ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദായ മെക്ക മസ്ജിദ് രാജ്യത്തെ ഏററ്റവും വലിയ മുസ്ലിം ദേവായങ്ങളില് ഒന്നുകൂടിയാണ്. ചാര്‍മിനാറിനോടും ചൗവ്വാ മഹല്ലാ കൊട്ടാരത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന ഈ ചരിത്രഗേഹം മുസ്ലിംങ്ങള്‍ ആരാധന നിര്‍മിക്കുന്ന സ്ഥലാണെന്നതില് ഉപരി പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്‍െറ സംരക്ഷിത പട്ടികയിലുള്ള മെക്കാമസ്ജിദിന്െറ നിര്‍മാണം 16ാം നൂറ്റാണ്ടില്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് തുടങ്ങിയതെങ്കിലും ഔറംഗസേബ് ആണ് പൂര്‍ത്തീകരിച്ചത്.
മക്കയില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് ചുട്ട് നിര്‍മിച്ച ഇഷ്ടികകള്‍ കൊണ്ടാണ് പള്ളിയുടെ പ്രധാന കവാടം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. മസ്ജിദ് കേന്ദ്രീകരിച്ചാണ് ക്വിലി ഖുത്തുബ്ഷ തന്‍െറ ഭരണം നിര്‍വഹിച്ചതെന്നാണ് ചരിത്രം പറയുന്നു. ഇസ്ലാംമത പ്രവാചകനായ മുഹമ്മദ് നബിയുടേതെന്ന് കരുതുന്ന തലമുടി ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ മുടി കാണുന്നതിനായി നിരവധി വിശ്വാസികള്‍ എത്താറുണ്ട്.