പാളത്തിൽ കരുത്തു കാണിക്കാൻ ഇനി വന്ദേ മെട്രോ എത്താൻ വലിയ താമസമില്ല, കുറഞ്ഞ സമയത്തിൽ കൂടുതൽ സ്റ്റോപ്പുകളുമായി യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാനുഭവം നല്കാൻ വരുന്ന വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച നടക്കും. ഓഗസ്റ്റ് 3 ശനിയാഴ്ച ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സിസിആർഎസ്) ചെന്നൈ ബീച്ചിനും കാട്പടി ജംഗ്ഷനും ഇടയിൽ ആണ് വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തുക.
ശനിയാഴ്ച ചെന്നൈ ബീച്ച് മുതൽ കാട്പാടി ജംഗ്ഷൻ വരെ 130 കിലോമീറ്റർ ദൂരത്തിൽ ആണ് വന്ദേ മെട്രോ ട്രയൽ റൺ നടത്തും. ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയും പരീക്ഷണ ഓട്ടത്തിൽ വന്ദേ മെട്രോയിൽ യാത്ര ചെയ്യുകയും തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

വന്ദേ മെട്രോ പരീക്ഷണ ഓട്ടം സമയം
ചെന്നൈ- കട്പടി വന്ദേ മെട്രോ പരീക്ഷണ ഓട്ടം രാവിലെ 9.30-ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. വില്ലിവാക്കത്ത് നിന്ന് ഉദ്യോഗസ്ഥർക്ക് രാവിലെ 10.10-ന് ട്രെയിനിൽ കയറും. അഞ്ച് മിനിറ്റിന് ശേഷം, കാട്പാടിയിലേക്ക് യാത്ര ആരംഭിക്കും, അവിടെ രാവിലെ 11:55 ന് എത്തിച്ചേരും. കാട്പാടിയിൽ നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.
അതേസമയം പരീക്ഷണ ഓട്ടത്തിന് മാത്രമായാണോ അതോ ആദ്യത്തെ വന്ദേ മെട്രോ സര്‍വീസിനായാണോ ഈ റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന തിരക്കേറിയ ഈ റൂട്ടിൽ വന്ദെ മെട്രോ വരാൻ സാധ്യതയുണ്ട്.
വന്ദേ മെട്രോ പ്രത്യേകതകൾ
നഗരങ്ങൾക്കിടയിൽ അതിവേഗ കണക്ടിവിറ്റി ലക്ഷ്യം വെച്ചാണ് വന്ദേ മെട്രോ വരുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ ആണ് ഇതിന്‍റെ പ്രത്യേകത. കൂടുതൽ സ്റ്റോപ്പുകൾ ഉള്ളതിനാൽ പെട്ടന്ന് വേഗത കൂട്ടുവാനും കുറയ്ക്കുവാനും നിർത്തുവാനും കഴിയുന്ന ടെക്നോളജിയാണ് ഇതിൽ ഉപയോഗിക്കുക. . 150 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിലുള്ള രാജ്യത്തെ 124 നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് വന്ദേ മെട്രോ ലക്ഷ്യം വയ്ക്കുന്നത്.
ചെന്നൈ, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് 200-250 കിലോമീറ്ററിനുള്ളിൽ ഈ എസി ട്രെയിനുകൾ വിന്യസിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
പാൻട്രി കാർ ഇല്ല എന്നതൊഴിച്ചാൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എല്ലാ സൗകര്യങ്ങളും വന്ദേ മെട്രോയിലും ഉണ്ടായിരിക്കും. ഹ്രസ്വദൂര റൂട്ടുകളിൽ ഓടുന്നതിനാൽ നിന്നുപോകുവാനുള്ള സൗകര്യങ്ങളോടെയാവും വന്ദേ മെട്രോ വരിക. ഓരോ കോച്ചിലും 100 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും 200-ലധികം സ്റ്റാൻഡികൾക്കുള്ള സ്ഥലവും ഉണ്ടായിരിക്കുമെന്നാണ് വിവരം.
കൂടാതെ വന്ദേ മെട്രോയുടെ എല്ലാ ഒന്നിടവിട്ട കോച്ചുകളിലും ഒരു പവർ പാക്ക് ഉള്ളതിനാൽ പുതിയ ട്രെയിൻ വേരിയൻ്റിന് മികച്ച ആക്സിലറേഷൻ ഉണ്ടായിരിക്കും.നിലവിലുള്ള മെമു ട്രെയിനുകളില്‍ ഓരോ നാല് കോച്ചുകൾക്കും ഇടയിലാണ് ഒരു പവർ പാക്ക് വരുന്നത്. ഇത് ട്രെയിനിന്‍റെ വേഗത കൂട്ടാൻ സഹായിക്കുന്നു. ഇന്‍റർസിറ്റി ഹ്രസ്വദൂര യാത്രക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വന്ദേ മെട്രോയിൽ യാത്രക്കാർക്ക് എളുപ്പത്തിൽ ബോർഡിംഗിനും ഡീ-ബോർഡിംഗിനുമായി ഇരട്ട ഇല വാതിലുകളുണ്ടാകും.
പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും വന്ദേ മെട്രോ ട്രെയിനുകൾ. ഓട്ടോമാറ്റിക് ഗേറ്റുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേ, പനോരമിക് വിൻഡോകൾ തുടങ്ങിയവും കോച്ചുകളിൽ ഉണ്ടായിരിക്കും. മെട്രോ കോച്ചുകൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












