മികച്ച ജോലി, അതിനൊത്ത വേതനം.. ജീവിത സൗകര്യങ്ങൾ, ആരോഗ്യ പരിപാലനം... ജീവിക്കാൻ ഏറ്റവും ആവശ്യമായ കാര്യങ്ങളാണെങ്കിലും അത് ലഭിക്കുന്ന യുവാക്കളുടെ എണ്ണം വളരെ ചുരുക്കമാണ്. തൊഴിലില്ലായ്മയും കുറഞ്ഞ ശമ്പളവും പോലെ നിരവധി കാരണങ്ങളാൽ ഇന്ന് മികച്ച സാഹചര്യങ്ങൾ തേടി നാട് വിട്ടുപോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുകയാണ്. എന്നാല്‍ എവിടേക്ക് പോകണം എന്നോ ഏത് നാട് തിരഞ്ഞെടുക്കണം എന്നോ എന്ത് ജോലി ചെയ്യണം എന്നതോ പലർക്കും നിശ്ചയമില്ല. മറ്റുചിലക്കാവട്ടെ, വിദേശരാജ്യത്തേയ്ക്ക് പോകാൻ തടസ്സം പണമാണ്.
കുറഞ്ഞ ചെലവിൽ വിദേശത്ത് പോയി അവിടെ ജോലി അന്വേഷിക്കുന്നതും ജോബ് സീക്കർ വിസയും ഒക്കെ ഇന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അറിയുന്നരും ഫലം നേടുന്നവരും കുറവാണ്. എന്നാൽ നിങ്ങൾക്ക് ഇങ്ങോട്ട് പണം തന്നെ അവരുടെ രാജ്യത്തോയ്ക്കോ സംസ്ഥാനത്തോയ്ക്കൊ ഒരു വിദേശരാജ്യം നിങ്ങളെ ക്ഷണിക്കുകയാണെങ്കിലോ? നടക്കാത്ത സ്വപ്നമെന്ന് തള്ളാൻ വരട്ടെ... നിരവധി രാജ്യങ്ങളും നഗരങ്ങളുമാണ് പണം തന്ന് നിങ്ങളെ വിളിക്കുന്നത്.
റീലൊക്കേഷൻ പ്രോഗ്രാം
ജോലിക്കോ മറ്റു വ്യക്തപരമായ കാരണങ്ങളാലോ മറ്റൊരു സ്ഥലത്തേയ്ക്ക് പോകുന്നതും അവിടെ ജീവിതം തുടങ്ങുന്നതും ഒരു പുതുമയല്ല. എന്നാൽ പലവിധ കാരണങ്ങളാൽ നഗരങ്ങളും സംസ്ഥാനങ്ങളും പ്രവിശ്യകളും ആളുകൾക്ക് പണം നല്കി അവിടെ താമസമാക്കാൻ ക്ഷണിക്കുന്നു. തൊഴിൽ നല്കുന്നതു മുതൽ ജനസംഖ്യയിലെ കുറവ് പരിഹരിക്കൽ, വിനോദസഞ്ചാരം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട്. 2024 ൽ മികച്ച റീലൊക്കേഷൻ പ്രോഗ്രാമുകൾ നടത്തുന്ന ഇടങ്ങൾ പരിചയപ്പെടാം.
ഇറ്റലി
കുറഞ്ഞു വരുന്ന ജനസംഖ്യയും താമസക്കാരില്ലാതാവുന്ന ഭവനങ്ങളും യുവാക്കളില്ലാത്ത ജനങ്ങളും ഒക്കെയാണ് ഇറ്റലി നേരിടുന്ന പ്രശ്നം. ഇതിനൊരു പരിഹാരമായാണ് ഇവിടുത്തെ പല നഗരങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരെ ഇവിടേക്ക് ക്ഷണിക്കുന്നു. ചുരുങ്ങിയ തുകയിൽ വീട് നല്കിയും ലക്ഷക്കണക്കിന് രൂപ അനുവദിച്ചും ഒക്കെ ഇവർ ലോകമെമ്പാട് നിന്നും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.
കാലാബ്രിയയിൽ, 2,000-ൽ താഴെ താമസക്കാരുള്ള ഗ്രാമങ്ങളിലേക്ക് പോകുന്നവർക്ക് 25 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് നല്കുന്നത്, പ്രെസിസെ-അക്വാറിക്കയിലെ പട്ടണങ്ങളും ഇവിടേക്ക് വരുന്നവർക്ക് ജീവിക്കാനും വീട് വാങ്ങാനുമായി ഇത്രതന്നെ തുക നല്കുന്നു. ഇത് കൂടാതെ പലയിടങ്ങളിലും തുച്ഛമായ തുകയ്ക്ക് വീട് നല്കി അവിടെ താമസിക്കാന് ആളുകളെ ക്ഷണിക്കുന്ന പദ്ധതികളും ഉണ്ട്.
ജപ്പാൻ
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ സ്വീകരിച്ച് അവർക്ക് ഒരു വരുമാനം നല്കി അവിടെ ജീവിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ജപ്പാന്‍റെ റീജിയണൽ റീവൈറ്റലൈസേഷൻ പ്രോഗ്രാം. കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനും ഗ്രാമപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി വഴി വരുന്ന പ്രവാസികൾക്ക് മികച്ച സാമ്പത്തിക ആനുകൂല്യങ്ങളും മറ്റു പ്രോത്സാഹനങ്ങളും രാജ്യം നല്കുന്നു. ജനനനിരക്ക് കുറയുന്ന രാജ്യത്ത് ജനസംഖ്യ കൊണ്ടുവരാനായാണ് രാജ്യം ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമീണ മേഖലകളിലേക്ക് എത്തുന്ന ആളുകൾക്ക് അവരുടെ ജീവിതം തുടങ്ങുവാനും അത്യാവശ്യം സൗകര്യങ്ങൾക്കുമായി 31,000 യുഎസ് ഡോളർ അഥവാ 26,06,334 രൂപാ വരെ ലഭിക്കും. ഇമിഗ്രേഷൻ നടപടികൾ സുഖമമായി നടത്തുകയും അവ്‍ക്ക് സെറ്റിൽ ആകാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ജപ്പാനെ പരിചയപ്പെടുവാനും സ്ഥലങ്ങൾ സന്ദര്‍ശിക്കുവാനും അവിടുത്തെ സാങ്കേതിക വിദ്യകൾ പരിചയപ്പെടുവാനും പറ്റിയ അവസരം കൂടിയാണിത്.
അയർലൻഡ്
പുതിയൊരു ബിസിനസ് തുടങ്ങുവാനും ജീവിതം ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് റീലൊക്കേറ്റ് ചെയ്യാൻ പറ്റുന്ന നിരവധി പദ്ധതികളാണ് അയർലന്‍ഡിനുള്ളത്. 'അവർ ലിവിംഗ് ഐലൻഡ്സ്' പ്രോഗ്രാം വഴി ദീരദേശത്തെ ജനസംഖ്യ വർധിപ്പിക്കുന്നതിനായി കുടിയേറ്റക്കാരെ ക്ഷണിക്കുന്നു. 30 ദ്വീപുകളിലേക്കാണ് ആളുകളെ ക്ഷണിക്കുന്നത്. ഇതുവഴി എത്തുന്ന പുതിയ താമസക്കാർക്ക് ഏകദേശം76 ലക്ഷം രൂപാ വരെ നല്കുന്നു.
അതേസമയം എന്‍റർപ്രൈസ് അയർലൻഡ് വഴി സംരംഭകർക്കും സ്റ്റാർട്ട്-അപ്പ് ടീമുകൾക്കുമായി പണം നല്കുന്നു. പ്രീ-സീഡ് സ്റ്റാർട്ട് ഫണ്ട് വഴി ഓരോ ബിസിനസിനും 1,48,81,227 രൂപാ വരെ നല്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













