Search
  • Follow NativePlanet
Share
» »ബെംഗളുരു വഴി ചെന്നൈ - മൈസൂർ യാത്രയ്ക്ക് 90 മിനിറ്റ്! മൈസൂർ-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേഗമേറുന്നു

ബെംഗളുരു വഴി ചെന്നൈ - മൈസൂർ യാത്രയ്ക്ക് 90 മിനിറ്റ്! മൈസൂർ-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേഗമേറുന്നു

അതിവേഗ യാത്രയ്ക്ക് ഏറ്റവും പുതിയ പരിഹാരമാണ് ബുള്ളറ്റ് ട്രെയിനുകൾ. മണിക്കൂറുകൾ വേണ്ടി വരുന്ന യാത്രാ ദൂരം ചുരുങ്ങിയ സമയത്തിൽ എത്തിച്ചേരാം എന്നതു തന്നെയാണ് ഇതിന്‍റെ ഏറ്റും വലിയ ആകർഷണം. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ്. ഇപ്പോഴിതാ അതിനു പിന്നാലെ വാർത്തകളില്‌ ഇടം നേടിയിരിക്കുകയാണ് ബെംഗളുരു വഴിയുള്ള ചെന്നൈ-മൈസൂർ ഹൈ-സ്പീഡ് റെയിൽ (CBM ബുള്ളറ്റ് ട്രെയിൻ) പദ്ധതി.

2019-ൽ ഇന്ത്യാ ഗവൺമെന്‍റ് രൂപപ്പെടുത്തിയ ആറ് പുതിയ അതിവേഗ റെയിൽ ഇടനാഴികളിൽ ആറാമത്തേതാണ് ചെന്നൈ, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 435 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈ-സ്പീഡ് റെയിൽ പാത. ഇപ്പോഴിതാ, ശ്രദ്ധേയമായ പുരോഗതിയാണ് പദ്ധതിയിൽ ഉണ്ടായിരിക്കുന്നത്. പദ്ധതിച്ചെലവ് അന്തിമമാക്കാനുള്ള ഘട്ടത്തിലാണ് ഇപ്പോഴിതുള്ളത്.

Mysuru-Bengaluru- Chennai High-Speed Bullet Train

നിർമ്മാണം ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന ടെൻഡറിംഗ് പ്രവർത്തനം 2020 ഡിസംബറിൽ ആരംഭിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിൻ്റെ പരമാവധി വേഗത, ട്രാക്ക് രൂപകൽപന, പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വ്യാപ്തി എന്നിവ ഉൾപ്പെടെയുള്ള വിവിധ സവിശേഷതകൾ റെയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പ്രാദേശിക കർഷകർക്കും ഉദ്യോഗസ്ഥർക്കും നേരത്തെ വിശദീകരിച്ചു നല്കിയിരുന്നു. ഇതാ, ചെന്നൈ-മൈസൂർ-ബെംഗളുരു പാതയുടെ വിശദവിവരങ്ങൾ അറിയാം.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 463 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് ബെംഗളൂരുവിൽ മാത്രം മൂന്ന് സ്റ്റോപ്പുകൾ ഉൾപ്പെടെ 11 സ്റ്റോപ്പുകൾ ഉണ്ടാകും. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന യാത്രയാണിത്. ഈ അതിവേഗ കണക്റ്റിവിറ്റി യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും മൈസൂരുവിനെയും ചെന്നൈയെയും അതിവേഗത്തിൽ ബന്ധിപ്പിക്കുകയും ചെയ്യും.

ചെന്നൈ-മൈസൂർ എച്ച്എസ്ആർ റൂട്ട് വിവരങ്ങൾ

നീളം: 435 കി.മീ
തരം: എലവേറ്റഡ്, അണ്ടർഗ്രൗണ്ട് & അറ്റ്-ഗ്രേഡ്
സ്റ്റേഷനുകളുടെ എണ്ണം: 9
സ്റ്റേഷൻ പേരുകൾ: ചെന്നൈ, പൂനമല്ലി, ആരക്കോണം, ചിറ്റൂർ, ബംഗാരപേട്ട്, ബെംഗളൂരു, ചെന്നപട്ടണ, മാണ്ഡ്യ, മൈസൂരു

പരമാവധി വേഗത: 350 കി.മീ
പ്രവർത്തന വേഗത: 320 കി.മീ
ശരാശരി വേഗത: 250 കി.മീ
ട്രാക്ക് ഗേജ്: സ്റ്റാൻഡേർഡ് ഗേജ് - 1435 മിമി
സിഗ്നലിംഗ്: DS-ATC
ട്രെയിൻ കപ്പാസിറ്റി: 750 യാത്രക്കാർ
ട്രാക്ഷൻ: 25 KV AC ഓവർഹെഡ് കാറ്റനറി (OHE)
സുരക്ഷ: ഭൂകമ്പമുണ്ടായാൽ ഓട്ടോമാറ്റിക് ബ്രേക്കിംഗിനുള്ള അടിയന്തര ഭൂകമ്പ കണ്ടെത്തലും അലാറം സംവിധാനവും (UrEDAS)

മൈസൂരിൽ 53 ഹെക്ടർ ഭൂമി

നിലവിൽ ജില്ലയിൽ 53 ഹെക്ടർ ഭൂമിയാണ് വേണ്ടത്. മെട്രോ ട്രെയിനിന് സമാനമായി, ബുള്ളറ്റ് ട്രെയിനും ഒരു പാലത്തിന് മുകളിലൂടെ സ്ഥാപിക്കുന്ന ട്രാക്കിൽ ഓടും, നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള മണിപ്പാൽ ഹോസ്പിറ്റൽ ജംഗ്ഷൻ ലോഞ്ച് പോയിന്‍റാണ്. അതേസമയം മാണ്ഡ്യയിൽ നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ഏറ്റെടുകേണ്ടത്. എന്നാൽ പദ്ധതിക്ക് ഭൂരിഭാഗം സ്ഥലവും ആവശ്യമായി വന്നേക്കില്ലെന്നാണ് എഡിസി ശിവരാജു പറഞ്ഞു. ഭൂപിഭാഗം പാതയും പാലത്തിലൂടെ കടന്നു പോകുന്നതിനാൽ അതിനനുസരിച്ചുള്ള ഭൂമിയേ ആവശ്യമായി വന്നേക്കൂ. മേൽപ്പാലത്തിന് 17 മീറ്റർ (55 അടി) സ്ഥലം ആവശ്യമാണ്, അതിനനുസരിച്ച് സ്ഥലം ഏറ്റെടുക്കും.

ചെന്നൈ-മൈസൂർ അതിവേഗ ട്രെയിൻ നിരക്ക്

ചെന്നൈ-മൈസൂർ എച്ച്എസ്ആർ നിരക്ക് ഘടന ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യൻ റെയിൽവേയുടെ നിലവിലെ സർവീസിൽ ഫസ്റ്റ് ക്ലാസ് എസി നിരക്കിന്‍റെ 1.5 ഇരട്ടിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലൈനിൻ്റെ ഔദ്യോഗിക യാത്രാനിരക്കുകൾ, വിലകൾ, നിയമങ്ങൾ എന്നിവ സർവീസ് ആരംഭിക്കുന്നതോടെ മാത്രമേ അന്തിമമാവുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bullet train bangalore mysore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+