. പട്ടിണി കിടക്കണെമെങ്കിൽ പോലും മിനിമം ആയിരം രൂപയാകുമെന്ന് തമാശ പോലെയാണ് ഇവിടുത്തെയും കാര്യം. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി, പാർട്ടികളും പുറത്തുനിന്നുള്ള ഭക്ഷണവും കുറച്ച് കൃത്യമായി ക്രമീകരിച്ചാൽ കുറഞ്ഞ വരുമാനമുള്ളവർക്കു പോലും മാന്യമായി ജീവിക്കാനുള്ള സൗകര്യ നഗരം നല്കുന്നു. നമുക്കു ചുറ്റിലും തന്നെ കാണാം ഇതിനുള്ള ഉദാഹരണങ്ങൾ.
എന്നാൽ ഇപ്പോൾ ഇന്‍ർനെറ്റിൽ ചർച്ചയായിരിക്കുന്നത് ബെംഗളൂരുവിൽ നിന്നുള്ള 22 വയസുകാരമായ ഐടി പ്രൊഫഷണലിന്‍റെ ആശങ്കയാണ്. ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങളോടെ ജീവിക്കുവാൻ ആവശ്യമായ തുക എത്ര വേണമെന്നും ഏതൊക്കെ വിധത്തിലാണ് ചെലവുകൾ വരുന്നതെന്നും വിശദമാക്കി റെഡ്ഡറ്റിൽ പോസ്റ്റിന് ചെയ്ത കുറിപ്പിന് പെട്ടന്നു തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചു.

തനിക്ക് 22 വയസ്സുണ്ടെന്നും കോളേജ് പഠനം പൂർത്തിയാക്കി ബെംഗളൂരുവില് ഐടി ജോലിക്ക് കഴിഞ്ഞ വര്‍ഷം പ്രവേശിച്ചുവെന്നും പറഞ്ഞ യുവാവ് ഇപ്പോൾ മോശമില്ലാത്ത രീതിയിൽ സമ്പാദ്യമുണ്ടെങ്കിലും ഭാവി തന്നെ ഭയപ്പെടുത്തുന്നുവെന്നാണ് പറഞ്ഞത്. എത്ര ചെലവ് കുറച്ചു ജീവിച്ചാലും ബെംഗളൂരുവിൽ സുഖകരമായ ഒരു ജീവിതം നിലനിർത്താൻ നികുതി കഴിഞ്ഞ് പ്രതിമാസം കുറഞ്ഞത് നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ വേണ്ടിവരുമെന്നാണ് saturation612 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് തന്റെ പോസ്റ്റിൽ പറയുന്നത്. ''സാധനങ്ങളുടെ വില,റിട്ടയർമെന്‍റ് ആസൂത്രണം, വാടക എന്നിവയെക്കുറിച്ച് കൂടുതൽ കൂടുതൽ വായിക്കുമ്പോൾ, നികുതി കഴിഞ്ഞ് കുറഞ്ഞത് 4-5 ലക്ഷം രൂപാ മാസ വരുമാനം ഇല്ലാതെ ഒരു നല്ല ജീവിതം നയിക്കുക അസാധ്യമാണെന്ന് തോന്നുന്നു.'' എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ആളുകള് വളരെ കുറഞ്ഞ ശമ്പളത്തിലാണ് ജീവിക്കുന്നതെന്ന് തനിക്ക് അറിയാമെങ്കിലും ഒരുപക്ഷേ 30-35 പ്രായപരിധിയിലുള്ള ആളുകൾക്ക് നിർദ്ദേശങ്ങൾ നൽകാനും ഞാൻ ശരിയാണോ തെറ്റാണോ എന്നും എന്തുകൊണ്ടാണെന്നും എന്നോട് പറയാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ യുവാവ് ചെലവുകൾ എങ്ങനെ വരുന്നുവെന്നും പങ്കുവെച്ചിട്ടുണ്ട്.
ടെക് പാർക്കിന് സമീപം താമസ വാടകയ്ക്ക് 60,000 രൂപ, വൈദ്യുതിക്കും മറ്റു അറ്റുകുറ്റപണികൾക്കും 11,000 രൂപ,
സബ്‌സ്‌ക്രിപ്‌ഷനുകൾ, വൈ-ഫൈ, മൊബൈൽ ബില്ലുകൾ എന്നിവയ്ക്ക് 5,000 രൂപ,
കാർ ഇഎംഐ, പെട്രോൾ, നികുതി എന്നിവയ്ക്ക് 30,000 രൂപ
പലചരക്ക് സാധനങ്ങൾ, ദൈനംദിന സാധനങ്ങൾ, വീട്ടുസഹായം എന്നിവയ്ക്ക് 20,000 രൂപ
എന്നിവയുൾപ്പെടെ വിവിധ പ്രതിമാസ ചെലവുകൾ അദ്ദേഹം വിശദീകരിച്ചു.
കൂടാതെ, രണ്ട് കുട്ടികളുടെ ചെലവ്, സ്കൂൾ ഫീസ്, പ്രതിമാസം 20,000 രൂപ കണക്കാക്കിയപ്പോൾ, മൊത്തം ചെലവ് 1.5 ലക്ഷത്തിലെത്തി. ചിലതെങ്കിലും ഇതിൽ വിട്ടുപോയിട്ടുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനി 1.5 ലക്ഷം നിക്ഷേപമായി മാറ്റി വയ്ക്കുകയാണെങ്കില്‍ ആകെ മൂന്നു ലക്ഷം രൂപ വേണം മാസം. എന്നാൽ താൻ ഒറ്റത്തവണ വാങ്ങലുകളായി കണക്കാക്കാവുന്ന ഒന്നും (ഇലക്‌ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ, കുട്ടികൾക്കുള്ള സാധനങ്ങൾ, യാത്രകൾ മുതലായവ) ഇതിൽ പെടുത്താതെ തന്നെ ഇത് 3 ലക്ഷം ആയെന്നും അദ്ദേഹം സൂപിപ്പിക്കുന്നു.

ടിയര്‍ 1 നഗരങ്ങൾപോലെ ചെലവേറിയ നഗരങ്ങളിൽ ജീവിക്കുമ്പോൾ നികുതി കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് 4 - 5 ലക്ഷം രൂപ പ്രതിമാസം ഉണ്ടെങ്കിൽ മാത്രമേ ഏറ്റവും അടിസ്ഥാന സൗകര്യങ്ങളോടെയും ചെലവുകളോടെയും ജീവിക്കാൻ സാധിക്കുകയുള്ളുവെന്നും യുവാവ് കുറിപ്പിൽ സൂചിപ്പിക്കുന്നു. അപ്പോഴും താൻ വളരെ ആകർഷകമായതോ അതുപോലുള്ളതോ ആയ ചെലവുകൾ ഒന്നുംഉൾപ്പെടുത്തിയിട്ടില്ലെന്നും അത്തരം കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും പറഞ്ഞ അദ്ദേഹം പക്ഷേ ആ ചെലവ് ഇല്ലെങ്കിൽ പോലും ജീവിതച്ചെലവ് വളരെ ഉയർന്നതായി തോന്നുന്നു. അത്തരമൊരു ജീവിതം നയിക്കാൻ നിങ്ങൾ ഐടി വിഭാഗങ്ങളിലെ ഉയർന്ന റാങ്കുകളിൽ എത്തണം എന്നും യുവാവ് പറയുന്നു.
അതേസമയം വായനക്കാർ പോസ്റ്റിനെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം പലരും യുവാവിന്‍റെ ചെലവിനെയും കണക്കുകൂട്ടലിനെയും നിശിതമായി വിമർശിക്കുന്നുമുണ്ട്. താമസത്തിന് മാസം 60000 രൂപ മുടക്കുന്നത് മണ്ടത്തരമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇന്ദിരാനഗർ, കോറമംഗള തുടങ്ങിയ സ്ഥലങ്ങളിലാണ് മാസം അറുപതിനായിരം രൂപ മാസവാടകയെന്നും മറ്റു സ്ഥലങ്ങളിൽ താരതമ്യേന കുറവാണെന്നും സൂചിപ്പിച്ച മറ്റൊരാൾ എങ്ങനെ ഇത്തരം സ്ഥലങ്ങൾ കണ്ടെത്തണമെന്ന് അറിഞ്ഞാൽ വാടക 2/3 ബിഎച്ച്കെയ്ക്ക് 25000-30,000 രൂപയായി കുറയ്ക്കുവാൻ സാധിക്കുമെന്നും പറഞ്ഞു.
Middle class trap?
byu/saturation612 inpersonalfinanceindia
മാസം 40,000 രൂപ ശമ്പളത്തിൽ ബെംഗളൂരുവിൽ സന്തോഷത്തോടെ ജീവിക്കുന്നവരുണ്ടെന്ന് പറഞ്ഞ ഒരാൾ 50 ലക്ഷം രൂപ വാർഷിക ശമ്പളം കിട്ടിയിട്ടും ബുദ്ധിമുട്ടുന്നവരെയും തനിക്ക് അറിയാമെന്നും സൂചിപ്പിച്ചു.
''കൊള്ളാം! ബാംഗ്ലൂർ പോലുള്ള ഒരു നഗരത്തിൽ പ്രതിമാസം 50-60,000 രൂപയ്ക്ക് നല്ല ജീവിതം ഉറപ്പാക്കുമെന്ന് ഞാൻ അവകാശപ്പെട്ടപ്പോൾ ഞാൻ മണ്ടനായിരുന്നുവെന്ന് ഞാൻ കരുതുന്നു'' എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. വേറൊരാൾ നിങ്ങളുടെ കണക്കുകൾ ചിന്തനീയമായി തോന്നുന്നുവെന്നും പുരോഗമനപരമായ ഘട്ടങ്ങൾ, ബുദ്ധിപൂർവ്വം ബജറ്റ് ചെയ്യൽ, സാമ്പത്തിക വളർച്ചയ്ക്കായി സ്കിൽ വർദ്ധിപ്പിക്കൽ എന്നിവ പരിഗണിക്കുകുവാനും നിർദ്ദേശിച്ചു.
അതേസമയം ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സൂചിപ്പിച്ച് ''സുഹൃത്തേ, നിങ്ങൾക്ക് വെറും 22 വയസ്സ് മാത്രമേയുള്ളൂ, 32 വയസ്സിൽ നിങ്ങൾക്ക് എന്ത് സമ്പാദിക്കണം/ചെലവഴിക്കണം എന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. 10 വർഷത്തിനുള്ളിൽ എന്ത് മാറ്റമുണ്ടാകുമെന്ന് നിങ്ങൾക്ക് കാണാൻ കഴിയില്ല'' എന്നാണ് മറ്റൊരാൾ പറഞ്ഞത്. ഇപ്പോൾ നിങ്ങൾക്ക് എന്ത് ലാഭിക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സഹായിക്കാനായി ചില ടിപ്സുകളും പറഞ്ഞു.
നിങ്ങളുടെ വാടക ഒപ്റ്റിമൽ ആയി നിലനിർത്തുക. സൗകര്യങ്ങൾ ഉപയോഗിക്കാൻ പോകുന്നില്ലെങ്കിൽ ഉയർന്ന നിലയിലുള്ള അപ്പാർട്ട്മെന്റ് അറ്റകുറ്റപ്പണികൾക്ക് പണം നൽകുന്നതിൽ അർത്ഥമില്ല. ഒറ്റപ്പെട്ട കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ജിം, സ്പോർട്‌സ് എന്നിവയ്ക്കായി പ്രത്യേകം സൈൻ അപ്പ് ചെയ്യാം. ഓഫീസ് ടാക്സി സൗകര്യം നൽകുന്നുണ്ടെങ്കിൽ, ഓഫീസിൽ നിന്ന് അൽപ്പം അകലെ താമസസൗകര്യം എടുക്കാം.
വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മുൻഗണന, അതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. ഇത് നിങ്ങളുടെ പണവും ആരോഗ്യവും ലാഭിക്കും. വലിയ വാങ്ങലുകൾ (ടിവി, മൊബൈൽ മുതലായവ) വൈകിപ്പിക്കുക, ഇഎംഐക്ക് പകരം നിക്ഷേപങ്ങൾ/സമ്പാദ്യം ഉപയോഗിച്ച് വാങ്ങുക എന്നിങ്ങനെ പോകുന്നു ടിപ്സുകൾ.
മറ്റൊരാള‍് പൂർണ്ണമായും പോസ്റ്റ് ഇട്ട ഉപയോക്താവിനെ സപ്പോർട്ട് ചെയ്യുന്നു - നിങ്ങൾ പറഞ്ഞത് ശരിയാണ്. കമന്റുകളിലുള്ള ആളുകൾക്ക് ഒന്നും മനസ്സിലാകുന്നില്ല, അവർ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടുമില്ല അല്ലെങ്കിൽ അവർ നിഷേധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












