കാലമെത്ര കഴിഞ്ഞാലും വയസെത്ര മുന്നോട്ടുപോയാലും ആകാശത്തിലെ കൗതുകങ്ങള്‍ എന്നും മനുഷ്യർക്ക് അത്ഭുതം തന്നെയാണ്. സൂര്യഗ്രഹണം ആയാലും ചന്ദ്രഗ്രഹണം ആയാലും അതൊന്നു കാണാനും അതിനെക്കുറിച്ചറിയാനും നമ്മൾ ആഗ്രഹിക്കും. ഇപ്പോഴിതാ, കൗതുകം ഇരട്ടിയാക്കി ആകാശലോകം മറ്റൊരു അതിശയത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ അൻപത് വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇതാ അടുത്തിരിക്കുകയാണ്.
പട്ടാപ്പകൽ നട്ടുച്ച നേരത്തു പോലും രാത്രിയുടെ അന്തരീക്ഷം തോന്നിപ്പിക്കുന്ന , അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഈ ഏപ്രിൽ മാസത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്ന്. 2024 ഏപ്രിൽ 8-ാം തിയതി തിങ്കളാഴ്ച നടക്കുന്ന അത്ഭുത പ്രതിഭാസത്തിനുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും. ഇത്തവണ വടക്കേ അമേരിക്കയിലാവും ഈ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാവുക.

7 മിനിറ്റും അഞ്ച് സെക്കൻഡും സമയം നീണ്ടു നിൽക്കുന്നതാണ് ഈ അത്ഭുത സമ്പൂർണ്ണ സൂര്യ ഗ്രഹണം. ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി കാണാൻ ചിലപ്പോൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആർക്കും കഴിഞ്ഞെന്ന് വരില്ല. പസഫിക് സമുദ്രത്തിന് മുകളിലായി ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി വരണമെങ്കിൽ 126 വര്‍ഷം കഴിയണമെന്നാണ് കണക്ക്. നേരത്തെ 1973 ലാണ് ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇതിനു മുൻപേ നടന്നത്.
സൂര്യഗ്രഹണം നടക്കുന്ന ഏപ്രിൽ 8 ന് ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും നിൽക്കുന്നത്.
ഇതിനു മുൻപ് അമേരിക്കയില്‍ ആറ് വർഷവും ഏഴ് മാസവും 18 ദിവസത്തിനും മുൻപ്, അതായത്, 207 ഓഗസ്റ്റ് 21 നാണ് ഇതിനു മുൻപ് ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. അതേസമയം ഇനി ഇതുപോലെ മറ്റൊരു സമ്പൂർണ്ണ സൂര്യഗ്രഹണം കാണണമെങ്കിൽ ഇനി 20 വർഷം അമേരിക്ക കാത്തിരിക്കണം.
സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയിലെത്തുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം എന്നു നമുക്കറിയാം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുന്നതാണ് ഇത്തവണത്തെ പ്രത്യേകത.
സൂര്യഗ്രഹണം 2024: നട്ടുച്ചയ്ക്ക് ഇരുട്ടും നക്ഷത്രങ്ങളും
ഇത്തവണത്തെ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് ഒരുപാട് പ്രത്യേകതകളുണ്ടെന്നാണ് കണക്കാക്കുന്നത്. വൈകുന്നേരമെന്ന പോലെ സൂര്യഗ്രഹണം നടക്കുന്ന നട്ടുച്ച നേരത്ത് ആകാശം ഇരുണ്ടുപോകുമെന്നും ആ സമയത്ത് നക്ഷത്രങ്ങളെ പോലും ആകാശത്ത് കാണാൻ സാധിക്കുമെന്നുമാണ് വിദഗ്ദർ പറയുന്നത്. ഇതുകൂടാതെ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ഡെവിൾസ് കോമറ്റിനെയും കാണാൻ സാധിക്കും.
സൂര്യഗ്രഹണം 2024: എവിടെയൊക്കെ കാണാം
ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ ഇതൊന്നു കണ്ടാല്‍ കൊള്ളാമെന്ന് തോന്നുന്നില്ലേ... കേരളത്തിലെന്നല്ല, ഏഷ്യൽ ഭൂഖണ്ഡത്തിൽ പോലും ഏപ്രിൽ എട്ടാം തിയതിയിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കില്ല. യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സൂര്യഗ്രഹണം കാണാൻ കഴിയുന്നത്.
ഏകദേശം 32 മില്യൺ ആളുകൾക്ക് സൂര്യന്റെ കൊറോണ വലയം കാണാൻ കഴിയും എന്നാണ് കണക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












