Search
  • Follow NativePlanet
Share
» »മെയ് 2025: ആകെയുള്ള പൊതുഅവധി മെയ് ദിനം, പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും മാസം.. ആഘോഷിക്കാൻ തൃശൂർ പൂരം

മെയ് 2025: ആകെയുള്ള പൊതുഅവധി മെയ് ദിനം, പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും മാസം.. ആഘോഷിക്കാൻ തൃശൂർ പൂരം

എത്ര പെട്ടന്നാണ് നാല് മാസങ്ങൾ കടന്നു പോയത്. മേയ് മാസം ഇതാ തുടങ്ങിക്കഴിഞ്ഞു. അവധിയുടെ ആഘോഷത്തിലും തിമിർപ്പിലും ദിവസങ്ങളൊന്നും കടന്നുപോയതറിഞ്ഞില്ല. നാടും വീടും യാത്രകളും ഒക്കെയായി കുട്ടികൾ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. മെയ് മാസവും വേനലവധിയായതിനാൽ ഈ മാസം വരുന്ന അവധികൾ അവരെ ബാധിക്കില്ല. എന്നാലും വിശേഷ ദിവസങ്ങളും പ്രത്യേകതകളും ഒക്കെയായാണ് മെയ് വന്നിരിക്കുന്നത്.

പൊതു അവധികളേക്കാൾ പള്ളികളിലെയും ക്ഷേത്രങ്ങളിലെയും തിരുന്നാളുകളും ഉത്സവങ്ങളുമാണ് മെയ് മാസത്തിൽ കൂടുതലും. മെയ് ദിനത്തിൽ തുടങ്ങി തൃശൂർ പൂരം, എടത്വാ പള്ളി തിരുന്നാൾ, ഇരിങ്ങാലക്കുട ആറാട്ട്, എന്നിങ്ങനെ പോകുന്നു. എന്നാൽ പൊതുഅവധിയുള്ളത് മെയ് 1 വ്യാഴാഴ്ച മാത്രമാണ്. മെയ് മാസത്ത ബാങ്ക് അവധികള് കേരള, കർണ്ണാടക പൊതു അവധികൾ, ആഘോഷങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവ ഏതൊക്കെയാണെന്ന് നോക്കാം.

May 2025 Long Weekends Bank Holiday And Public Holidays

മെയ് 2025 ബാങ്ക് അവധികൾ

മെയ് 1 വ്യാഴം മെയ് ദിനം
മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അവധി
മെയ് 4 - ഞായറാഴ്ച
മെയ് 9 വെള്ളിയാഴ്ച
രവീന്ദ്രനാഥ ടാഗോര്‍ ജയന്തി- പശ്ചിമ ബംഗാളില്‍ അവധി
മെയ് 10 - രണ്ടാം ശനിയാഴ്ച
മെയ് 11 - ഞായറാഴ്ച

മെയ് 12 തിങ്കളാഴ്ച- ബുദ്ധ പൂര്‍ണ്ണിമ
ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധിയാണ്
മെയ് 16- വെള്ളിയാഴ്ച-
സിക്കിം സംസ്ഥാനം രൂപീകരിച്ച ദിനം- സിക്കിമില്‍ അവധി

മെയ് 18- ഞായറാഴ്ച
മെയ് 24- നാലാം ശനിയാഴ്ച
മെയ് 25- ഞായറാഴ്ച
മെയ് 26- തിങ്കളാഴ്ച
കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം- ത്രിപുരയില്‍ അവധി
മെയ് 29- വ്യാഴാഴ്ച
മഹാറാണ പ്രതാപ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി എന്നിങ്ങനെയാണ് ഇന്ത്യയിലെ മെയ് മാസത്തിലെ അവധികൾ.

മെയ് 2025 നീണ്ട വാരാന്ത്യങ്ങൾ

ആകെ ഒരു നീണ്ട വാരാന്ത്യം മാത്രമാണ് മെയ് മാസത്തിനുള്ളത്. മെയ് 1 വ്യാഴാഴ്ച ലോക തൊഴിലാളി ദിവത്തിന്‍റെ അവധി, പിറ്റേന്ന് വെള്ളിയാഴ്ച ഒരു ദിവസം ലീവ്, തുടർന്ന് വരുന്ന ശനി, ഞായർ എന്നിങ്ങനെ നാല് ദിവസങ്ങളാണ് വരുന്നത്. ഒരു ദിവസം അവധിയെടുത്താൽ നാല് ദിവസം യാത്രകൾക്കും മറ്റുമായി ചെലവഴിക്കാം. ഇതും രണ്ടാം ശനിയും ഞായറാഴ്ചകളും അല്ലാതെ മറ്റൊരു അവധിയും മെയ് മാസത്തിലില്ല.

കർണ്ണാടക, കേരള പൊതു അവധി മെയ് 2025
മെയ് 1 വ്യാഴാഴ്ച തൊഴിലാളി ദിനം

മെയ് ഉത്സവങ്ങള്‍, പെരുന്നാളുകള്‍

മെയ് 1. മെയ്‌ ദിനം (ലോക തൊഴിലാളി ദിനം)
മെയ് 2 പാറവട്ടിപ്പള്ളി കൊടിയേറ്റ്, പറപ്പൂക്കര ഷഷ്ഠി, ശ്രീ ശങ്കര ജയന്തി,
മെയ് 4 ഇടപ്പള്ളി പെരുന്നാൾ, കൊടകര സെന്‍റ് ജോസഫ് പള്ളി ഊട്ടു തിരുന്നാൾ, കനകമല അമ്പ് തിരുന്നാൾ
മെയ് 5- മണർകാട് സെന്‍റ് മേരീസ് പള്ളി പെരുന്നാൾ, കരിങ്ങാച്ചിറ കത്തീഡ്രൽ ഓർമ്മപ്പെരുന്നാൾ ആരംഭം
മെയ് 6 തൃശൂർ പൂരം, പുതുപ്പള്ളി പെരുന്നാൾ (രണ്ടു ദിവസം),
മെയ് 7. ചെറുകോൽ പൂരം, തൃശൂർ തിരുവമ്പാടി ക്ഷേത്രം പകൽപ്പൂരം,
മെയ് 8 ഏകാദശി വ്രതം, തിരുനക്കര പ്രധാനം, ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ലക്ഷാർച്ചന
മെയ് 9 പ്രദോഷവ്രതം,

മെയ് 11 - പാറവട്ടി തിരുന്നാൾ, സ്വാതി തിരുന്നാൾ ജയന്തി, നരസിംഹ ജയന്തി,
മെയ് 23- ഏകാദശി വ്രതം
മെയ് 13 തൂത പൂരം
മെയ് 14 മേടമാസ പൂജകൾക്കായി ശബരിമല തുറക്കുന്നു
മെയ് 15 എടപ്പള്ളി സെന്‍റ് ജോസഫ് പള്ളി കൊടിയിറക്കം,
മെയ് 18- ഇരിങ്ങാലക്കുട ആറാട്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: long weekend festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+