അറുപ്പുക്കോട്ടൈ നഗരത്തിലേക്ക് മധുരയില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരമുണ്ട്. അമ്പലങ്ങളും പള്ളികളും മോസ്‌ക്കുകളും ഒപ്പം മുല്ലപ്പൂവുമാണ് അറുപ്പുക്കോട്ടയെ പ്രശസ്തമാക്കുന്നത്. നല്ലിര്‍ മുഹായുദ്ദീന്‍ ആണ്ടവര്‍ പള്ളി, വാഴവന്തപുരം പള്ളിവാസല്‍ ജുമാ, തൗക്കിത് ജമാ പള്ളിവാസല്‍, അരുള്‍മിഗു ക്ഷേത്രം, മുത്തുമാരിയമ്മന്‍ ക്ഷേത്രം സിഎസ്‌ഐ ചര്‍ച്ച്, റോമന്‍ കാത്തലിക് ചര്‍ച്ച് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. ഒപ്പം വികസിച്ചുവരുന്ന ഇന്‍ഡസ്ട്രിയല്‍ നഗരം കൂടിയാണ് അറുപ്പുക്കോട്ടൈ.



Click it and Unblock the Notifications