Search
  • Follow NativePlanet
Share
» »കാപ്പിയുടെ പൈസയ്ക്ക് വീട്, വമ്പൻ ഓഫറുമായി വീണ്ടും ഇറ്റലി! നമുക്കും മേടിക്കാം

കാപ്പിയുടെ പൈസയ്ക്ക് വീട്, വമ്പൻ ഓഫറുമായി വീണ്ടും ഇറ്റലി! നമുക്കും മേടിക്കാം

ഒരു യൂറോയ്ക്ക് ഇറ്റലിയിൽ വീട് കിട്ടുന്ന വാർത്ത വായിച്ച് ഒന്നു പരീക്ഷിച്ചാലോ എന്ന് പലതവണ ആലോചിച്ചിട്ടില്ലേ? അതൊക്കെ കഴിഞ്ഞു പോയില്ലേ എന്നോർത്ത് വിഷമമുണ്ടോ? വേണ്ട! ഇതാ വീണ്ടും കിടിലൻ ഒരവസരം വന്നിരിക്കുകയാണ്. ഒരു ബിരിയാണി മേടിക്കുന്നിനേക്കാശ്‍ കുറഞ്ഞ ചെലവിൽ ഇറ്റലിയിലെ മനോഹരമായ ഗ്രാമത്തിൽ വീട് സ്വന്തമാക്കാൻ ഇനി അധികം വൈകേണ്ട.

നാട്ടിൽ ഇത്തിരി സ്ഥലം മേടിച്ച്, അതിൽ ഒരു നല്ല വീട് വയ്ക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വരും. ഈ പൈസ അങ്ങ് ഇറ്റലിയിൽ ചെലവഴിച്ചാലോ... സെറ്റിൽ ആകാൻ നോക്കിയിരിക്കുന്നവർക്ക് പറ്റിയ സമയമാണിത്. ഇറ്റലിയുടെ മധ്യമേഖലയായ അബ്രൂസോയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമായ പെന്നിൽ ആണ് നിങ്ങളുടെ ഭാവനം കാത്തിരിക്കുന്നത്. അതേ, വൈകുന്നേരം പുറത്തു പോയി കാപ്പി കുടിക്കുന്നതിനേക്കാൾ കുറഞ് ചെലവിൽ ഒരു വീട് ഇവിടെ മേടിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Penne Village In Italy Offering House At Just 1 Euro

ഇറ്റലിയിലെ പല പട്ടണങ്ങൾക്കും സംഭവിച്ചത് തന്നെയാണ് പെന്നെയിലും സംഭവിച്ചത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി യുവാക്കൾ നഗരങ്ങളിലേക്ക് കുടിയേറിയപ്പോൾ സാധാരണ ഗ്രാമങ്ങളിൽ ആളില്ലാതായി. കുറേ വീടുകളും പ്രായമായ ആളുകളും മാത്രം. ആളുകൾ കുറഞ്ഞ് പ്രേതനഗരങ്ങളായി മാറുന്നതിനു മുൻപേ ജനസംഖ്യ കൂട്ടുകയെന്ന ലക്ഷ്യത്തിലാണ് ഇവിടേക്ക് പുതിയ താമസക്കാരെ പട്ടണം സ്വീകരിക്കുന്നത്.

ഇറ്റലിയിൽ ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഈ ഡീൽ എങ്ങനെന്ന് അറിയേണ്ടെ.. ഇവിടെ തകർന്നു കിടക്കുന്ന, ആൾത്താമസമില്ലാത്ത, അത്യാവശ്യം എളുപ്പത്തിൽ അറ്റുകുറ്റപ്പണികൾ നടത്തി വാസയോഗ്യമാക്കുവാൻ പറ്റിയ വീടുകളാണ് ഇങ്ങനെ നല്കുന്നത്. ഇത്തരത്തിൽ തകർന്ന വീടുകൾ വാങ്ങുവാൻ ഒരു യൂറോ ആണ് നല്കേണ്ടത്, അതിനു ശേഷം 2,000 മുതൽ 5,000 യൂറോ വരെ തുക നൽകേണ്ടതുണ്ട്. ഇത് നിങ്ങൾ വീട് വാങ്ങി അതിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞാല്‍ ഈ പണം തിരികെ ലഭിക്കും.

റിപ്പോര്‌ട്ടുകളനുസരിച്ച് നിലവിൽ ഏകദേശം നാല്പതോളം വീടുകൾ ഇവിടെ ഇങ്ങനെ വിൽക്കുവാനായി ലഭ്യമാണ്. ഇവയുടെ ഉടമകൾ പലരും നഗരത്തിലേക്ക് കുടിയേറിക്കഴിഞ്ഞു. ഇനിയും ആളുകൾ കുറഞ്ഞാൽ പെന്നെ ഒരു പ്രേതനഗരമായി മാറുവാനുള്ള സാധ്യത വിദൂരമല്ല. പെന്നിന്റെ മേയർ ഗിൽബെർട്ടോ പെട്രൂച്ചി പറയുന്നതനുസരിച്ച് നിലവിൽ ഇവിടെ ആയിരത്തോളം പേർ മാത്രമാണ് താമസിക്കുന്നത്. ഈ വീടുകളിൽ ഭൂരിഭാഗവും ഒരുകാലത്ത് രണ്ടാം ലോക മഹായുദ്ധവും കുടിയേറ്റ കാരണങ്ങളും കാരണം മെച്ചപ്പെട്ട ഭാവിക്കായി ജന്മനാട് വിട്ടുപോയ പ്രാദേശിക കർഷക സമൂഹങ്ങളുടേതായിരുന്നുവെന്ന് മേയർ വെളിപ്പെടുത്തി.

എന്തായാലും ചരിത്രവും കൗതുകങ്ങളും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മനസ്സിൽ കയറുന്ന ഇടമായിരിക്കും ഇത്. മധ്യകാല, ഗോതിക് വാസ്തുവിദ്യയാണ് ഈ നാടിനുള്ളത്. 2002 ൽ ആണ് വീട് വിൽക്കുന്ന പരിപാടി ആരംഭിച്ചത്. തുടർന്ന് 6 പ്രോപ്പർട്ടികൾ വിറ്റു, അതിൽ ആദ്യത്തെ മൂന്നെണ്ണം വെറും ഒരു യൂറോയ്ക്കാണ് വിറ്റത്.

പെന്നെ കൂടാതെ മറ്റനേകം ഇറ്റാലിയൻ ഗ്രാമങ്ങളും ഒരു യൂറോയ്ക്ക് വീട് നല്കുന്നുണ്ട്. 1 യൂറോ ഹൗസ് പദ്ധതി എന്ന പേരിലാണിത് അറിയപ്പെടുന്നത്. വിദേശികൾക്കും ഇറ്റലിയില്‌ 1 യൂറോ സ്കീമിന് കീഴിൽ വീട് വാങ്ങാൻ സാധിക്കും. എന്നിരുന്നാലും ഈ സ്കീമിന് കീഴിൽ ഒരു വീട് വാങ്ങുന്നതിന് വിദേശികൾ (നോൺ റസിഡൻസ് അല്ലെങ്കിൽ മറ്റു രാജ്യക്കാർ) ക്ക് അധികം ചില കാര്യങ്ങൾ കൂടി വേണ്ടതുണ്ട്.

ഇറ്റലിയും വാങ്ങുന്നയാളുടെ മാതൃരാജ്യവും തമ്മിൽ ഇത്തരം ഇടപാടുകൾ നടത്താന് സാധിക്കുന്ന വിധത്തിൽ കരാർ നിലവിലുണ്ടോ എന്നതാണ് പ്രധാനമായും അറിയേണ്ടത്. ഒരു ഇറ്റാലിയൻ പൗരന് നിങ്ങളുടെ രാജ്യത്ത് പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഇറ്റലിയിൽ പ്രോപ്പർട്ടി വാങ്ങാം എന്നാണ് ഈ നിയമത്തെ ഏറ്റവും എളുപ്പത്തിൽ വ്യാഖ്യാനിക്കാൻ സാധിക്കുന്നത്. ആവശ്യമായ പെർമിറ്റുകൾ നേടിയ ശേഷം മുനിസിപ്പാലിറ്റി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നവീകരണം ആരംഭിക്കാം. ഒരു വർഷത്തിനുള്ളിൽ ജോലി ആരംഭിക്കുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കുകയും വേണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+