നിര്‍മ്മാണകാലഘട്ടത്തില്‍ കല്ലും ചാന്തുമുപയോഗിച്ച് പണിത ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടന്ന ഖ്യാതിയുള്ള അണയായിരുന്നു നാഗാര്‍ജുനസാഗര്‍ അണക്കെട്ട്. നല്‍ഗൊണ്ട ജില്ലയിലെ നാഗാര്‍ജുനസാഗര്‍ നഗരത്തിന് വളരെ അടുത്താണ് ഈ ണക്കെട്ട്. കൃഷ്ണ നദിയ്ക്ക് കുറുകെ 1955ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങിയത്. 1967ലാണ് ഇതിന്റെ പണികള്‍ പൂര്‍ത്തിയായത്. 11,472മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ഈ അണക്കെട്ടിന് കഴിവുണ്ട്. 490 അടി ഉയരത്തിലുള്ള അണയ്ക്ക് 1.6 കിലോമീറ്റര്‍ നീളമുണ്ട്. മനോഹരമായ കാഴ്ചയാണ് നാഗാര്‍ജുനസാഗര്‍ അണക്കെട്ട് ഒരുക്കുന്നത്. മൊത്തം 26 കവാടങ്ങളാണ് ഇതിനുള്ളത്, ഇവയ്‌ക്കോരോന്നിനും 42 അടി വീതിയും 45 ഇടി നീളവുമുണ്ട്.
രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ ഭാഗമായി ആദ്യമായി നിര്‍മ്മിച്ച അണക്കെട്ടായതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ നാഗാര്‍ജുനസാഗര്‍ അണക്കെട്ടിന് ഏറെ പ്രാധാന്യമുണ്ട്. ജലസേചനം, വൈദ്യുതോല്‍പ്പാദനം എന്നീ രണ്ടുലക്ഷ്യങ്ങള്‍ക്കുംകൂടിയായി ആദ്യമായി നിര്‍മ്മിക്കപ്പെട്ട അണക്കെട്ട് എന്ന നിലയില്‍ ഏറെ പ്രധാനപ്പെട്ടതാണ് നാഗാര്‍ജുനസാഗര്‍ അണക്കെട്ട്.



Click it and Unblock the Notifications