Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-മംഗലാപുരം യാത്രയ്ക്ക് വന്ദേ ഭാരത് സ്ലീപ്പർ വരുമോ? സുഖമായി കിടന്ന് പോകാം, താങ്ങാവുന്ന നിരക്ക്

തിരുവനന്തപുരം-മംഗലാപുരം യാത്രയ്ക്ക് വന്ദേ ഭാരത് സ്ലീപ്പർ വരുമോ? സുഖമായി കിടന്ന് പോകാം, താങ്ങാവുന്ന നിരക്ക്

ട്രെയിൻ യാത്രകളിൽ ഏറെ വിപ്ലവം തീർത്താണ് ഓരോ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും വരുന്നത്. സാധാരണ യാത്രകൾക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍, രണ്ട് പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ( നമോ ഭാരത് റാപ്പിഡ് റെയില്‍) എന്നിവയ്ക്ക് ശേഷം ഇതാ കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പർ എത്തുകയായി. പേരുപോലെ തന്നെ രാത്രി കിടന്നുള്ള യാത്രയ്ക്കുള്ള സൗകര്യങ്ങളാണ് ഇതിൽ ഉള്ളത്.

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ഡിസംബർ മാസത്തിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയെയും മഹാരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന വിധത്തിൽ സ്. പൂനെയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കോ അല്ലെങ്കിൽ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിലേക്കോ ആയിരിക്കും ഈ സർവീസ് എന്നാണ് വാർത്തകൾ. അതേസമയം, രാജ്യത്തെ രണ്ടാം വന്ദേ ഭാരത് സ്ലീപ്പർ ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

Vande Bharat Sleeper Top Reasons Thiruvananthapuram-Mangaluru Route Deserves the Upgrade

അതോടെ ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലൂടെ സർവീസ് നടത്തണമെന്നും അനുകൂല നിലപാട് ലഭിച്ചാൽ അത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തണമെന്നുമാണ് ആവശ്യം. വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റവും മികച്ച ഒക്യുപൻസി റേറ്റിൽ യാത്ര നടത്തുന്നത് കേരളത്തിലാണ്. അതേസമയം ദക്ഷിണ റെയില്‍വേയ്ക്ക് വന്ദേ ഭാരത് സ്ലീപ്പർ കിട്ടിയാൽ കൊച്ചുവേളി-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗര്‍ എന്നാ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സാധ്യതയും ഉണ്ട്.

എന്തുകൊണ്ട് വന്ദേ ഭാരത് സ്ലീപ്പർ തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ വരണം?

കേരളത്തിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും മികച്ച പ്രവർത്തനവും യാത്രക്കാരുടെ സ്വീകരണവും ലാഭവും മാത്രമല്ല, മറ്റു നിരവധി കാരണങ്ങൾ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ വന്ദേ ഭാരത് വരാനുള്ള കാരണങ്ങൾ വേറയുമുണ്ട്. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ കേരളത്തിലെ സർവീസാണ്. ഇതേ സ്വീകാര്യത വന്ദേ സ്ലീപ്പറിനും ലഭിക്കുമെന്നാണ് കരുതുന്നത്.

യാത്രാ ദുരിതത്തിന് പരിഹാരം

കേരളത്തിൽ തന്നെ ഏറ്റവുമധികം യാത്രക്കാരുള്ള റൂട്ടുകളിലൊന്നാണ് തിരുവനന്തപുരം - മംഗളൂരു പാത. എന്നാൽ അതിനു കണക്കായ ട്രെയിൻ സർവീസുകൾ രാത്രി കാലങ്ങളിൽ ഇവിടെയില്ല. മലബാര്‍, മാവേലി, തിരുവനന്തപുരം എക്‌സ്പ്രസുകളാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്നത്. ഇത് മൂന്നിലും സീസണിലും അല്ലാതെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവര്‍ ഉൾപ്പെടെയുള്ളവർ ഇതിനെയാണ് ആശ്രയിക്കുന്നത്.

സാധാരണഗതിയിൽ തന്നെ ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റ് വിറ്റുതീരും. അവധി, ഉത്സവങ്ങൾ തുടങ്ങിയ സമയത്ത് മാസങ്ങൾക്കു മുൻപേ ടിക്കറ്റ് വിറ്റുതീരുന്ന അവസ്ഥയും ഉണ്ട്. കൂടാതെ മലബാർ എക്സ്പ്രസ് വൈകീിട്ട് 6.15ന് മംഗളുരുവിൽ നിന്ന് വിട്ടാൽ രാത്രി തിരുവനന്തപുരത്തേക്ക് മറ്റൊരു ട്രെയിൻ ഇല്ല എന്നതും വസ്തുതയാണ്. ജനറൽ കോച്ചുകൾ മാത്രമുള്ള തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ വന്ദേ ഭാരത് സ്ലീപ്പർ ഈ റൂട്ടിൽ ലഭിച്ചാൽ യാത്രക്കാർ അതേറ്റെടുക്കും എന്ന കാര്യത്തിൽ സംശയമില്ല.

വന്ദേ ഭാരത് സ്ലീപ്പർ പ്രത്യേകതകൾ

രാത്രിയാത്രകൾ സുഖകരമാക്കുന്ന ഏറെ സൗകര്യങ്ങളോടെയാണ് വന്ദേ ഭാരതld സ്ലീപ്പർ വരുന്നത്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി ഇ എം എൽ) .ആണ് ഇത് രൂപകല്പന ചെയ്തത്. ഇന്ത്യയിലെ സൂപ്പർ ക്ലാസ് ട്രെയിനുകളിലൊന്നായ രാജധാനിയെപ്പോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് ഇതിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയാകും ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുണ്ടാവുക. . 11 എ സി ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), നാല് എ സി ടു ടയർ കോച്ചുകളും (188 ബെർത്തുകൾ), ഒരു ഒന്നാം ക്ലാസ് എ സി കോച്ചും (24 ബെർത്തുകൾ) ഉൾപ്പെടെയാണിത്

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ സാധിക്കുന്ന വിധത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം. സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ,ഓട്ടോമാറ്റിക് വാതിലുകൾ, ഫൈബർഗ്ലാസ് പാനലുകൾ ഉപയോഗിച്ചുള്ള ഉൾഭാഗത്തിന്റെ രൂപകല്പന,മോഡുലാർ പാൻട്രി, ഉന്നത നിലവാരം പുലർത്തുന്ന ഫയർ സേഫ്‌റ്റി, പൈലറ്റുമാർക്കും ശൗചാലയം, പബ്ലിക് അനൗൺസ്‌മെന്റ്-വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റം, സ്ഥല സൗകര്യങ്ങളുള്ള ലഗേജ് മുറി, ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള ഹോൾഡറുകൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+