കേരളത്തിൽ മഴ തോരാതെ പെയ്യുകയാണ്. മിക്ക ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നുള്ള മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും രുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഓറഞ്ച് അലർട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. , കുറഞ്ഞത് മെയ് 23 വരെ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ, കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ട സമയമാണിത്. പ്രത്യേകിച്ച് ചൂടൊക്കെ മാറി മഴയുടെ കുളിരൊക്കെ വന്നപ്പോൾ ഒരു യാത്ര പോകാം എന്നു പ്ലാന് ചെയ്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
മഴക്കാലത്തെ ട്രെക്കിങും ആക്ടിവിറ്റികളും ഇഷ്ടമില്ലാത്ത സഞ്ചാരികൾ കാണില്ല. പല സ്ഥലങ്ങളും പ്രത്യേകിച്ച് ഹൈറേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അതിന്‍റെ ഏറ്റവും മനോഹരമായ രൂപത്തിൽ എത്തുന്ന സമയം കൂടിയാണിത്. എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ , മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ പോകുന്ന യാത്രകൾ അപകടത്തിലായിരിക്കും കലാശിക്കുക. അതുകൊണ്ടു തന്നെ ഇപ്പോൾ ഈ മഴ സമയത്ത് യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാമതൊന്നു കൂടി ആലോചിക്കാം.
രാത്രി യാത്ര വേണ്ട
കനത്ത മഴ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മലയോര മേഖലകളിലേക്കുള്ള യാത്രയും ഒഴിവാക്കാം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതുകൊണ്ടാണ് നിയന്ത്രണങ്ങള്‍. ഇടുക്കിയിലും കോട്ടയത്തും രാത്രികാല യാത്രക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ട്. മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ യാത്ര നിരോധനവും ഉണ്ട്. കൂടാതെ, ഇടുക്കിയിൽ ല്ലയിൽ ട്രക്കിങ്, ഓഫ് റോഡ് യാത്രകൾക്കും നിരോധനം ഉണ്ട്.
പൊന്മുടിയിലേക്ക് പ്രവേശനമില്ല
തിരുവനന്തപുരത്തെ കാലാവസ്ഥ മുൻനിർത്തി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയിൽ നിരോധനം ഏർപ്പെടുത്തി. മഴയെത്തുടർന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചുള്ള ഉത്തരവിറങ്ങിയത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശന വിലക്ക് തുടരും. കൂടാതെ കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഇനിയൊരു മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്.
കൊളക്കുമല
ഇടുക്കി ജില്ലയിലെ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി രണ്ടു ദിവസത്തേക്ക് നിരോധിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













