ആളുകൾ ഏറ്റവുമധികം കാത്തിരിക്കുന്ന ആകാശപ്രതിഭാസങ്ങളിലൊന്ന് വരാൻ പോകുന്ന സൂര്യഗ്രഹണമാണ്. കഴിഞ്ഞ അൻപത് വർഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം എന്ന വിശേഷണം മാത്രമല്ല ഏപ്രിൽ എട്ട് തിങ്കളാഴ്ചത്തെ സൂര്യഗ്രഹണത്തിനുള്ളത്. അതിനൊപ്പം തന്നെ സംഭവിക്കുന്ന ആകാശത്തിലെ മറ്റുചില കൗതുകങ്ങൾ കൂടിയാണ്.
എന്താണെന്നല്ലേ... . ഗ്രീൻ ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം ആണ് സൂര്യഗ്രഹണത്തോടൊപ്പം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന അത്ഭുത കാഴ്ച. ലോകം മുഴുവൻ ഏറെ കൗതുകത്തോടെ ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. ഒരുപക്ഷേ, ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഒരു കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുക.

12 പി പോൺസ് ബ്രൂകസ് എന്നു പേരുള്ള ചെകുത്താൻ വാൽനക്ഷത്രം ആണ് താരം. പതിനേഴ് കിലോമീറ്റർ വിസ്തൃതിയുള്ള ഈ വാൽനക്ഷത്രത്തിന്‍റെ പ്രത്യേകതകളിലേക്ക് കടക്കുന്നതിനു മുന്‌പേ എങ്ങനെ ഈ പേര് വന്നു എന്നുനോക്കാം. ചെകുത്താന്‍റെ കൊമ്പുകളോട് വളരെയധികം രൂപസാദൃശ്യമുള്ള വാതകവും പൊടിയും ഇതിനുള്ളതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് കിട്ടിയത്.
അതായത് സൂര്യനു ചുറ്റുമുള്ള ഭ്പമണം നടക്കുന്ന സമയത്ത് സൂര്യനിൽ നിന്നുള്ള വികിരണം കടുക്കുമ്പോൾ 12 പി പോൺസ് ബ്രൂകസ് വാൽനക്ഷത്രത്തിന്റെ പുറംതോട് പൊട്ടി ക്രയോമാഗ്മ എന്ന പദാർഥം പുറത്തേയ്ക്ക് വരും. ഇതിനു ചില പ്രത്യേകതകളുണ്ട്. ഒപ്പം കൊമ്പുകളോട് സാമ്യമുള്ള വാതകവും പൊടിയും പുറത്തു വരികയും ചെയ്യും. ഇതാണ് ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം.
നീണ 70 വർഷങ്ങൾക്കു ശേഷമാണ് 12 പി പോൺസ് ബ്രൂകസ് പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ഇത് ജീവിതത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയും കൂടിയാണ്. ഒരു തവണ സൂര്യനെ ഭ്രമണം ചെയ്ത് ഭ്രമണഥം പൂർത്തിയാക്കുവാൻ 71 വർഷമെടുക്കും. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജീൻ-ലൂയിസ് പോൺസ് 1812 ജൂലൈ ലാണ് ഈ ധൂമകേതു കണ്ടെത്തിയത്. പിന്നീട് 1883-ൽ ജ്യോതിശാസ്ത്രജ്ഞനായ വില്യം ബ്രൂക്‌സ് ,1812-ൽ കണ്ട അതേ ധൂമകേതുവാണിത് ഇത് എന്ന് കണ്ടെത്തി. അങ്ങനെയാണ് രണ്ട് ശാസ്ത്രജ്ഞരുടെയും പേരിൽ ഇതറിയപ്പെടുന്നത്.
ഡെവിൾസ് കോമറ്റ് കാണാൻ
18.6 മൈൽ വീതിയുള്ള ഡെവിൾ വാൽനക്ഷത്രം ഏപ്രിൽ 21 ന് സൂര്യനോട് ഏറ്റവും അടുത്ത് എത്തും. വാൽനക്ഷത്രം വ്യാഴത്തിന് 6 ° പടിഞ്ഞാറും സൂര്യൻ്റെ ഏകദേശം 24.5 ° വടക്കുകിഴക്കും ആയിരിക്കും. അതായത്, വരുന്ന ആഴ്ച മുതൽ, ഇത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാൻ സാധ്യതയുണ്ട്. എന്നാണ്. വാൽനക്ഷത്രം കാണാനുള്ള ഏറ്റവും നല്ല തീയതി ഏപ്രിൽ 10 ആണെന്ന് നാസ പറയുന്നത്. ഡെവിൾ വാൽനക്ഷത്രം വ്യാഴത്തോട് ഏറ്റവും അടുത്തുള്ള ഏപ്രിൽ 8 ന് അതിൻ്റെ ഏറ്റവും തിളക്കമുള്ളതായിരിക്കും.
സൂര്യഗഹണം നടക്കുമ്പോൾ
ഏപ്രിൽ 8 ന്, ഗ്രഹണം പൂർണതയുടെ ഘട്ടത്തിൽ എത്തുമ്പോൾ, പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ആകാശം കറുത്തതായി മാറുമ്പോൾ നിരവധി നക്ഷത്രങ്ങളും ആറ് ഗ്രഹങ്ങളും ഒരു പ്രത്യേക സന്ദർശകനായ പോൺസ്-ബ്രൂക്‌സും ദൃശ്യമാകും. ഈ സമയത്ത് ബൈനോക്കുലറുകൾ ഉപയോഗിച്ച് തിളങ്ങുന്ന പച്ച വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ കഴിയും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












