Search
  • Follow NativePlanet
Share
» »നവരാത്രി 2024:ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്ന 9 ദിനങ്ങൾ, ദേവീ പ്രീതിനേടാം, ദുർഗാപൂജാ കലണ്ടർ

നവരാത്രി 2024:ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്ന 9 ദിനങ്ങൾ, ദേവീ പ്രീതിനേടാം, ദുർഗാപൂജാ കലണ്ടർ

നവരാത്രി 2024: വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്നു നിൽക്കുന്ന, ആഘോഷങ്ങളുടെയും പ്രാർത്ഥനകളുടെയും ഒൻപത് നാളുകൾ. ഓരോ ദിവസവും ആദിപരാശക്തിയുടെ ഓരോ ഭാവങ്ങളെ ആരാധിക്കുന്ന രീതിയാണ് ഇതിനുള്ളത്. കന്നിമാസത്തിലെ അമാവാസികഴിഞ്ഞുള്ള വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി വ്രതം നീണ്ടുനിൽക്കുന്നത്. നവരാത്രി ആഘോഷങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകുമെങ്കിലും ദേവിയെ പ്രധാന ദേവതയായി ആരാധിക്കുന്ന ഇടങ്ങളിലും ഉപദേവതയായുള്ള ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ വിശേഷം ആണ്.

വ്രതങ്ങളുടെ റാണി എന്നാണ് വിശ്വാസികൾ നവരാത്രി വ്രതത്തെ വിശേഷിപ്പിക്കുന്നത്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനമും വിദ്യാരംഭം നടത്താനും ദുർഗ്ഗാ ദേവിയുടെ അനുഗ്രഹങ്ങൾ നേടുവാനുമെല്ലാം സാധിക്കുന്ന ദിവസങ്ങളാണ് നവരാത്രിയുടേത്. നവരാത്രിയുടെ 9 ദിവസങ്ങളിൽ ആദ്യ മൂന്നു ദിനം പാർവതി ദേവിക്കും പിന്നീടുള്ള മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാനത്തെ മൂന്നു ദിനം സരസ്വതിദേവിക്കുമായണ് സമർപ്പിക്കുന്നത്.

Navaratri 2024 Complete 9 Days Durga Pooja Calendar with Dates

നവരാത്രി 2024

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 3 വ്യാഴാഴ്ച തുടക്കമാകും. 12 ശനിയാഴ്ച വരെയാണ് ആഘോഷങ്ങൾ നീണ്ടുനിൽക്കുക. ദുർഗ്ഗാ ദേവിയുടെ ഓരോ അവതാരങ്ങളെയും ആണ് നവരാത്രിയുടെ ഓരോ ദിവസങ്ങളിലും ആരാധിക്കുന്നത്. അതിനാൽ ഇതിലെ ഓരോ ദിവസവും ഒന്നിനൊന്ന് പ്രത്യേകതകൾ നിറഞ്ഞതാണ്. ആരാധനയിലും പൂജകളിലും പ്രാർത്ഥനകളിലും ഈ വ്യത്യാസം നമുക്ക് കണ്ടെത്താം. നവരാത്രി ആചരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ദിവസം 1: 2024 ഒക്ടോബർ 3 വ്യാഴാഴ്ച

തിഥി: പ്രതിപദം, പൂജ: ഘടസ്ഥാപനം
ദുർഗ്ഗയുടെ ആദ്യ രൂപമായ ശൈലപുത്രിക്കാണ് ആണ് നവരാത്രിയുടെ ഒന്നാം ദിവസം സമർപ്പിച്ചിരിക്കുന്നത്. ശക്തിയെയും ജ്ഞാനത്തെയും ശൈലപുത്രി പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവിയുടെ സാന്നിധ്യത്തെ കുറിക്കുന്ന കലം അല്ലെങ്കിൽ കലശം സ്ഥാപിക്കുന്നതാണ് ഈ ദിവസത്തെ പ്രധാന ചടങ്ങ്.

Navaratri 2024 Complete 9 Days Durga Pooja Calendar with Dates

ദിവസം 2: 2024 ഒക്ടോബർ 4 വെള്ളിയാഴ്ച

തിഥി: ദ്വിതീയ, പൂജ: ചന്ദ്രദർശനം, ബ്രഹ്മചാരിണി പൂജ
നവരാത്രിയുടെ രണ്ടാം ദിവസം ബ്രഹ്മചാരിണി ദേവിക്ക് സമർപ്പിക്കുന്നു. സ്നേഹത്തിന്‍റെയും ഭക്തിയുടെയും സമാധാനത്തിൻറെയും രൂപമാണ് ബ്രഹ്മചാരിണി ദേവിയെന്നാണ് വിശ്വാസം. ചാന്ദ്രദര്‍ശനം നടത്തുകയാണ് ഈ ദിവസം ചെയ്യുന്നത്. ചന്ദ്രനെ കണ്ടതിൻറെ അടയാളമെന്നോണമാണ് ഈ ചടങ്ങ്.

ദിവസം 3: 2024 ഒക്ടോബർ 5 ശനിയാഴ്ച

തിഥി: ത്രിതീയ, പൂജ: , സിന്ദൂര തൃതീയ, ചന്ദ്രഘണ്ട പൂജ
നവരാത്രിയുടെ മൂന്നാം ദിവസം ചന്ദ്രഘണ്ടാ ദേവിക്കാണ് സമർപ്പിച്ചിട്ടുള്ളത്. കരുത്തിനും ധൈര്യത്തിനും ഒരു യോദ്ധാവിന്‍റെ ഉശിരിനും ആണ് ചന്ദ്രഘണ്ടാ ദേവി അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു ചടങ്ങും ഈ ദിവസമുണ്ട്. വിവാഹിതരായ സ്ത്രീകളുടെ ശക്തിയെ പ്രതീകപ്പെടുത്തുന്ന സിന്ദൂര തൃതീയ ആചാരം നവരാത്രിയുടെ മൂന്നാം ദിവസമാണ് ആചരിക്കുന്നത്.

ദിവസം 4: 2024 ഒക്ടോബർ 6 ഞായാറാഴ്ച

തിഥി: ചതുർത്ഥ, പൂജ:ചതുർത്ഥി പൂജ
ആദിപരാശക്തിയെ മാത്രമല്ല, വിഘ്നങ്ങൾ അകറ്റുന്ന വിനായകനെ കൂടി ആരാധിക്കുന്ന ദിവസമാണ് നവരാത്രിയിൽ നാലാമത്തേത്. തങ്ങൾ ആരംഭിക്കുന്ന കാര്യങ്ങൾ തടസ്സങ്ങൾ കൂടാെ പൂർത്തിയാക്കാനും വിജയിക്കുവാനും ഈ ദിവസം ഗണപതിയുടെ അനുഗ്രഹവും വിശ്വാസികൾ തേടുന്നു. ആദിപരാശക്തിയുടെ അവതാരങ്ങളിൽ കുഷ്മാണ്ഡ ദേവിക്കാണ് നാലാം ദിനം സമർപ്പിച്ചിരിക്കുന്നത്.

ദിവസം 5 : 2024 ഒക്ടോബർ 7 തിങ്കളാഴ്ച

തിഥി: പഞ്ചമി , പൂജ: കുശ്മാണ്ഡ പൂജ, ഉപങ് ലളിതവ്രതം
വിശ്വാസികൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്ന കുഷ്മാണ്ഡ ദേവിക്കാണ് അഞ്ചാം ദിവസം. തന്നെ ഹൃദയത്തിൽ സ്നേഹിക്കുന്നവർക്ക് ദേവി എല്ലാം നല്കുമെന്നാണ് വിശ്വാസം. ഉപങ് ലളിതവ്രതം ആണ് ഈ ദിവസം വിശ്വാസികൾ ആചരിക്കേണ്ടത്.

ദിവസം 6 : 2024 ഒക്ടോബർ 8 ചൊവ്വാഴ്ച

തിഥി: ഷഷ്ടി, പൂജ: സ്കന്ദമാതാ പൂജ
നവരാത്രിയുടെ ആറാം ദിവസം സമർപ്പിച്ചിരിക്കുന്നത് സ്കന്ദമാതാവിനാണ്. ഒരു മാതാവിന്‍റെ കരുതലും സ്നേഹവും വിശ്വാസികൾക്കും തന്നെ പൂജിക്കുന്നവർക്കും സ്കന്ദമാതാ നല്കുമെന്നാണ് വിശ്വാസം.

ദിവസം 7 : 2024 ഒക്ടോബർ 9 ബുധനാഴ്ച

തിഥി: സപ്തമി, പൂജ: സരസ്വതി ആവാഹൻ, കാത്യായനി പൂജ
നവരാത്രി ആഘോഷങ്ങളുടെ ഏഴാം ദിവസം കാത്യായനി ദേവിക്കാണ് സമർപ്പണം. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായാണ് കാർത്യായനി ദേവിയെ കാണുന്നത്. ജീവിതത്തിലെ തടസ്സങ്ങൾ മാറാനും അനുഗ്രഹങ്ങൾ നേടുവാനുമാണ് വിശ്വാസികൾ ഈ ദിവസം ആഗ്രഹിക്കുന്നത്.

ദിവസം 8 : 2024 ഒക്ടോബർ 10 വ്യാഴം

തിഥി: അഷ്ടമി, പൂജ: സരസ്വതി പൂജ, കാലരാത്രി പൂജ
നവരാത്രിയുടെ എട്ടാം ദിവസമായ ഈ ദിവസം ദുർഗ്ഗാഷ്ടമി എന്നാണ് അറിയപ്പെടുന്നത്. നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. ദുർഗ്ഗയുടെ ഉഗ്രവും ശക്തവുമായ രൂപമായ കാളരാത്രി ദേവിയെ ഈ ദിവസം ആരാധിക്കുന്നു. ജീവിതത്തിലെ അന്ധകാരം മാറ്റാൻ ഈ ദിവസം സഹായിക്കുമെന്നാണ് വിശ്വാസം. ജീവിതത്തെ പിന്നോട്ട് വലിക്കുന്ന നിഷേധാത്മകത മാറ്റാൻ ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് സാധിക്കും.

ദിവസം 9 : 2024 ഒക്ടോബർ 11 വെള്ളി

തിഥി: നവമി, പൂജ: മഹാഗൗരി പൂജ, സന്ധി പൂജ
ഒൻപതാം ദിവസം അഥവാ നവമി നവരാത്രി ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. മഹാഗൗരിയെയാണ് ഈ ദിവസം ആരാധിക്കുന്നത്. വിശുദ്ധിയും മഹത്വവും ജീവിതത്തിന് നല്കുവാൻ ഈ ദിവസെ പ്രാർത്ഥനകള്‍ക്കും പൂജകൾക്കും സാധിക്കുമെന്നാണ് വിശ്വാസം. അഷ്ടമിയും നവമിയും യോജിക്കുന്ന ദിവസം നടത്തുന്ന സന്ധി പൂജ നവരാത്രിയുടെ അവസാന ദിവസങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണ്. ദേവിയുടെ അനുഗ്രഹവും സംരക്ഷണവും ആഗ്രഹിച്ചാണ് വിശ്വാസികൾ ഈ പ്രാർത്ഥനകൾ നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: navaratri dasara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+