Search
  • Follow NativePlanet
Share
» »വണ്ടിയെടുത്തുള്ള യാത്രയ്ക്കു മുന്നേ ഒരു നിമിഷം; ഫാസ്ടാഗിൽ വന്ന മാറ്റങ്ങൾ, അറിയാം വൺ വെഹിക്കിള്‍ വൺ ഫാസ്ടാഗ്

വണ്ടിയെടുത്തുള്ള യാത്രയ്ക്കു മുന്നേ ഒരു നിമിഷം; ഫാസ്ടാഗിൽ വന്ന മാറ്റങ്ങൾ, അറിയാം വൺ വെഹിക്കിള്‍ വൺ ഫാസ്ടാഗ്

ടോൾ പ്ലാസകളിൽ കാത്തുകിടക്കാതെ എളുപ്പത്തിലും കാര്യക്ഷമമായും യാത്ര ഉറപ്പു വരുത്തുന്ന രീതിയാണ് ഫാസ്ടാഗ്. അതായത് ഇലക്ട്രോണിക് ആയി, ക്യാഷ് രഹിതമായി ടോൾ സ്വീകരിക്കുന്ന സിസ്റ്റം. . റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ ഒക്കെ ടോൾ പ്ലാസയിൽ ടോൾ അടയ്ക്കാൻ കാത്തു നിന്നത് ഫാസ്ടാഗിന്‍റെ വരവോടെ ഇല്ലാതായി.

വാഹനങ്ങളുടെ വിൻഡ് ഷീൻഡിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ വഴിയാണ് വാഹന ഉടമ റീചാർഡ് ചെയത പ്രീപെയ്ഡ് ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്നും ഓരോ ടോൾ ഉടമസ്ഥനും പണം കിട്ടുന്നത്. ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രത്യേക ക്യൂ സംവിധാനം ടോൾ പ്ലാസകളിൽ ഉള്ളതിനാൽ യാത്ര വീണ്ടും എളുപ്പമുള്ളതാകുന്നു,

One Vehicle One Fastag KYC- New Fastag Rules

ഇപ്പോഴിതാ ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്ന കാര്യത്തിൽ പുതിയ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ടോൾ പ്ലാസകളിലൂടെ കടന്നു പോകേണ്ടി വരുന്ന നിങ്ങളുടെ യാത്രകൾ കൂടുതൽ സുഗമമാക്കുവാൻ എന്തൊക്കെ ചെയ്യണമെന്നും ഏതൊക്കെ മാറ്റങ്ങളാണ് ഫാസ്ടാഗിൽ വരുന്നതെന്നും നോക്കാം.

വൺ വെഹിക്കിള്‍, വൺ ഫാസ്ടാഗ്

ഏപ്രിൽ 1 മുതൽ ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്ന ഏറ്റവും പുതിയ നിയമമാണ്
വൺ വെഹിക്കിള്‍, വൺ ഫാസ്ടാഗ്. ഇലക്ട്രോണിക് ടോൾ പിരിവിലെ തട്ടിപ്പുകൾ തടയുവാനും കാര്യക്ഷമത ഉറപ്പാക്കുവാനുമായാണ് വൺ വെഹിക്കിള്‍, വൺ ഫാസ്ടാഗ് കൊണ്ടുവരുന്നത്. ഒരു ഫാസ്ടാഗ് ഒന്നില്‍ കൂടുതല്‍ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് തടയുവാനും ഒന്നില്‍കൂടുതൽ ഫാസ്ടാഗ് ഒരു വാഹനത്തിൽ ഇപയോഗിക്കുന്നത് തടയുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

കുറച്ചുകൂടി ലളിതമായി പറയുകയാണെങ്കിൽ നിരവധി വാഹനങ്ങൾക്കായി ഒരൊറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനും അല്ലെങ്കിൽ ഒരു വാഹനവുമായി നിരവധി ഫാസ്‌ടാഗുകൾ ബന്ധിപ്പിച്ചിരിക്കുന്നത് ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണിത്.

ഫാസ്ടാഗ് കെവൈസി

2024 മാർച്ച് 31 ന് മുൻപായി ഫാസ്ടാഗിന്‍റെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കണമെന്നാണ് മറ്റൊരു നിയമം. അല്ലാത്തപക്ഷം,നിങ്ങളുടെ ഫാസ്‍ടാഗ് കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് നിർജ്ജീവമായേക്കാം. ഓണ്‍ലൈൻ വഴി ഫാസ്ടാഗ് കെവൈസി എളുപ്പത്തിൽ പൂർത്തിയാക്കാം.

ഇതിനായി നിങ്ങളുടെ ഫാസ്‌ടാഗ് ഏത് ബ ബാങ്കുമായി ലിങ്ക് ചെയ്‌തിരിക്കുന്നോ അതിന്‍റെ വെബ്‌സൈറ്റിലേക്ക് പോകണം. അതിനുശേഷം നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് പ്രൊഫൈൽ തിരഞ്ഞെടുത്ത് കെവൈസി ക്ലിക്ക് ചെയ്യുക. തുടർന്ന് അതിൽ ചോദിക്കുന്ന ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് സമർപ്പിക്കുക മാത്രം ചെയ്താൽ മതി.

ഫാസ്ടാഗ് ഇല്ലാതെ യാത്ര ചെയ്താൽ

നിങ്ങളുടെ വാഹനത്തിൽ ഫാസ്ടാഗ് സൗകര്യം ഇല്ലായെങ്കിൽ യാത്രകൾ വൻ നഷ്ടമായേക്കം. സാധാരണ ടോൾ തുകയേക്കാള്‍ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരിട്ടി തുകയോളമാണ് ടോൾ ആയി നല്കേണ്ടി വരിക. കാശ് മാത്രമല്ല നഷ്ടത്തിലാവുക, സമയം, കാത്തു കിടപ്പ് എന്നിങ്ങനെ നഷ്ടങ്ങൾ ഒരുപാടുണ്ട് ടോൾ പ്ലാസിയിലൂടെ ഫാസ് ടാഗ് ഇല്ലാതെയുള്ള യാത്രയ്ക്ക്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+