1897 ല്‍ വസരിസ്ഥാനിലെ സരഗാര്‍ഹി കോട്ട സംരക്ഷിക്കാനായി 1000 പട്ടാണികളുമായി യുദ്ധം ചെയ്യുന്നതിനിടെ മരണപ്പെട്ട 21 സിക്ക് ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണിത്.പീരങ്കികളാല്‍ ചുറ്റപ്പെട്ട ഈ ഗുരുദ്വാരയുടെ ചുവരുകളില്‍ 21 ധാര ജവാന്‍മാരുടേയും പേരുകള്‍ആലേഖനം ചെയ്തിട്ടുണ്ട്.
ഇവരുടെ ആത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയ്ക്കായി എല്ലാ വര്‍ഷവും സെപ്തംബര്‍ 12ന് ഇവിടെ ആളുകള്‍ എത്താറുണ്ട്. ഇത്കൂടാതെ അന്ന തന്നെ പിരിഞ്ഞുപോയ പട്ടാളക്കാരുടെ കൂടിച്ചേരലും ഇവിടെ നടക്കാറുണ്ട്. രക്തസാക്ഷികളുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്.



Click it and Unblock the Notifications