Search
  • Follow NativePlanet
Share
» »ഗരുഡാ പ്രീമിയം രൂപത്തിൽ നവകേരളാ ബസ്; കോഴിക്കോട്- ബെംഗളുരു റൂട്ടിൽ സര്‍വീസ്

ഗരുഡാ പ്രീമിയം രൂപത്തിൽ നവകേരളാ ബസ്; കോഴിക്കോട്- ബെംഗളുരു റൂട്ടിൽ സര്‍വീസ്

കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ നവകേരള ബസ് നിരത്തിലിറങ്ങുന്നു. ഗരുഡാ പ്രീമിയം ആയി റോഡിലിറങ്ങുന്ന നവകേരളാ ബസ് ബെംഗളുരു- കോഴിക്കോട് റൂട്ടില് സ്ഥിരം സർവീസ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ സദയ് യാത്രയ്ക്കായി കേരളപര്യടനത്തിന് ഉപയോഗിച്ച ബസ് നേരത്തെ കോൺട്രാക്ട് കാര്യേജിൽ നിന്നു മാറ്റി സർവീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസൻസ് എടുത്തിരുന്നു.

മേയ് 1 ബുധനാഴ്ച ബസ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് നടത്തും. വൈകുന്നേരം 06:35 ന് പുറപ്പെടുന്ന വിധത്തിലാണ് ക്രമീകരണം. തുടർന്ന് മേയ് അഞ്ച് ശനിയാഴ്ച മുതൽ മുതൽ ഗരുഡ പ്രീമിയം എന്ന വിഭാഗത്തിൽ കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും.

bangalore-kozhikode garuda premium bus

ദിവസവും പുലർച്ചെ 4.00 മണിക്ക് കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന സർവീസ് സാറ്റലൈറ്റ് വഴി ശാന്തിനഗറിൽ 11.35 ന് എത്തിച്ചേരും. തിരികെ ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്നും മടങ്ങുന്ന ബസ് രാത്രി 10ന് കോഴിക്കോട് എത്തും. താമരശ്ശേരി, കൽപ്പറ്റ , സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് യാത്ര.

കോഴിക്കോട് - ബാംഗ്ലൂർ ഗരുഡാ പ്രീമിയം

04:00 AM കോഴിക്കോട്
04:30 AM താമരശ്ശേരി
05:30 AM കൽപ്പറ്റ
06:35 AM സുൽത്താൻബത്തേരി
09:05 AM മൈസൂർ
11:10 AM ബാംഗ്ലൂർ സാറ്റലൈറ്റ്
11:30 AM ബാംഗ്ലൂർ ശാന്തിനഗർ

ബാംഗ്ലൂർ - കോഴിക്കോട് ഗരുഡാ പ്രീമിയം

02:30 PM ബാംഗ്ലൂർ ശാന്തിനഗർ
02:50 PM ബാംഗ്ലൂർ സാറ്റലൈറ്റ്
05:00 PM മൈസൂർ
07:25 PM സുൽത്താൻബത്തേരി
08:30 PM കൽപ്പറ്റ
09:30 PM താമരശ്ശേരി
10:00 PM കോഴിക്കോട്.

ആകെ 26 പുഷ്ബാക്ക് സീറ്റുകളാണ് ഗരുഡാ പ്രീമിയം ബസിനുള്ളത്. ഇതിലൊന്ന് കണ്ടക്ടർന് ഉള്ളതാണ്. യാത്രക്കാർക്ക് ബാക്കി 25 സീറ്റുകളിൽ ബുക്കിങ് നടത്താം. 1171 രൂപയാണ് സെസ് അടക്കമുള്ള യാത്രാ നിരക്ക്. എ.സി. ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്സും നൽകണം. ഏറ്റവും മികച്ചതും ആധുനിക സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മൊബൈൽ ചാർജർ തുടങ്ങിയവയാണിത്. ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവും ഉണ്ട്.

മുതിര്‍ന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്റ്റെപ്പ് വഴി കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാൻ ഹൈഡ്രോളിക് ലിഫ്റ്റ് ബസിലുണ്ട്. യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. വാഷ്ബേസിൽ, ശുചിമുറി, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്.

ഗരുഡാ പ്രീമിയം ബുക്ക് ചെയ്യാം

കെഎസ്ആർടിസിയുടെ ഔദ്യോഗിക പോർട്ടൽ ആയ https://onlineksrtcswift.com/ വഴി ഗരുഡാ പ്രീമിയം ബസ് ബുക്കിങ് നടത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+