70 വര്‍ഷം മുമ്പാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇന്ത്യയിലെ വലിപ്പമേറിയ സായ് ബാബ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണിത്. 1.5 ഏക്കറോളം സ്ഥലത്താണ് ഈ ക്ഷേത്രം പരന്നുകിടക്കുന്നത്. തുംഗഭദ്രയുടെ തീരത്ത് ഒരു അലക്കുകാരനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നക്ഷത്രആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ദിവസവും കാലത്തും വൈകീട്ടും ഇവിടെ പൂജകള്‍ നടക്കും. പലദേശങ്ങളില്‍ നിന്നും എത്തുന്ന ജനങ്ങള്‍ ഇവിടുത്തെ ആരതിയ്‌ക്കെത്താറുണ്ട്. ലക്ഷ്മീ ദേവിയുടെയും ഹനുമാന്റെയും പ്രതിഷ്ഠയുള്ള മറ്റു രണ്ടുക്ഷേത്രങ്ങളും ഇതിനടുത്തുണ്ട്.
മനോഹരവും ശാന്തവുമാണ് ക്ഷേത്രപരിസരം. നദിയില്‍നിന്നെത്തുന്ന തണുത്തകാറ്റുമേറ്റ് ക്ഷേത്രപരിസരത്ത് അല്‍പം ഇരിയ്ക്കുന്നത് വല്ലാത്ത ശാന്തതയുണ്ടാക്കുന്ന അനുഭവം തന്നെയായിരിക്കും. 800 പേര്‍ക്ക് ഒരുമിച്ചിരുന്ന് ധ്യാനത്തിലും മറ്റുമേര്‍പ്പെടാന്‍ കഴിയുന്ന വലിയൊരു ഹാളും ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നുണ്ട്. കൊണ്ട റെഡ്ഡി ബുര്‍ജിന് അടുത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യന്നത്.



Click it and Unblock the Notifications