Search
  • Follow NativePlanet
Share
» » മുണ്ടക്കൈ, ചൂരൽമല, അട്ടമല.. പ്രകൃതി തിരികെയെടുത്ത വയനാടൻ ഗ്രാമങ്ങൾ

മുണ്ടക്കൈ, ചൂരൽമല, അട്ടമല.. പ്രകൃതി തിരികെയെടുത്ത വയനാടൻ ഗ്രാമങ്ങൾ

ചെളിയിൽ പൂണ്ട് കിടക്കുന്ന ഒരു നാട്... ഭംഗിയാർന്ന ഭൂപ്രകൃതിയോ, കണ്ണെടുക്കാൻ പറ്റാത്ത വിധത്തിലുള്ള ഇടങ്ങൾ.. പള്ളിക്കൂടങ്ങൾ, ആരാധനാലയങ്ങൾ, വീടുകൾ... ഇന്നിവിടെ ഒന്നുമില്ല. തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ഭൂമിയായ മുണ്ടക്കൈയും ചൂരൽമലയും അട്ടമലയും ഒക്കെ മാറി. ഹൃദയഭേദകമായ കാഴ്ചകളാണ് ഓരോ നിമിഷവും ഇവിടെ നിന്നുവരുന്നത്. മരണത്തിനൊപ്പം പോകേണ്ടി വന്നവരും അതിജീവിച്ചവരും മാത്രമായി ഇവിടം മാറി. മറ്റ് ഓർമ്മകൾക്കൊന്നും സ്ഥാനമില്ലാത്ത വിധത്തിൽ നാട് മാറി.

സ്കൂൾ നിന്നിടം അതുണ്ടായിരുന്നു എന്നുപോലും തോന്നിപ്പിക്കാത്ത വിധത്തിൽ മാറി. വാഹനങ്ങളും മരങ്ങളും വീടുകളും ചെളിയിലാണ്. രക്ഷാപ്രവർത്തനം പോലും ശ്രമകരമായ ഒരിടമായി രാവു വെളുത്തപ്പോഴേയ്ക്കും ഇവിടം മാറിയിരുന്നു. തൊട്ടുമുൻപു വരെ പലരുടെയും യാത്രാ ലിസ്റ്റിൽ ഇടം പിടിച്ചരുന്ന വയനാടന്‍ ഭംഗി നിമിഷനേരം കൊണ്ട് മാറി.

Mundakkai Chooralnala Attamala Places Affected By The Wayanad Landslides

വയനാട് ഉരുൾപൊട്ടൽ, ഏറ്റവും പുതിയ വിവരങ്ങൾ

വയനാട് മേപ്പാടി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 250 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ തിരിച്ചറിഞ്ഞത് 93 പേരേ മാത്രമാണ്. മറ്റുള്ളവരെ തിരിച്ചറിയുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‌ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. നാട്ടുകാരും സൈന്യനും മറ്റു രക്ഷാപ്രവർത്തകരും ചേർന്നാണ് ഇവിടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

വയനാട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടൽ ഇല്ലാതാക്കിയത് മൂന്ന് നാടുകളെയാണ്. മുണ്ടക്കൈ, ചൂരൽമല, അട്ടമല..

Mundakkai Chooralnala Attamala Places Affected By The Wayanad Landslides

ചൂരൽമല

വയനാട്ടിലെ അറിയപ്പെടാത്ത, എന്നാൽ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഇടമായിരുന്നു ചൂരൽമല. അരുവിയും വെള്ളച്ചാട്ടങ്ങളും ഓഫ്ബീറ്റ് ട്രെക്കിങ് റൂട്ടുകളും ഒക്കെയായി വയനാടിനെ അറിയാൻ വരുന്നവർക്കിടയിൽ ചൂരൽമല പ്രിയപ്പെട്ട ഇടമാണ്. ജൈവവൈവിധ്യവും മനോഹരമായ ഭൂപ്രകൃതിയും മറ്റു കാഴ്ചകളും ഇവിടെയുണ്ടായിരുന്നുവെന്ന് പറയുവാനേ ഇനി സാധിക്കുകയുള്ളൂ. നഗരത്തിന്‍റോയ എല്ലാ തിരക്കുകളിൽ നിന്നുമകന്ന് ശാന്തമായ ഇടമായാണ് സഞ്ചാരികൾക്കിടയിൽ ചൂരൽമല അറിയപ്പെട്ടിരുന്നത്.

chooralmala

ഇവിടെ നിന്നുള്ള മലനിരകളുടെ വിദൂര ദൃശ്യഭംഗിയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സന്ദർശകരെയാണ് ആകർഷിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ മൊത്തത്തിൽ ഉരുൾപൊട്ടൽ കവർന്നെടുത്തു. മലവെള്ളപ്പാച്ചിലിൽ ഈ പ്രദേശം ഒന്നാകെ ഇല്ലാതായി.

അട്ടമല

വയനാട്ടിലെ ഓഫ്ബീറ്റ് ഇടങ്ങളിൽ ഇടംനേടിയ പ്രദേശമാണ് അട്ടമല. സമുദ്രനിരപ്പിൽ നിന്നും 858 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അട്ടമലയിൽ തേയിലത്തോട്ടങ്ങളാണ് പ്രധാനമായുമുള്ളത്. വയനാട് മലപ്പുറം ജില്ലാ അതിർത്തിയോട് ചേർന്നാണ് അട്ടമല സ്ഥിതി ചെയ്യുന്നത്. സൂചിപ്പാറയിൽ നിന്ന് ഇവിടേക്ക് എട്ടു കിലോമീറ്ററാണ് ദൂരം. മേപ്പാടിയിൽ നിന്നും അട്ടമല വ്യൂ പോയിന്‍റിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. അതിമനോഹരമായ സൂര്യാസ്തമയം കാണാനാണ് ഇവിടെയെത്തുന്നവർ താല്പര്യപ്പെടുന്നത്.

attamala

പച്ചപ്പും കോടമഞ്ഞും ഒക്കെയാണ് ഈ അട്ടമലയുടെ ആകർഷണങ്ങൾ. സമാധാനത്തോടെ മലമുകളിലെത്തി കുറച്ചു സമയം ചെലവഴിക്കാനെത്തുന്നവരായിരുന്നു ഇവിടെ വന്നെുന്ന സഞ്ചാരികളിൽ കൂടുതലും. മാത്രമല്ല, വ്യൂ പോയിന്‍റ് കാണാനായി വരുന്ന സഞ്ചാരികളും ഇവിടെ വന്നിരുന്നു. ഒരു പ്രദേശത്തിന്‍റെ മുഴുവൻ 360 ഡിഗ്രി കാഴ്ചകളാണ് ഇവിടെയുള്ളത്.

അട്ടമലയെ സംബന്ധിച്ചെടുത്തോളം ചൂരൽമലയാണ് ഇവർക്ക് പുറത്തോട്ട് ബന്ധപ്പെടുവാനുള്ള പ്രധാന മാര്‍ഗം. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളെപ്പോലെ ഇവിടെ അപകടം സംഭവിച്ചിട്ടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad villages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+