Search
  • Follow NativePlanet
Share
» » മൂന്നാർ യാത്രയിലെ മാറ്റങ്ങൾ, ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് ഇനി ഓൺലൈനായി മാത്രം

മൂന്നാർ യാത്രയിലെ മാറ്റങ്ങൾ, ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് ഇനി ഓൺലൈനായി മാത്രം

മൂന്നാര്‍ എന്നും സഞ്ചാരികളുടെ ഹൃദയത്തോട് ചേർന്നു നില്‍ക്കുന്ന ഇടമാണ്. തേയിലത്തോട്ടങ്ങളും കണ്ണെത്താ അകലത്തിൽ ആകശമേഘങ്ങളോട് അലിഞ്ഞു ചേർന്ന പോലുള്ള മലനിരകളും ഒക്കെയായി ഒരിക്കലെങ്കിലും വന്നിരിക്കേണ്ട ഒരിടം. ഇവിടെ വന്നെത്തിയാല്‍ കാണാനായി ഒത്തിരി ഇടങ്ങളുണ്ട്, അങ്ങ് ഗ്യാപ് റോഡ് മുതൽ ഇങ്ങ് റിപ്പിള്‍സ് വെള്ളച്ചാട്ടം വരെ കണ്ടും ഇറങ്ങിയും നനഞ്ഞും വണ്ടിയോടിച്ചുമെല്ലാം കാണേണ്ട കാഴ്ചകളുടെ ലോകമാണ് മൂന്നാര്‍.

ഇപ്പോഴിതാ, നിങ്ങൾ ഈ അടുത്തൊരു മൂന്നാർ യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മാറിയ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. മൂന്നാറിൽ കാണണമെന്ന് ആഗ്രഹിച്ച സ്ഥലങ്ങൾ ചിലപ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ കാണാൻ കഴിഞ്ഞില്ലെന്നു വന്നേക്കാം.

Updates On Gap Road Traffic Regulations And Hydel Tourism Booking In Munnar

ഗ്യാപ് റോഡിലെ ഗതാഗത നിയന്ത്രണങ്ങൾ

കേരളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള റോഡ് ആണ് കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡ്. മൂന്നാർ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി മാറിയ ഗ്യാപ് റോഡ് നിറയെ കാഴ്ചകളാണ്. അണക്കെട്ടും തേയിലത്തോട്ടങ്ങളും ഒക്കെ കണ്ട് വളഞ്ഞു പുളഞ്ഞ് കിടക്കുന്ന പാതയിലൂടെ നിങ്ങൾ പോയില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും. പെരിയ കനാൽ വെള്ളച്ചാട്ടവും തേയില തോട്ടങ്ങളും ആനയിറങ്കല്‍ അണക്കെട്ടുമാണ് ഇവിടെ കാണാനുള്ളത്. എത്ര നേരം വേണമെങ്കിലും ഇവിടെ നിന്നാലും ഇതൊരിക്കലും മടുപ്പിക്കില്ല.

ഇപ്പോഴിതാ, കനത്ത മഴയെത്തുടർന്ന് ഇവിടെ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കി. കഴിഞ്ഞ 16 നാണ് മഴയെ തുടർന്ന് ഗ്യാപ് റോഡിന് സമീപം പാറക്കെട്ടും മണ്ണും വീണത്. അതിനു ശേഷം ഇതുവഴിയുള്ള ഗതാഗതത്തിന് അധികൃതർ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ദേശീയപാതാ അധികൃതരുടെ നേതൃത്വത്തിൽ തടസ്സങ്ങൾ നീക്കി ഗതാഗതം പുനരാരംഭിച്ചു. അപ്പോൾ വരുമ്പോൾ ഗ്യാപ് റോഡ് കൂടി കണ്ടുവരാം.

ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ ബുക്കിങ്

മൂന്നാറിൽ വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന മാറ്റം ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് എടുപ്പിൽ വന്ന മാറ്റങ്ങളാണ്. മൂന്നാറിൽ ഹൈഡൽ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഇടങ്ങളിലും പ്രവേശനം ഓൺലൈൻ ആക്കി മാറ്റി. പഴയ മൂന്നാർ ഹൈഡൽ പാർക്ക്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്‍റ്, ചെങ്കുളം എന്നിവിടങ്ങളിൽ ഓൺലൈൻ ആയിട്ടായിരിക്കും പ്രവേശനം.

അതായത് ഹൈഡല്‌ ടൂറിസം കേന്ദ്രങ്ങളിൽ വരുന്ന സഞ്ചാരികൾക്ക് ടിക്കറ്റ്, ബോട്ടിങ് തുടങ്ങിയവയ്ക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈൻ ആയി ബുക്ക് ചെയ്യണം. അഥവാ മുൻകൂട്ടി ബുക്കിങ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഇവിടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്ത് പണമടച്ച് ടിക്കറ്റ് എടുക്കുവാനും മറ്റു വിനോദപരിപാടികളിൽ പങ്കെടുക്കാനും സാധിക്കും. ഇവിടങ്ങളിൽ പണം വാങ്ങിയുള്ള പ്രവേശനം ഉണ്ടായിരിക്കില്ല.

ഹൈഡൽ ടൂറിസം കേന്ദ്രം പ്രവേശന സമയം

മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്‍റ്, ചെങ്കുളം എന്നിവിടങ്ങളിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശനം. അതേസമയം പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ രാവിലെ 9.00 മുതൽ രാത്രി 8.00 മണി വരെ പ്രവേശനമുണ്ട്. . ടിക്കറ്റ് ബുക്കിംഗിന് www.keralahydeltourism.com സന്ദർശിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+