Search
  • Follow NativePlanet
Share
» »വെറുതേയല്ല ആളുകൾ യൂറോപ്പിലേക്ക് കയറി പോകുന്നത്, ഇതറിഞ്ഞാൽ നിങ്ങളും പോകും.. സന്തോഷമല്ലേ വലുത്...

വെറുതേയല്ല ആളുകൾ യൂറോപ്പിലേക്ക് കയറി പോകുന്നത്, ഇതറിഞ്ഞാൽ നിങ്ങളും പോകും.. സന്തോഷമല്ലേ വലുത്...

യാത്രകളിൽ നമ്മൾ സന്തോഷം ആണ് ആഗ്രഹിക്കുന്നത്. തിരക്കേറിയ ജീവിതവും ജോലിയും ഒക്കെ മാറ്റിവെച്ച് പുതിയ നാടും കാഴ്ചകളും കണ്ട്, ആളുകളെ പരിചയപ്പെട്ട്, സംസ്കാരങ്ങളുടെയും ജീവിതരീതികളുടെയും ഭാഗമായി തിരികെ വരുമ്പോൾ നമുക്കുള്ളത് പുതിയ ഊർജവും മനസ്സിലെ ഒരുപാട് ഓർമ്മകളും പിന്നെയും യാത്ര ചെയ്യാനുള്ള മനസ്സും എല്ലാറ്റിലും ഉപരിയായി സന്തോഷവും ആണ്. എന്നാൽ യാത്രയൊന്നും നടത്താതെ, വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കുന്ന ഇടത്ത് സന്തോഷം കണ്ടെത്തുന്ന രാജ്യക്കാരെ അറിയുമോ? അതാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ.

തങ്ങൾ ജീവിക്കുന്ന രാജ്യത്ത്, വിവിധ ഘടകങ്ങള്‍ പരിഗണിച്ച് ജനങ്ങൾ സന്തുഷ്ടരാണോ എന്നു നോക്കുന്ന രീതിയുണ്ട്. സമ്പത്തും ധനുവുമായി ബന്ധമില്ലാതെ. തങ്ങളുടെ അവസ്ഥയിൽ , തങ്ങളുടെ സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും രീതികളിലും ആളുകൾ എത്രമാത്രം സംതൃപ്തരാണ് എന്നു നോക്കുന്ന രീതിയാണിത്. പണമുണ്ടെങ്കിൽ സന്തോഷം താനേ വരും എന്നതൊക്കെ പറച്ചിൽ മാത്രമാണ് എന്നു തെളിയിക്കുന്നതാണ് ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക. സാമൂഹീകവും വൈകാരികവുമായ ക്ഷേമത്തിന് മുൻഗണന നല്കിക്കൊണ്ടുള്ള പട്ടികയിൽ വന്ന, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

List Of World s 10 Most Happiest Countries And Where India Stands

1. ഫിൻലൻഡ്: 7.741
2. ഡെൻമാർക്ക്: 7.583
3. ഐസ്‌ലാൻഡ്: 7.525
4. സ്വീഡൻ: 7.344
5. ഇസ്രായേൽ: 7.341
6. നെതർലാൻഡ്സ്: 7.341
7. നോർവേ: 7.302
8. ലക്സംബർഗ്: 7.122
9. സ്വിറ്റ്സർലൻഡ്: 7.060
10. ഓസ്ട്രേലിയ: 7.057.

ഈ രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചാൽ സമ്പത്തിലും ആയുധബലത്തിലും ഒന്നും മുന്നിൽ നിൽക്കുന്നവയല്ല ഈ രാജ്യങ്ങളെന്നു നമുക്ക് കാണാം. അത് മാത്രമല്ല, അത്തരത്തിൽ സമ്പന്നമായ രാജ്യങ്ങൾ ഏറെയൊന്നും ഈ പട്ടിയിൽ ഇടം നേടിയിട്ടുമില്ല. ജനങ്ങളുടെ ക്ഷേത്രം, ജീവിതരീതി, ആരോഗ്യം, വിദ്യാഭ്യാസം,, സാമൂഹിക പിന്തുണ, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ മുൻഗണന നല്കുന്ന രാജ്യങ്ങളിലെ ജനങ്ങളാണ് സന്തോഷത്തിൽ മുന്നിൽ നിൽക്കുന്നത്.

സാമ്പത്തികം എന്നത് മാറ്റി നിർത്തി, ജിഡിപിയുടെ അളവുകോലുകൾ തത്കാലത്തേയ്ക്ക് കണക്കിൽ നിന്നും ഒഴിവാക്കി മനുഷ്യവികസനത്തിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോഴാണ് ജനങ്ങൾക്ക് യഥാർത്ഥ ക്ഷേമം ഉറപ്പുവരുത്തുവാൻ സാധിക്കുക. പൂർണ്ണമായും സാമ്പത്തിക വളർച്ചയിൽ നിന്ന് മാറ്റിനിർത്തിയാവണം ജനങ്ങളുടെ ക്ഷേമം അളക്കേണ്ടത്.

ഈ വർഷത്തെ കണക്ക് ഒന്നുകൂടി പരിശോധിച്ചാൽ യൂറോപ്യൻ രാജ്യങ്ങളാണ് ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത് എന്നുകൂടി കാണാം. ഇവയെല്ലാം സാമൂഹിക സംവിധാനങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവേശനത്തിനും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്നതിനും പേരുകേട്ടതാണ് . ഇത്തരത്തിൽ ജീവിതത്തെ മുഴുവൻ സ്വാധീനിക്കുന്ന,ഘടകങ്ങൾക്ക് മുൻഗണന നല്കുന്നതുകൊണ്ടാണ് ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളായി ഇത് മാറുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+