ഹൈദരാബാദ് -വിജയവാഡ റോഡില്‍ വനസ്താലിക്ക് സമീപമാണ് മഹാവീര്‍ ഹരിണ വനസ്താലി നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അടിസ്ഥാനപരമായി ഇത് ഒരു മാന്‍പാര്‍ക്ക് ആണെങ്കിലും കൃഷ്ണമൃഗം (ബ്ളാക്ക് ബക്ക്), മുള്ളന്‍പന്നി എന്നിവയെയും ഇവിടെ ധാരാളമായി കണ്ടുവരുന്നുണ്ട്. നീര്‍കാക്ക,നീലപൊന്‍മാന്‍ തുടങ്ങി ധാരാളം പക്ഷികളെയും ഇവിടെ കണ്ടുവരാറുണ്ട്.
മുമ്പ് നൈസാമുമാര്‍ വേട്ടക്കായി ഉപയോഗിച്ചിരുന്ന ഇവിടം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് നാഷനല്‍പാര്‍ക്കായി പ്രഖ്യാപിച്ചത്. ഹൈദരാബാദില്‍ നിന്ന് ബസോ ടാക്സിയോ പിടിച്ച് ഇവിടെയത്തൊം. പാര്‍ക്കിനുള്ളിലേക്കുള്ള യാത്രക്ക് ഷട്ടില്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുകയോ ഗൈഡിന്‍െറ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യാം. മൃഗങ്ങളെ വീക്ഷിക്കാന്‍ ഉയരത്തിലുള്ള ടവറും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.



Click it and Unblock the Notifications