Search
  • Follow NativePlanet
Share
» »യാത്രക്കാരൻ ക്യൂട്ട് ആയതാണോ അതോ വിമാനമോ? എന്താണ് ഇൻഡിഗോ വിമാടിക്കറ്റിലെ 'ക്യൂട്ട് ഫീ'?

യാത്രക്കാരൻ ക്യൂട്ട് ആയതാണോ അതോ വിമാനമോ? എന്താണ് ഇൻഡിഗോ വിമാടിക്കറ്റിലെ 'ക്യൂട്ട് ഫീ'?

സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ഇൻഡിഗോ എയർലൈൻസിന്‍റെ 'ക്യൂട്ട് ഫീ' ആണ്. ലക്നൗവിൽ നിന്നും ബെംഗളുരുവിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഒരു അഭിഭാഷകൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ 'ക്യൂട്ട് ഫീ' എന്താണെന്ന് എയർലൈനിനോട് തമാശയോടെ ചോദ്യം ചെയ്തതതാണ് സംഭവം. യാത്രക്കാരനായ അഡ്വക്കേറ്റ് ശ്രയാൻഷ് സിങ് സമൂഹമാധ്യമമായ എക്സിൽ ഇൻഡിഗോ എയര്‍ലൈനിനെ ടാഗ് ചെയ്ത ചോദ്യ കുറിപ്പിൽ യാത്രക്കാരിൽ നിന്ന് അവരുടെ ഭംഗിക്ക് പണം ഈടാക്കുന്നുണ്ടോ അതോ എയർലൈൻ അവരുടെ വിമാനങ്ങൾ മനോഹരമാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

ഇത് കൂടാതെ മറ്റു രണ്ടു ചോദ്യങ്ങളും ശ്രയാൻഷ് സിങ് ഉന്നയിച്ചു. എന്താണ് ഈ 'ഉപയോക്തൃ വികസന ഫീസ്'? ഞാൻ നിങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ എന്നെ എങ്ങനെ വികസിപ്പിക്കും? എന്താണ് ഈ 'ഏവിയേഷൻ സെക്യൂരിറ്റി ഫീസ്'? ഞാൻ യാത്ര ചെയ്യുമ്പോൾ എൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഗവൺമെന്‍റിന് നികുതി അടയ്ക്കുന്നില്ലേ, ബിസിനസ്സുകൾക്ക് വ്യോമയാന സുരക്ഷ ഔട്ട്സോഴ്സ് ചെയ്യണോ? എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ.

What is Cute Fee on flight tickets

വളരെ പെട്ടന്നുതന്നെ അദ്ദേഹത്തിന്‌‍റെ പോസ്റ്റ് ശ്രദ്ധ നേടി. ഓഗസ്റ്റ് 19ന് പങ്കുവെച്ച പോസ്റ്റ് ഇതുവരെ 2.3 ദശലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് കണ്ടത്. 4262 റീപോസ്റ്റുകളും 170000 ലൈക്കുകളും 1790 ബുക്ക്മാർക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഇൻഡിഗോയുടെ മറുപടി

അഡ്വ. യാൻഷ് സിങിൻറെ ചോദ്യത്തിന് ഇൻഡിഗോ മറുപടി നല്കിയിട്ടുണ്ട്. ക്യൂട്ട് ചാർജുകൾ സാധാരണ ഉപയോക്തൃ ടെർമിനൽ എക്യുപ്‌മെന്‍റ് ചാർജിനെയാണ് (Common User Terminal Equipment charge)സൂചിപ്പിക്കുന്നതെന്ന് അധികൃതർ വിശദമാക്കി. എയർപോർട്ടിൽ ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്റ്റിംഗ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് അടിസ്ഥാനപരമായി ഈടാക്കുന്ന തുകയാണ് ഇത്.

indigo-cute-fee

PC: Shrayansh Singh/X

എന്നാൽ ഈ മറുപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. '' ഇത് എയർപോർട്ട് സെക്യൂരിറ്റിയുടെ ഭാഗമല്ലേ, മെറ്റൽ ഡിറ്റക്ടറുകൾ എയർപോർട്ടുകളുടെ സുരക്ഷയ്ക്കും സർക്കാരിന്‍റെ സുരക്ഷാ സംഘടനയായ സിഐഎസ്എഫിന്‍റെ സ്വത്തല്ലേ?" അദ്ദേഹം ചോദിച്ചു. വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, എയർപോർട്ട് കെട്ടിടങ്ങൾ ഉൾപ്പെടെ, പൊതു ഉപയോഗത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. ഞങ്ങൾ അടയ്ക്കുന്ന നികുതി കൊണ്ടാണ് അവ പരിപാലിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ആളുകളാണ് എക്സിൽ നടന്ന ഈ സംഭാഷണത്തിൽ പങ്കാളികളായത്. ചിലർ യാത്രക്കാരന്‍റെ ഭാഗം ചേർന്നപ്പോൾ മറ്റുചിലർ എയർലൈനിനുവേണ്ടി വാദിച്ചു. വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന ഓക്സിജൻ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് വിമാനക്കമ്പനികൾ ഉടൻ നിരക്ക് ഈടാക്കുമെന്നാണ് ഒരാൾ കുറിച്ചത്. ഇനി വിമാനത്താവളത്തിൽ നിന്ന് ശ്വസിക്കുന്ന ഓക്സിജനും പണം കൊടുക്കേണ്ടി വരുമോ എന്നൊരാൾ പരിഹസിച്ചത്. എന്നാൽ ഇതത്രം ഫീസ് ലോകമെമ്പാടുമുള്ള സ്റ്റാൻഡേർഡ് സമ്പ്രദായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലർ എയർലൈനെ ന്യായീകരിച്ചത്.

അതേസമയം, ഇതാദ്യമായല്ല ഇന്‍ഡിഗോ എയർലൈൻസിന്‍റെ ക്യൂട്ട് ഫീ യാത്രക്കാരുടെ ശ്രദ്ധ നേടുന്നത്, ഇഡിഗോയിൽ യാത്രചെയ്ത ശന്തനു എന്നയാത്രക്കാരനാണ് തന്‍റെ വിമാന ടിക്കറ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ക്യൂട്ട് ഫീ ചോദ്യം ചെയ്തിരുന്നു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: flights interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+