Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊപ്പല്‍

തീര്‍ത്ഥാടകരെക്കാത്ത് കൊപ്പല്‍

18

എല്ലാ യാത്രകളും ദൈവസന്നിധിയിലേയ്ക്ക് മാത്രംമതിയെന്ന് കരുതുന്നവരുണ്ട്. അപൂര്‍വ്വങ്ങളും വിശേഷങ്ങളുമായ ക്ഷേത്രങ്ങളും ക്ഷേത്രനഗരങ്ങളും തേടിക്കൊണ്ടിരിക്കുന്നവര്‍ ഏറെയാണ്. തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ കാര്യത്തില്‍ കര്‍ണാടകം എന്നും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന സ്ഥലമാണ്. പുരാതനവും വ്യത്യസ്തവുമായ ക്ഷേത്രങ്ങളും ക്ഷേത്രനഗരങ്ങളും ഏറെയുണ്ട് കര്‍ണാടകത്തില്‍. കണ്ടാലും കണ്ടാലും തീരാത്തത്രയും ക്ഷേത്രങ്ങളുണ്ട് ഈ സംസ്ഥാനത്ത്.

കൊപ്പലിലെ ആകര്‍ഷണങ്ങള്‍

ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കൊപ്പല്‍. പഴയകാലത്തെ ഭരണാധികാരികള്‍ പണികഴിപ്പിച്ച വാസ്തുവിദ്യാ വിസ്മയങ്ങളാണ് കൊപ്പലിലെ ക്ഷേത്രങ്ങള്‍. പലതരം വാസ്തുവിദ്യാ രീതികളില്‍ പണികഴിപ്പിച്ച ക്ഷേത്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ് ഇവിടുത്തെ സവിശേഷത. ബാംഗ്ലൂരില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് കൊപ്പല്‍. തീര്‍ത്ഥാടന പ്രിയരുടെയെന്നപോലെ ചരിത്രാന്വേഷികളുടെയും ഇഷ്ടസ്ഥലമാണ് കൊപ്പല്‍.

ഗംഗന്മാരും ഹോയ്‌സാലരും ചാലൂക്യരും ഭരിച്ചിരുന്ന കൊപ്പല്‍ ഒരുകാലത്ത് ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായിരുന്നു. പലകാലങ്ങളിലായി ഭരണത്തിലിരുന്ന രാജവംശങ്ങളുടെ കാലത്തെ വാസ്തുവിദ്യാരീതികള്‍ പ്രതിഫലിയ്ക്കുന്നതാണ് ഇവിടുത്തെ ഓരോ നിര്‍മ്മിതികളും. മഹാദേവ ക്ഷേത്രമാണ് കൊപ്പലിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതായി കരുതപ്പെടുന്നത്. ചാലൂക്യന്മാരുടെ ഭരണകാലത്താണ് വാസ്തുവിദ്യാവിസ്മയമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

ക്ഷേത്രങ്ങളിലെ ചക്രവര്‍ത്തിയെന്നാണ് ഇവിടെയുള്ള പുരാതനലിഖിതങ്ങളില്‍ മഹാദേവക്ഷേത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അമൃതേശ്വര ക്ഷേത്രം, കാശിവിശ്വേശ്വര ക്ഷേത്രം, ദൊഡ്ഡ ബസപ്പ ക്ഷേത്രം എന്നിവയാണ് കൊപ്പലിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങള്‍. കര്‍ണാടകത്തിലെ ചരിത്രനഗരമായ ഹംപി, അനേഗുണ്ടി എന്നീ സ്ഥലങ്ങളുമായി വളരെ അടുത്തുകിടക്കുന്ന ജില്ലയാണ് കൊപ്പല്‍. കൊപ്പലിലെത്തിയാല്‍ ഈ രണ്ട് സ്ഥലത്തേയ്ക്കുമുള്ള യാത്രകള്‍ എളുപ്പമാണ്.

കൊപ്പല്‍ പ്രശസ്തമാക്കുന്നത്

കൊപ്പല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊപ്പല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊപ്പല്‍

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കൊപ്പലിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആഢംബരബസുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കര്‍ണാടകത്തിലെ മറ്റെല്ലാ ഭാഗങ്ങളില്‍ നിന്നും റെയില്‍മാര്‍ഗം കൊപ്പലില്‍ എത്തുക എളുപ്പമാണ്. ബാംഗ്ലൂര്‍, മംഗലപാരും എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് തീവണ്ടികളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹുബ്ലിയിലാണ് കൊപ്പലിന് അടുത്തായിക്കിടക്കുന്ന വിമാനത്താവളമുള്ളത്. വിമാനത്താവളത്തില്‍ നിന്നും കൊപ്പല്‍ നഗരത്തിലേയ്ക്ക് 154 കിലോമീറ്ററുണ്ട്. അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ബാംഗ്ലൂരിലാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed