തനേസറിലെ പുണ്യ ജല സംഭരണിയാണ് ബ്രഹ്മ സരോവര്‍ . വലിയൊരു യാഗത്തിന് വഴിയൊരുക്കുതിനായി ബ്രഹ്മദേവനാണ് കുരുക്ഷേത്ര നിര്‍മ്മിച്ചതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. സരോവരത്തില്‍ ശിവന്റെ ഒരു പ്രതിമയുണ്ട്. ഒരു പാലത്തിലൂടെ അവിടേയ്‌ക്ക് ചെല്ലാം.
നവംബറിന്റെ അവസാനവും ഡിസംബറിന്റെ ആദ്യവും ഗീതാ ജയന്തി വേളയില്‍ ഈ ജലസംഭരണികാണാന്‍ അതിമനമോഹരമാണ്. ഈ ദിവസങ്ങളില്‍ വെള്ളത്തിലൂടെ കത്തിച്ച് വളക്കുകള്‍ ഒഴിക്കി വിടും. ഈ ജലത്തില്‍ കുളിച്ചാല്‍ അശ്വമേധ യാഗത്തിന്റെ ഫലം ലഭിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ പരിഷ്‌കരിച്ച ജലസംഭരണിയ്‌ക്ക് 1800 മീറ്റര്‍ നീളവും 1400 മീറ്റര്‍ വീതിയുമുണ്ട്. സൂര്യഗ്രഹണ സമയത്തും ഗീതാജയന്തി നാളിലും ഇവിടെ വന്‍ ജനാവലിയായിരിക്കും. നവംബര്‍ അവസാനത്തോടെയും ഡിസംബര്‍ ആദ്യത്തോടെയും നിരവധി ദേശാടന പക്ഷികള്‍ ഇവിടേയ്‌ക്കെത്താറുണ്ട്.



Click it and Unblock the Notifications