Search
  • Follow NativePlanet
Share
» »മഴക്കാല യാത്ര ബാഗ് പാക്കിങ്; മറ്റൊന്നും എടുത്തില്ലെങ്കിലും കുഴപ്പമില്ല.. ഈ 5 സാധനങ്ങൾ, അത് നിർബന്ധം

മഴക്കാല യാത്ര ബാഗ് പാക്കിങ്; മറ്റൊന്നും എടുത്തില്ലെങ്കിലും കുഴപ്പമില്ല.. ഈ 5 സാധനങ്ങൾ, അത് നിർബന്ധം

മഴക്കാലം യാത്രകൾക്ക് യോജിച്ചതല്ലെന്ന് വിശ്വസിക്കുന്നവർ ഒരുപാട് പേരുണ്ട്. സുരക്ഷിതമായ ഇടങ്ങളിലേക്ക് കൃത്യമായ തയ്യാറെടുപ്പോടെ യാത്ര നടത്തുന്നത് മറ്റേതു സമയത്തേയും പോലെ മഴക്കാല യാത്രകളെയും രസകരമാക്കുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാര്‍മേഘങ്ങളും തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങുന്ന മഴയും കോടമഞ്ഞും മാറിമറിയുന്ന പ്രകൃതിയുടെ നിറങ്ങളും ചേരുന്ന മഴക്കാലത്ത് മാത്രം കാണേണ്ട ഒരുപാട് സ്ഥലങ്ങളുണ്ട്.

മൺസൂൺ യാത്രകള്‍ക്കായി ഒരു ലക്ഷ്യസ്ഥാനം കണ്ടെത്തിക്കഴിഞ്ഞ് യാത്ര പോകാനുറപ്പിച്ചാൽ അടുത്തപടി പാക്കിങ് ആണ്. കുടയും റെയിൻകോട്ടും മാത്രമല്ല മഴയാത്രയിലെ ബാഗ് പാക്കിങ്ങില്‍ വേണ്ടത്. മഴക്കാല യാത്രകൾ ഏറ്റവും സുരക്ഷിതമാി പോയി അപകടങ്ങളോ പോകേണ്ടിയിരുന്നില്ല എന്നുള്ള കുറ്റബോധമോ ഇല്ലാതെ പോകാൻ ഒരുപരിധി വരെ നിങ്ങളുടെ പാക്കിങ് സഹായിക്കും. ഇതാ മൺസൂണ്‍ യാത്രകൾക്ക് എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്ന് നോക്കാം.

1.വാട്ടര്‍പ്രൂഫ് ലഗേജ്

മഴക്കാല യാത്രളിൽ മുഴുവൻ നനഞ്ഞു കുളിക്കും എന്നു നമുക്കറിയാം. ആകെയൊരു ആശ്വാസം ക്യാംപിലെത്തിയിട്ട്, അല്ലെങ്കിൽ സുരക്ഷിതമായ ഇടത്തെത്തിയ ശേഷം നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയവ ധരിക്കാം എന്നതാവും. അല്ലെങ്കില്‍ മഴയിൽ നടന്നു കയറുമ്പോൾ ക്യാമറയും ഫോണും ഉൾപ്പെടെയുള്ളവ സുരക്ഷിതമായിരിക്കുമല്ലോ എന്ന് ആശ്വാസമാണ്. എന്നാൽ ബാഗ് തുറന്ന നിങ്ങൾ കാണുന്നത് നനഞ്ഞ വസ്ത്രങ്ങളും ഫോണും ഒക്കെയാണെങ്കിലോ? നമ്മുടെ നാട്ടിൽ പെയ്യുന്ന മഴ നോക്കിയാൽ ഇത് സംഭവിച്ചിരിക്കും.

ഇത് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യം യാത്രകളിൽ വാട്ടർ പ്രൂഫ് ബാഗ് ഉപയോഗിക്കുക എന്നതാണ്.
ന്യായമായ വിലയിൽ വാട്ടർ പ്രൂഫ് ബാഗുകൾ വിപണിയിൽ ലഭ്യമാണ്. മഴ മാത്രമല്ല, പൊടി കയറാത്തതയും കീറിപ്പോകാത്തുമായ ഇത്തരം ബാഗുകൾ യാത്രകളിലെ ഏറ്റവും വലിയ ആശ്വാസവും ധൈര്യവുമായിരിക്കും. പ്രത്യേകിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒരുപാട് കരുതുന്നുണ്ടെങ്കിൽ.

2.ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സുരക്ഷിതമാക്കാം

വാട്ടര്‍പ്രൂഫ് ലഗേജ് ഉണ്ടെങ്കിൽ എല്ലാം സുരക്ഷിതമായിരിക്കുമെങ്കിലും ഒരുപടി കൂടി കടന്നുള്ള സുരക്ഷിതത്വം നമ്മൾ ക്യാമറയും ഫോണും ഉൾപ്പെടെയുള്ള
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് നല്കണം. അതിന് പ്രധാന കാരണം ഈർപ്പമാണ്. കനത്ത മഴയിൽ ഈർപ്പം കയറിയ കാരണം പ്രവർത്തിക്കാത്ത ഫോണുമായി ഒരു മലമുകളില്‍ കുടുങ്ങിപ്പോയാലോ എന്നൊന്ന് ആലോചിച്ച് നോക്കിയോ... അതും ചെറിയ ഒരു കാര്യത്തില് പരിഹാരം കണ്ടെത്താവുന്ന സാഹചര്യത്തിൽ.

ബാഗുകളിൽ കുറച്ച് സിലിക്കാ ജെൽ പാക്കറ്റുകൾ ഇട്ടാൽ അത് ഫോണിനെയും മറ്റ് ഉപകരണങ്ങെയും ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് തടയും. ക്യാമറയും ബാഗും എടുത്തുള്ള യാത്രയാണെങ്കിൽ അവയെ വാട്ടർപ്രൂഫ് പൗച്ചുകളിൽ സൂക്ഷിക്കാൻ മറക്കരുത്.

3.വാട്ടർപ്രൂഫ് ചെരുപ്പ്

മഴയത്തെ യാത്ര ഉറപ്പായും സാഹസികത നിറഞ്ഞതാണ്. പായലും വഴുക്കലും ഉള്ള വഴികളായിരിക്കും അധികവും. അതിനാൽ തെറ്റിവീഴാതെ പോകേണ്ടത് അത്യാവശ്യമാണ്. ഇതിനായി വേണ്ടത് നല്ല ഗ്രിപ്പുള്ള, വാട്ടര്‍ പ്രൂഫ് ഷൂ/ ചെരിപ്പാണ്. കുറഞ്ഞ വിലയിൽ മിക്ക ബ്രാൻഡുകളും ഇത്തരം ചെരിപ്പുകൾ വിപണിയിൽ ഇറക്കുന്നുണ്ട്. ട്രെക്കിങ്ങിനൊക്കെ പോകുന്നുണ്ടെങ്കിൽ നിർബന്ധമായു ഇത്തരം വാട്ടർപ്രൂഫ് ഷൂവിലേക്ക് മാറേണ്ടതാണ്.

4.നന‍ഞ്ഞു കുതിരുന്ന വസ്ത്രം വേണ്ട

മഴയാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വസ്ത്രങ്ങളാണ്. കോട്ടൺ ബനിയനും ട്രൗസറും എടുക്കുന്നത് വലിയ മണ്ടത്തരമാകും. പകരം നൈലോൺ, പോളിയെസ്റ്റർ, റയോൺ പോലുള്ള തുണിത്തരങ്ങളിലുള്ള വസ്ത്രങ്ങൾ എടുക്കുക. ഇവ ലൈറ്റ് വെയിറ്റ് ആണെന്ന് മാത്രമല്ല, പെട്ടന്ന് ഉണങ്ങുകയും ചെയ്യും. ഇതുവഴി ലഗേജിന്‍റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനും സാധിക്കും.

5.ഫസ്റ്റ് എയ്ഡ് കിറ്റ്

മഴ യാത്രകള്‍ക്കായി ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. നിങ്ങള്‍ മരുന്ന് കഴിക്കുന്ന ഒരാളാണെങ്കിൽ അതിനൊപ്പം യാത്രയിൽ ആവശ്യം വന്നേക്കാവുന്ന അത്യാവശ്യ മരുന്നുകളും ചേര്‌‍ത്ത് വേണം ഫസ്റ്റ് എയ്ഡ് കിറ്റ് എടുക്കാൻ. ബാൻഡേജ്, ആന്‍റിസെപ്റ്റിക് വൈപ്പ്, പെയിൻ കില്ലർ, പനി, അലർജി തുടങ്ങിയവയ്ക്കുള്ള ഗുളികകൾ എന്നിങ്ങനെ അത്യാവശ്യം വേണ്ടി വരുന്ന മരുന്നുകൾ ഇതിൽ ഉൾപ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bag packing monsoon travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+