ഹൈദരാബാദ് നഗരത്തിന്‍െറ വാണിജ്യകേന്ദ്രമാണ് കോട്ടി. കിംഗ് കോട്ടി ,രാം കോട്ടി എന്നിങ്ങനെ രണ്ടുഭാഗമായാണ് ഇവിടം വിഭജിക്കപ്പെട്ടിരിക്കുന്നത്. നൈസാമിന്‍െറ വെപ്പാട്ടിമാരുടെ താമസസ്ഥലമായിരുന്ന കോട്ടിറെസിഡന്‍സിയില്‍ നിന്നാണ് ഈ സ്ഥലത്തിന് കോട്ടി എന്ന പേര് ലഭിച്ചത്. ഈ കെട്ടിടം പിന്നീട് ഈസ്റ്റ് കമ്പനിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ ആയിരുന്ന ജെയിംസ് ആച്ചിലസ് കിര്‍ക്ക്പാട്രിക്കിന്‍െറ താമസസ്ഥലമായി. ഇന്ന് ഉസ്മാനിയ സര്‍വകലാശാലക്ക് കീഴിലുള്ള പെണ്‍കുട്ടികളുടെ കോളജ് ആണ് കോട്ടി റസിഡന്‍സി.
പുസ്തകങ്ങള്‍ വാങ്ങാന്‍ വാങ്ങാന്‍ ആരഗഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇവിടെ വന്നിരിക്കണം. കോട്ടിയിലെ ഗുജറാത്തി ഗല്ലിയില്‍ നിന്ന് ഇലക്ട്രോണിക് സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കും. തുണിത്തരങ്ങള്‍,ആഭരണങ്ങള്‍,വീട്ടുസാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനും കോട്ടിയെ പോലൊരു സ്ഥലം ഇല്ല എന്നുതന്നെ വേണം പറയാന്‍.ഇന്ത്യയിലെ പഴക്കം ചെന്ന മെഡിക്കല്‍ കോളജുകളിലൊന്നായ ഉസ്മാനിയ മെഡിക്കല്‍ കോളജും കോട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന ബാങ്കുകള്‍ക്കെല്ലാം ഈ തെരുവില്‍ ശാഖയുമുണ്ട്.



Click it and Unblock the Notifications