ഓണം 2024: ചെന്നൈ ആകെ തിരക്കിലാണ്. ടിക്കറ്റ് കിട്ടിയവർ ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിൽ പോകാൻ പറ്റിയില്ലെന്നു കരുതി ഓണത്തിന് ഒട്ടും കുറവ് വരുത്താതെയിരിക്കാൻ സദ്യ അടക്കം ചെന്നൈ പട്ടണം മലയാളികൾക്കായി ഒരുക്കുകയാണ്. മലയാളി ഹോട്ടലുകളും റസ്റ്റോറന്‍റുകളും മെസുകളും എല്ലാം ഓണക്കാലത്ത് ചെന്നൈ മലയാളികൾക്ക് ഓണസദ്യ തനിമയും നാടൻകൂട്ടും ഒട്ടും ചോരാതെ തയ്യാറാക്കുകയാണ്. റസിഡൻസ് അസോസിയേഷനുകളും ഓഫീസ് കൂട്ടായ്മകളും ഫ്ലാറ്റുകളുെല്ലാം ഓണത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
ചെന്നൈ മലയാളികളുടെ പ്രിയപ്പെട്ടെ ഹോട്ടലുകളെല്ലാം ഓണസദ്യ ഒരുക്കുന്നുണ്ട്. സാമ്പാറും കൂട്ടുകറിയും പച്ചടിയും കിച്ചടിയും അച്ചാറും തോരനും മെഴുക്കുപുരട്ടിയും പായസങ്ങൾ പലതടക്കം വിഭവസമൃദ്ധമായ സദ്യയാണ് എല്ലായിടത്തും. ഇതാ ഈ ഓണത്തിന് ഓണസദ്യ മേടിക്കാൻ പറ്റിയ ചെന്നൈയിലെ പ്രധാന ഹോട്ടലുകൾ ഏതൊക്കെയെന്ന് നോക്കാം.

എന്‍റെ കേരളം, അണ്ണാനഗർ
പോയസ് ഗാർഡൻ, അണ്ണാ നഗർ എന്നിവിടങ്ങളെ എന്റെ കേരളം റസ്റ്റോറന്‍റിൽ ഓണസദ്യ തുടങ്ങി. വന്ന് കഴിച്ച് പോകാനും പാഴ്സൽ ചെയ്ത് കൊണ്ടുപോകുവാനുമെല്ലാം പാക്കേജുകൾ ഉണ്ട്. സെപ്റ്റംബർ 7 മുതൽ 12 വരെ അണ്‍ലിമിറ്റഡ് സദ്യ ഉണ്ട്. കൂടാതെ സെപ്റ്റംബർ 13 മുതൽ 15 വരെ 929 രൂപയ്ക്ക് പ്രത്യേക ഓണസദ്യയും വിളമ്പും. 599 രൂപയ്ക്ക് സ്പെഷ്യൽ സിംഗിൾ പായസം പാക്കും 1999 രൂപയ്ക്ക് വാല്യൂ പാക്കും ഒരുക്കും.
ഉച്ചയ്ക്ക് 12 മുതല‍് 3.00 വരെയും വൈകിട്ട് 7.00 മുതൽ 11.00 വരെയും മേൽപ്പറഞ്ഞ തിയതികളിൽ സദ്യ ലഭ്യമാണ്.
കുമരകം നുങ്കമ്പാക്കം
നുങ്കമ്പാക്കത്തെ കുമരകം ഹോട്ടലിൽ തിരുവോണ നാളായ സെപ്റ്റംബർ 15 ന് ഓണസദ്യ ഒരുക്കും. ഹോട്ടലിൽ വന്നു കഴിക്കുന്നതിന് ബുക്കിങ് ആവശ്യമില്ല. ആദ്യം വരുന്നവർക്ക് ആദ്യം സദ്യ എന്നതായിരിക്കും ക്രമീകരണം. ടേക്ക് എവേയ്ക്ക് നേരത്തെയുള്ള ബുക്കിങ് ആവശ്യമാണ്. ടാക്സും പാക്കേജ് ചാർജും അടക്കം 875 രൂപയാണ് നിരക്ക്. ഹോം ഡെലിവറി ലഭ്യമല്ലെങ്കിലും ബ്രോസോയെ സ്വിഗ്ഗി ജീനി വഴിയോ പിക്ക അപ്പ് നടത്താം. പരിപ്പ് പായസവും പാലട പ്രഥമനും ഉൾപ്പെടെ 25 വിഭവങ്ങളാണ് സദ്യയ്ക്ക് ഒരുക്കുന്നത്.
ഫോൺ- 9840196700
കപ്പ ചക്ക കാന്താരി നുങ്കമ്പാക്കം
നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ കപ്പ ചക്ക കാന്താരി റസ്റ്റോറന്‍റിൽ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 14-15 തിയതികളിലാണ് 26 വിഭവങ്ങളടങ്ങിയ പരമ്പരാഗത ഓണസദ്യ
കപ്പ ചക്ക കാന്താരി ഒരുക്കുന്നത്. വന്നിരുന്ന് കഴിക്കാനാണെങ്കിൽ 1390 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇത് മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം. കൂടാതെ ടേക്ക് എവേ ഓപ്ഷനും നല്കിയിട്ടുണ്ട്.
രാവിലെ 11.30 മുതൽ വൈകിട്ട് 4.00 മണി വരെയും രാത്രി 7.00 മുതൽ 10.00 വരെയുമാണ് ഹോട്ടൽ പ്രവർത്തന സമയം.
സവ്യരസ, കൊട്ടുകാപുരം
കാളൻ, ഓലൻ, പാലടപ്രഥമൻ ഉൾപ്പെടെ രുചികരമായ ഓണസദ്യയാണ് കൊട്ടുകാപുരത്തെ സവ്യ രസ സെപ്റ്റംബർ 5 മുതൽ 16 വരെയുള്ള തിയതികളിൽ ഒരുക്കുന്നത്. സവ്യ രസയിൽ എത്തി അവിടുന്ന് കഴിക്കുന്ന സദ്യയ്ക്ക് 1485 രൂപയാണ്. ടേക്ക് എവേയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യുകയും ഉച്ചയ്ക്ക് 12.00 മണിക്കും 2.00 മണിക്കും ഇടയിലുള്ള സമയത്ത് പിക്ക് അപ്പ് ചെയ്യുകയും വേണം. രണ്ട് പേർക്കുള്ള സദ്യയ്ക്ക് 2830 രൂപയാണ് നിരക്ക്.
രാവിലെ 12.00 മുതൽ വൈകിട്ട് 3.00 മണി വരെയും വൈകിട്ട് 6.30 മുതൽ 11.00 രെയുമാണ് വരെയാണ് ഹോട്ടൽ പ്രവർത്തന സമയം.
കുട്ടനാട് റസ്റ്റോറന്‍റ്, അഡയാര്‍
മുൻകൂട്ടിയുള്ള ബുക്കിങ്ങുകളോ പ്ലാനിങ്ങോ ഇല്ലാതെ ഓണസദ്യ കഴിക്കാൻ പോകാന്‍ പറ്റിയ ഇടമാണ് അഡയാറിലെ കുട്ടനാട് റസ്റ്റോറന്‍റ്. പെട്ടന്ന് ഓണസദ്യ കഴിച്ചാലോ എന്നു തോന്നിയാൽ ഇവിടേക്ക് പോകാം. ഉച്ചയ്ക്ക് 12.00 മുതൽ മൂന്നുമണി വരെയും വൈകിട്ട് 6.30 മുതല്ഡ രാത്രി 11.00 മണി വരെയും ഇവിടം പ്രവർത്തിക്കും.
തുര്യ ചെന്നൈ, പെരുങ്കുടി
ഓണസദ്യ ചെന്നൈയില്‍ ബുഫേ ആയി കഴിക്കാൻ ആഗ്രഹമുള്ളവർക്ക് പറ്റിയ സ്ഥലമാണ് പെരുങ്കുടിയിലെ തുര്യ ചെന്നൈ. നൂറോളം വിഭവങ്ങളാണ് ഓണസദ്യയ്ക്ക് ഇവിടെ വിളമ്പുന്നത്. 1300 രൂപയും ടാക്സുമാണ് ഒരാള്‍ക്കുള്ള നിരക്ക്. സെപ്റ്റംബർ 9-15 വരെ തുര്യയയിൽ ഓണസദ്യ ലഭിക്കും. ഉച്ചയ്ക്ക് 12.00-3.00 വരെയും വൈകിട്ട് 7.00-10.00 വരെയുമാണ് സദ്യ ലഭിക്കുന്ന സമയം.
ഫോണ്‍: 73580 32223 , 73580 99335
മദ്രാസ് കിച്ചൺ കമ്പനി
പരമ്പരാഗത കേരളീയ വിഭവങ്ങൾ കൊണ്ട് വേളാച്ചേരിയിലെ
മദ്രാസ് കിച്ചൺ കമ്പനി തിരുവോണ ദിവസമായ സെപ്റ്റംബർ 15ന് സദ്യ ഒരുക്കുന്നു. ഉച്ചയ്ക്കാണ് സദ്യ വിളമ്പുക, 1199 രൂപയാണ് അടിസ്ഥാന നിരക്ക്. സദ്യ നേരത്തെ ബുക്ക് ചെയ്യുവാൻ- 1 8939892001/56
സവേര
മൈലാപ്പുർ ഡോ. രാധാകൃഷ്ണൻ ശാലൈയിലെ ഹോട്ടൽ സവേരയിൽ സെപ്റ്റംബർ 12 മുതൽ 15 വരെയാണ് ഓണസദ്യ വിളമ്പും. സെപ്റ്റംബർ 12, 13 തീയതികളിൽ ഉച്ചയ്ക്ക് 12.30 മുതലും 14-നും 15-നും 12.00 മണി മുതലും രണ്ടു മുതലും മാൽഗുഡി ഓണം സദ്യയും ഒരുക്കും. 1500 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്- 7550001168.
Disclaimer- ഓണം സദ്യ 2024 ഹോട്ടലുകളും റസ്റ്റോറന്‍റുകളും പ്രസിദ്ധീകരിച്ച കാറ്റലോഗുകളിൽ നിന്നും നോട്ടീസുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. ഇതുമായി ബന്ധപ്പെട്ട സദ്യയുടെ ഗുണനിലവാരം, വില, ഉല്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് മലയാളം നേറ്റീവ് പ്ലാനറ്റിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











