ഹൈദരാബാദ് സന്ദര്‍ശിക്കുന്നവരുടെ സന്ദര്‍ശക ഡയറിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കരുതാതത്ത സ്ഥലമാണ് നൈസാമിന്‍െറ മ്യൂസിയത്തിലെ സന്ദര്‍ശനം. നൈസാമിന്‍െറ കൊട്ടരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ പെയ്ന്റിംഗുകള്‍,ആഭരണങ്ങള്‍, സമ്മാനങ്ങള്‍,ആയുധങ്ങള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നൈസാമുമാര്‍ക്ക് ലഭിച്ച സമ്മാനങ്ങളും മെമന്േറാകളുമാണ് പ്രധാനമായും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ഹൈദരാബാദ് നഗരത്തിന്‍െറ പ്രധാന നാഴിക കല്ലുകളുടെ വെള്ളിയില്‍ തീര്‍ത്ത മാതൃകകളാണ് പ്രധാന ആകര്‍ഷണം. മരത്തിലും സ്വര്‍ണത്തിലും തീര്‍ത്ത സിംഹാസനം, വെള്ളിയില്‍ തീര്‍ത്ത പെര്‍ഫ്യൂം കുപ്പികള്‍, രത്നക്കലുകള് പിടിപ്പിച്ച വെള്ളി കാപ്പി കപ്പുകള്‍ തുടങ്ങി സ്വര്‍ണത്താലും വെള്ളിയാലും നിര്‍മിച്ച് രത്നം പിടിപ്പിച്ച അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകനെ മായാലോകത്ത് എത്തിക്കുന്നതാണ്. വിന്‍േറജ് കാര്‍ പ്രേമികള്‍ക്കായി നൈസാം ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ്,ജാഗ്വാര്‍ മാക്ക് അഞ്ച് എന്നീ കാറുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications