ജോര്‍ഹട്ടിലെ പ്രശസ്‌തമായ ക്ഷേത്രമാണ് ബുരിഗോസെയിന്‍ ദേവാലയം. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്‌ക്ക് വിനോദ സഞ്ചാരികള്‍ക്ക് പുറമെ നിരവധി വിശ്വാസികളും എത്താറുണ്ട്. ബുരിഗോസെയിന്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ.
ഒരു പുരോഹിതന്റെ വിഗ്രഹവും ഇവിടെയുണ്ട്. രണ്ട് വിഗ്രഹങ്ങളും ജയന്തിയയില്‍ നിന്നും കണ്ടെത്തിയതാണന്നും ആദ്യം ഇവ രംഗ്‌പൂരില്‍ പ്രതിഷ്‌ഠിക്കുകയും പിന്നീട് ഇപ്പോഴത്തെ സ്ഥാനത്തേയ്‌ക്ക് മാറ്റിയെന്നുമാണ് വിശ്വാസം. അഹോം തലസ്ഥാനം ജോര്‍ഹട്ടിലേയ്‌ക്ക് മാറ്റിയപ്പോഴാണ് വിഗ്രഹങ്ങള്‍ രംഗ്‌പൂരില്‍ നിന്നും ജോര്‍ഹട്ടിലേയ്‌ക്ക് മാറ്റിയത്.
ശക്ത വിഭാഗത്തിന്റെ ആരാധനാലയമാണ് ബുഗോസെയിന്‍ ദേവാലയം. നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ക്ഷേത്രത്തിലെത്തിച്ചേരാന്‍ എളുപ്പമാണ്. ജോര്‍ഹട്ട് റെയില്‍വെ സ്റ്റേഷന് സമീപത്താണ് ക്ഷേത്രം. നഗരത്തിന്റെ മറ്റ് ഭഗങ്ങളില്‍ നിന്നും ഓട്ടോറിക്ഷയും കാബും ക്ഷേത്രത്തിലേയ്‌ക്ക് കിട്ടും.



Click it and Unblock the Notifications