Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൊറനാട്

ഹൊറനാട് : അന്നപൂര്‍ണേശ്വരിയുടെ നാട്

5

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. നിബിഢവനങ്ങളും താഴ് വരകളും ചേര്‍ന്നാണ് ഹൊറനാടിന്റെ മണ്ണിനെ ഇത്ര സൗന്ദര്യപൂര്‍ണമാക്കുന്നത്.

ഹൊറനാട് വിശ്വാസങ്ങളില്‍

അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് ഇവിടേക്ക് ഭക്തരെത്താനുളള ഒരു പ്രധാന കാരണം. ഇവിടെ വന്ന് സ്വര്‍ണാഭിഷിക്തയായ അന്നപൂര്‍ണേശ്വരിയെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അന്നത്തിന് മുട്ടുണ്ടാവില്ല എന്നാണ് വിശ്വാസം. ഇവിടം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ഭക്ഷണവും താമസസ്ഥലവും സൗജന്യമാണ്. ഹൊറനാടുവിലേക്കുള്ള യാത്രയില്‍ സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റ് ക്ഷേത്രങ്ങള്‍ കൂടി സസന്ദര്‍ശിക്കുക എളുപ്പമാണ്. ശ്രിംഗേരിയിലേക്ക് ഇവിടെനിന്നും 75 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ധര്‍മ്മസ്ഥല, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം എന്നിവയും ഹൊറനാഡുവില്‍നിന്നും ഏറെ ദൂരത്തല്ല. ബാംഗ്ലൂരില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരത്തിലാണ് ഹൊറനാട്. ഷിമോഗയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, മഗലാപുരം എയര്‍പോര്‍ട്ടും.

ഹൊറനാട് പ്രശസ്തമാക്കുന്നത്

ഹൊറനാട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൊറനാട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൊറനാട്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ചിക്കമഗളൂര്‍, ശൃംഗേരി, കലാശ എന്നിവിടങ്ങളില്‍നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ഷിമോഗയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഹൊറനാടുവിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരമാണ് ഹൊറനാടുവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 125 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 342 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jul,Wed
Return On
09 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jul,Wed
Check Out
09 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jul,Wed
Return On
09 Jul,Thu