ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ഹൈടെക്ക് സിറ്റിക്ക് സമീപം ഹൈദരാബാദ്-മുംബൈ ഹൈവേയിലാണ് കോട്ട്ല വിജയഭാസ്കര റെഡ്ഡി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. മരങ്ങളുടെയും ചെടികളുടെയും വിത്ത്ശേഖരണത്തിനും മറ്റുമുള്ള കേന്ദ്രമായാണ് ഇത് തുടങ്ങിയത്.
നഗരത്തിലും പരിസരത്തുമുള്ള ജൈവവ്യവസ്ഥയുടെ സംരക്ഷണാര്‍ഥം വിവിധ പരിപാടികള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ ആഭിമുഖ്യത്തില്‍ നടത്താറുണ്ട്. മരുന്ന് ചെടികളുടെയും അലങ്കാര ചെടികളുടെയും വെള്ളത്തില്‍ വളരുന്ന ചെടികളുടെയുമെല്ലാം നല്ളൊരു ശേഖരം തന്നെ ഇവിടെയുണ്ട്. ചെടികളോട് താല്‍പര്യമില്ലാത്തവരാണെങ്കില്‍ കൂടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ സന്ദര്‍ശനം മനസിന് കുളിര്‍മ പകരുന്നതാണ്.



Click it and Unblock the Notifications