Search
  • Follow NativePlanet
Share
» »ഓണം 2024: രുചികരമായ ഓണസദ്യ ബെംഗളുരുവിൽ.. നാട്ടിലേക്കാൾ രുചിയിൽ ഓണമുണ്ണാം

ഓണം 2024: രുചികരമായ ഓണസദ്യ ബെംഗളുരുവിൽ.. നാട്ടിലേക്കാൾ രുചിയിൽ ഓണമുണ്ണാം

ഓണം 2024: ബെംഗളുരു നഗരം ഓണത്തിരക്കുകളിലേക്ക് എത്തി. ഒരു ഭാഗത്ത് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നവരും മറുവശത്ത് ബാംഗ്ലൂരിൽ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്നവരുമാണുള്ളത്. നാട്ടിൽ പോകാതെ ബാംഗ്ലൂരിൽ നിൽക്കുന്നവർക്ക് ഓണാഘോഷങ്ങൾക്കും സദ്യയ്ക്കും ഒരു കുറവും വരരുതെന്ന വാശിയിലാണ് ബെംഗളുരു എന്ന് പറയേണ്ടി വരും. കാരണം അത്രയും വലിയ ഒരുക്കങ്ങളാണ് ഓണക്കാലത്തിനായി ഇവിടെ നടക്കുന്നത്.

ഹോട്ടലുകൾ. സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിങ്ങനെ ഓണാഘോഷം സജീവമാാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഓണത്തിന് സദ്യയില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. പത്തിരുപത് കൂട്ടം കറികളും കുറഞ്ഞ് രണ്ട് പായസവും ഒക്കെയായി വമ്പൻ സദ്യകളും ഓണദിവസങ്ങളിൽ ബാംഗ്ലൂരിൽ ഒരുക്കുന്നു. ഏറ്റവും മികച്ച, രുചികരമായ സദ്യ വിളമ്പാനും നാട്ടിലെ ഓണത്തിന്‍റെ രുചികൾ ബാംഗ്ലൂരുകാര്‌ക്ക് നല്കാനുമായി ഹോട്ടലുകളും കാറ്ററിങ് കമ്പനികളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ അത്തം മുതൽ ഓണസദ്യയും വിളമ്പിത്തുടങ്ങി. ഇതാ ഈ ഓണക്കാലത്ത് ഓണസദ്യ ഒരുക്കുന്ന ബാംഗ്ലൂരിലെ ചില ഹോട്ടലുകൾ പരിചയപ്പെടാം.

Onam 2024 In Bangalore Hotels And Restaurants Serving Onam Sadhya In Bengaluru

കേരളാ പവലിയൻ

ബെംഗളുരുവിൽ കേരളാ പവലിയൻ റസ്റ്റോറന്‍റ് അവരുടെ ഡോംലൂർ, ഇന്ദിരാനഗർ, എംജി റോഡ് എന്നീ റസ്റ്റോറന്‍റുകളിൽ 23 വിഭവങ്ങളടങ്ങിയ ഓണസദ്യ ഒരുക്കുന്നു. ഡൈൻ ഇന്നിന് 599 രൂപയും മൂന്ന് പേർക്കുള്ള സദ്യ ടേക്ക് എവേയ്ക്ക് 1999 രൂപയുമാണ് നിരക്ക്. ഒരു ലിറ്റർ പായസം 450 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ ലഭ്യമാക്കുന്നത്. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകിട്ട്5.00 മണി വരെ മുൻകൂട്ടി ബുക്കിങ് നടത്താം.
ബുക്ക് ചെയ്യുവാൻ 9738319216, 8147812267, 62388363048 എന്നീ നമ്പറുകളിൽ ബുക്കിങ് നടത്താം.

ബൈത്തോ റസ്റ്റോറന്‍റ്

23 കൂട്ടം വിഭവങ്ങളും രണ്ട് പായസവും അടങ്ങിയ ഗംഭീര ഓണസദ്യയാണ് നാഗസാന്ദ്രയിലെ ബൈത്തോ റസ്റ്റോറന്‍റ് ഒരുക്കുന്നത്. 489 രൂപയാണ് സദ്യയുടെ നിരക്ക്, സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകിട്ട് 5.00 മണി വരെ മുൻകൂട്ടി ബുക്കിങ് നടത്താം. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ. ഫോൺ: 7892817171, 9110631313 . ടേക്ക് എവേ സൗകര്യവും ലഭ്യമാണ്.

കേരളാ ഫുഡ് കോർട്ട്

ഇലയടക്കം 22 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് HAL വിനായക നഗറിലെ കേരളാ ഫുഡ് കോർട്ട് ഒരുക്കുന്നത്. 350 രൂപയാണ് സദ്യയുടെ നിരക്ക്. അഞ്ച് പേർക്കുള്ള ഫാമിലി പാക്ക് സദ്യ 1500 രൂപയ്ക്ക് ലഭിക്കും. , സെപ്റ്റംബർ 13 വെള്ളിയാഴ്ച വരെ മുൻകൂട്ടി ബുക്കിങ് നടത്താം. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ. ഫോൺ- 8848557276

അമ്മച്ചിയുടെ കൈപ്പുണ്യം

ബെംഗളുരു മുഗലുർ അംബേദ്കർ റോഡിൽ സ്നേഹദാൻ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന അമ്മച്ചിയുടെ കൈപ്പുണ്യം റസ്റ്റോറ‍ന്റിൽ ഓണസദ്യ ബുക്കിങ് തുടങ്ങി. ടാക്സ് അടക്കം 400 രൂപയാണ് ഒരു സദ്യയുടെ നിരക്ക്. ഫോണ്‍- 9447647123, 9446379550, 9645577143

ബേക്കൽ റസ്റ്റോറന്‍റ്

ജെബി നഗർ മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ റസ്റ്റോറന്‍റ് 25 വിഭവങ്ങളടങ്ങുന്ന ഇല സദ്യ ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 4.00 മണി വരെയാണ് സദ്യ വിളമ്പുന്നത്. 600 രൂപയാണ് സദ്യയുടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 50 രൂപ കിഴിവുണ്ട്. ഡൈൻ ഇന്നും ടേക്ക് എവേയും ലഭ്യമാണ്.
ഫോൺ- 8296185891, 725959147

കല്ലൂസ് റസ്റ്റോറ‍ന്‍റ്

ശിവാജി നഗർ കൊമേഷ്യൽ സ്ട്രീറ്റില്‌ ഡിസപെൻസറി റോഡിൽ ബിബിഎംപി ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന കല്ലൂസ് റസ്റ്റോറ‍ന്‍റിൽ ഓണസദ്യ ബുക്കിങ് തുടങ്ങി. 299 രൂപയാണ് സദ്യയുടെ നിരക്ക്. ഡൈന്‍ ഇൻ സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. 13-ാം തിയതി വരെ സദ്യ ബുക്കിങ് നടത്താം.

എസ്തിരിയ റസ്റ്റോറന്‍റ്

ബിടിഎം ഫസ്റ്റ് സ്റ്റേജിൽ നമ്പർ 24 ൽ സ്ഥിതി ചെയ്യുന്ന എസ്തിരിയ റസ്റ്റോറന്‍റ് ഓണസദ്യ ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച സദ്യ വിളമ്പും. ഫോൺ- 9035015901, 9035015902, 9035015903

കാലിക്കറ്റ് റസ്റ്റോറന്‍റ്

എംഎസ് പാളയ ഹിൽസൈഡ് മെഡോസിൽ 80 ഫീറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് റസ്റ്റോറന്‍റ് ബൈ ജോസ് കഫേ ഇത്തവണ 27 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഒരുക്കുന്നത്. 200 രൂപയാണ് നിരക്ക്. 9480669597

കടവ് ഷാപ്പ് കറി

എച്ച് എസ് ഐർ ലേഔട്ടില്‌ സെക്ടർ മൂന്നിലെ #48, 18 ൽ സ്ഥിതി ചെയ്യുന്ന കടവ് ഷാപ്പ് കറി സെപ്റ്റംബർ 14, 15 തിയതികളിൽ ഓണസദ്യ വിളമ്പും. ഡൈൻ ഇന്നും ടേക്ക് എവേയും ലഭ്യമാണ്. 699 രൂപയാണ് സദ്യയുടെ നിരക്ക്. നാല് പേര്‌‍ക്കുള്ള സദ്യ ടേക്ക് എവേ 2750 രൂപയ്ക്ക് ലഭിക്കും. ഫോൺ- 8722928472, 9901026561

ശാന്തി ഭവൻ കേരളാ മെസ്

ഹൊസൂരിലെ ശാന്തി ഭവൻ കേരളാ മെസ് ഓണസദ്യ ഒരുക്കുന്നു.
സെപ്റ്റംബർ 15 ഞായറാഴ്ച സദ്യ ലഭിക്കും. ഒരു സദ്യയ്ക്ക് 350 രൂപയാണ് നിരക്ക്. ഫോൺ 9789132341

അധോലോകം

കൊതനൂർ പ്യൂമാ ഫാക്ടറി ഔട്ട്ലെറ്റിനു സമീപം പ്രഗതി ക്രോസ് 103/2 ൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ അധോലോകം 27 വിഭവങ്ങളടങ്ങിയ ഓണസദ്യ ഒരുക്കുന്നു. 449 രൂപയാണ് നിരക്ക് ബുക്കിങ്ങിന് 8884522007.

ഏഞ്ചൽസ് കിച്ചൺ

വൈറ്റ്ഫീൽഡ് ചന്നസാന്ദ്ര ഗ്രീന്‍ സിറ്റി നാഗോണ്ടഹള്ളി റോഡിലെ ഏഞ്ചൽസ് കിച്ചൺ സെപ്റ്റംബർ 15 രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണണി വരെ
ഓണസദ്യ ഒരുക്കുന്നു. 499 രൂപയാണ് നിരക്ക്. പാഴ്സൽ സൗകര്യം മാത്രമാണ് ഉള്ളത്. ഡൈൻ ഇൻ സൗകര്യം ഉണ്ടായിരിക്കില്ല,. ഫോൺ- 9902132124, 8123241787

കപ്പ ചക്ക കാന്താരി

കോറമംഗള സെൻ്റ് ജോൺസ് ഓഡിറ്റോറിയം ജോൺ നഗറിലെ കപ്പ ചക്ക കാന്താരിഓണസദ്യ ഒരുക്കുന്നു. സെപ്റ്റംബര‍് 15 ന് ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണിവരെ സദ്യ വിളമ്പും,

ഗോകുലം ഗ്രാൻഡ്

സെപ്റ്റംബർ 13,14,15 തിയതികളിൽ ഗോകും ഗ്രാന്‍ഡ് ഓണസദ്യ വിളമ്പുന്നു. ഫോൺ- 9535555955

Disclaimer- ഓണം സദ്യ 2024 ഹോട്ടലുകളും റസ്റ്റോറന്‍റുകളും പ്രസിദ്ധീകരിച്ച കാറ്റലോഗുകളിൽ നിന്നും നോട്ടീസുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. ഇതുമായി ബന്ധപ്പെട്ട സദ്യയുടെ ഗുണനിലവാരം, വില, ഉല്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് മലയാളം നേറ്റീവ് പ്ലാനറ്റിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+