Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാല്‍ദെഹ്‌റ

നാല്‍ദെഹ്‌റ - ഗോള്‍ഫ്‌ കളിക്കാരുടെ സ്വര്‍ഗം

13

ഗോള്‍ഫ്‌ ഇഷ്‌ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാല്‍ദെഹ്‌റ അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ കോള്‍ഫ്‌ കോഴ്‌സ്‌ ആണ്‌ നാല്‍ദെഹ്‌റയിലേത്‌. മഞ്ഞിനും മരങ്ങള്‍ക്കും മധ്യത്തില്‍ ഗോള്‍ഫിനായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗമാണ്‌ നാല്‍ദെഹ്‌റ എന്ന്‌ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ പറഞ്ഞു പോകും. ഗോള്‍ഫ്‌ കോഴ്‌സ്‌ മാത്രമല്ല നാല്‍ദെഹ്‌റയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌.

ഗോള്‍ഫ്‌ കോഴ്‌സ്‌ കഴിഞ്ഞാല്‍ നാല്‍ദെഹ്‌റയെ പ്രശസ്‌തമാക്കുന്നത്‌ ഇവിടുത്തെ മേളകളാണ്‌. ജൂണില്‍ നടക്കുന്ന സിപി മേള, കാളപ്പോരിനാല്‍ പ്രശ്‌തമായ ജോട്ടണ്‍ കാ മേള ഇവയെല്ലാം നാല്‍ദെഹ്‌റയുടെ മാത്രം പ്രത്യേകതകളാണ്‌. ചബ്ബ, തട്ടപാനി, ഷെയ്‌ലി പീക്‌, മഹാകാളി ക്ഷേത്രം, കോഗി മാത ക്ഷേത്രം എന്നിവയാണ്‌ നാല്‍ദെഹ്‌റയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍.

സമുദ്ര നിരപ്പില്‍ നിന്നും 20,44 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാല്‍ദെഹ്‌റ മതപരമായും വളരെ പ്രാധാന്യമുള്ള സ്ഥലമാണ്‌. മഹുനാഗ്‌ ക്ഷേത്രം നാല്‍ദെഹ്‌റയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌. നാഗരാജാവിന്റെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന നാഗ്‌, ദെഹ്‌റ എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ നാല്‍ദെഹ്‌റ എന്ന പേര്‌ ഉണ്ടായത്‌. ചരിത്ര രേഖകളില്‍ പറയുന്നത്‌ ബ്രിട്ടീഷ്‌ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവാണ്‌ ഹിമാചല്‍ പ്രദേശിലെ ഈ ചെറു നഗരം കണ്ടെത്തിയെതെന്നാണ്‌.

ഈ സ്ഥലത്തിന്റെ മനോഹാരിതയില്‍ മനം മയങ്ങിയ അദ്ദേഹം ഇവിടെയൊരു കോള്‍ഫ്‌ കോഴ്‌സ്‌ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രീട്ടീഷുകാരുടെ സ്വാധീനം അധികമുണ്ടായിരുന്ന പ്രദേശമായതിനാല്‍ ഹിന്ദി, ബംഗാളി, ഗോര്‍ഖ, നേപ്പാളി, ടിബറ്റന്‍ ഭാഷകള്‍ക്ക്‌ പുറമെ ഇംഗ്ലീഷും ഈ പ്രദേശത്തെ ഭാഷകളില്‍ മുഖ്യമാണ്‌.

നാല്‍ദെഹ്‌റ പ്രശസ്തമാക്കുന്നത്

നാല്‍ദെഹ്‌റ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാല്‍ദെഹ്‌റ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാല്‍ദെഹ്‌റ

  • റോഡ് മാര്‍ഗം
    സിംല, മഷോബ്ര തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ സ്ഥിരം ബസ്‌ സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍ക്കയാണ്‌ ഏറ്റവും അടുത്ത റയില്‍വെ സ്റ്റേഷന്‍. നാല്‍ദെഹ്‌റയിലേക്ക്‌ 19 കിലോമീറ്റര്‍ ദൂരമുണ്ട്‌. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അമൃത്‌സര്‍ തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിയേക്ക്‌ ട്രയിന്‍ ഉണ്ട്‌. നാല്‍ദെഹ്‌റയിലേയ്‌ക്ക്‌ എത്താന്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും ടാക്‌സികള്‍ ലഭ്യമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാല്‍ദെഹ്‌റയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക്‌ സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്‌. 60 കിലോമീറ്റര്‍ ആണ്‌ വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം.ഡല്‍ഹി,മുംബൈ, ഛണ്‌ഢിഗഡ്‌, ശ്രീനഗര്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ സ്ഥിരം വിമാന സര്‍വീസ്‌ ഉണ്ട്‌. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും നാല്‍ദെഹ്‌റയിലേയ്‌ക്ക്‌ എത്തുന്നതിന്‌ ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്‌. നാല്‍ദെഹ്‌റയില്‍ എത്തുന്നതിന്‌ ഏറ്റവും അടുത്തുള്ള അന്തര്‍ദ്ദേശീയ വിമാനത്താവളം ഡല്‍ഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed