Search
  • Follow NativePlanet
Share
» »പാരീസ്... പ്രണയത്തിന്‍റെ നഗരം മാത്രമല്ല, വെളിച്ചത്തിന്‍റെയും കലകളുടെയും മായിക നഗരം

പാരീസ്... പ്രണയത്തിന്‍റെ നഗരം മാത്രമല്ല, വെളിച്ചത്തിന്‍റെയും കലകളുടെയും മായിക നഗരം

പാരിസ്.. പ്രണയത്തിന്‍റെ നഗരം. ഒന്നു പോയാൽ മടങ്ങി വരാൻ അനുവദിക്കാത്ത വിധത്തില് പിടിച്ചു നിർത്തുന്ന നാട്. ഒരിക്കലങ്കിലും പാരീസ് സന്ദർശിക്കാനും ഐഫൽ ടവറും ലൂവ്രെ മ്യൂസിയവും നോട്രെ ദാം കത്തീഡ്രലും കാണാനും ആഗ്രഹിക്കാത്ത ഒരു സഞ്ചാരി പോലുമുണ്ടാകില്ല. സീൻ നദിയുടെ തീരത്തെ അതിമനോഹരമായ പാരീസ് ഒരു സ്വപ്ന നഗരമാണ്. ആരെയും വശീകരിക്കുന്ന സൗന്ദര്യവും മനോഹരായ നിർമ്മിതിയും പൗരാണിക കാഴ്ചകളും ഒക്കെയുള്ള നഗരം.

പ്രണയത്തിന്‍റെ നഗരമാണ് പാരീസ് എന്നല്ലേ പറയുന്നത്. ഈ നഗരത്തിൽ വന്നാല്‍ ആരും പ്രണയിച്ചു പോകും. അതു ചിലപ്പോൾ ഈ നാടിനെത്തന്നെയാവാം, കാഴ്ചകളോ നിർമ്മിതികളോ ചിലപ്പോള് കൺമുന്നില്‍പെടുന്ന ഒരുപരിചിതനോ വരെയാകാം. എന്തായാലും യാത്രാ ലിസ്റ്റിൽ പാരീസ് ഉള്ള ഒരു സ‍ഞ്ചാരിയെന്ന നിലയിൽ പാരിസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ വസ്തുതകൾ വായിക്കാം.

Why Paris Is Known As The City Of Love Lights

പാരിസ്- പ്രണയത്തിന്‍റെ നഗരം

പാരിസിനെക്കുറിച്ചുള്ള രസകരമായ വസ്തുതകളെക്കുറിച്ച് പറയുമ്പോൾ പ്രണയനഗരം എന്ന പേരില്‍ നിന്നും തുടങ്ങാം. പാരിസ് എന്നാൽ സാഹിത്യരംഗത്ത് പ്രണയം തന്നെയാണ്. പ്രണയവും പാരിസും ചേരുന്ന കഥകൾ, നോവുകൾ. സിനിമകൾ, പാട്ടുകൾ ആല്‍ബങ്ങൾ എന്നിങ്ങനെ ഒരുപാട് സംഗതികൾ പുറത്തിറങ്ങിയിട്ടുണ്ട്.മാത്രമല്ല, പ്രണയത്തിന്‍റെയും റൊമാൻസിന്‍റെയും അടയാളം എന്ന നിലയിൽ ഐഫൽ ടവറ്‍ അറിയപ്പെടുന്നുമുണ്ട്.

2. പാരിസ്- പ്രകാശത്തിന്‍റെ നഗരം

പാരിസിന്‍റെ വൈകുന്നേര, രാത്രി ചിത്രങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്ന കാഴ്ച അവിടുത്ത പ്രകാശത്തിന്‍റേതാണ്. കെട്ടിടങ്ങളും ഉദ്യാനങ്ങളും ഇടനാഴികളും തെരുവുകളും കോർണറുകളുമെല്ലാം നിറങ്ങളാലും പ്രകാശത്താലും തിളങ്ങി നിൽക്കുന്നത് കാണാം. എന്നാൽ ഇതല്ല പാരിസ് പ്രകാശത്തിന്‍റെ നഗരം എന്നറിയപ്പെടാനുള്ള പൂർണ്ണ കാരണം. - ലൂയി പതിനാലാമൻ്റെ നിർദ്ദേശപ്രകാരം തെരുവ് വിളക്കുകൾ സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ നഗരങ്ങളിലൊന്നാണ് പാരിസ്.

മറ്റൊരർത്ഥത്തിലാണ് വെളിച്ചത്തിന്‍റെ നഗരമായി പാരിസ് അറിയപ്പെടുന്നത്. 17-ആം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ പാരീസ് ജ്ഞാനോദയത്തിൻന്‍റെ (Enlightenment) പ്രധാനകേന്ദ്രമായി മാറിയതാണ് കാരണം. ശാസ്ത്രവും ദാര്‍ശനികവുമായ മേഖലകളിലെല്ലാം പാരിസ് അക്കാലത്ത് അടയാളം നേടി. എന്നിരുന്നാലും നഗരക്കാഴ്ചകളും ഈ വെളിച്ചത്തിന്‍റെ നഗരമെന്ന പേരിനോട് ചേർന്നു നില്‍ക്കുന്നു.

പാരിസ്- ലോക ഫാഷൻ നഗരം

ഫാഷൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന നഗരങ്ങളിലൊന്നാണ് പാരിസ്.
ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനമാണ് പാരിസ്. ലോകപ്രസിദ്ധങ്ങളായ പല ബ്രാൻഡുകളുടെയും തുടക്കം പാരിസ് ആണ്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിനു ശേഷമാണ് ഫാഷൻ വ്യവസായത്തിൽ പാരിസിന്‍റെ സ്വാധീനം കടന്നുവരുന്നത്.

പാരിസ്- ചീസിന്‍റെ നഗരം

പാരിസ് എന്നും അതിന്‍റെ അതുല്യമായ രുചികൾക്കും ഭക്ഷണത്തിനും പ്രസിദ്ധമാണ്. കോഫിയും വൈനും ബ്രെഡും എന്നിങ്ങനെ ഒരുപാട് രുചികൾ ഇവിടെ പരീക്ഷിക്കാനുണ്ട് . എന്നാൽ രുചികളിൽ പാരിസ് അറിയപ്പെടുന്നത് ചീസുകളുടെ നഗരം എന്നാണ്. ചീസിൽ വൈദഗ്ധ്യമുള്ള നിരവധി ഇടങ്ങളാണ് പാരിസിൽ ഉടനീളമുള്ളത്. ചീസ് പ്ലേറ്ററുകൾ ആണ് ഇവിടെ എത്തിയാല്‍ പരീക്ഷിക്കേണ്ടത്. പലപ്പോഴും ബ്രെഡും വൈനും ഒപ്പം ചീസ് രുചിക്കാനും കഴിക്കാനും സമയം കണ്ടെത്തണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+